ആര്യനാട് സഹ.ബാങ്കിലെ കോടികളുടെ തട്ടിപ്പ്: മാനേജർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: സി.പി.എം ഭരിക്കുന്ന തിരുവനന്തപുരം ആര്യനാട് സഹകരണബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മാനേജർ അറസ്റ്റിൽ. േകസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ബാങ്ക് മാനേജർ ബിജുകുമാറിനെ അറസ്റ്റ് ചെയ്തത്. വായ്പാ ഇടപാടുമായി ബന്ധപ്പെട്ട് ഏഴുകോടിയിൽപരം രൂപ ജീവനക്കാർ തട്ടിയെന്ന് സഹകരണവകുപ്പ് ഒരുവർഷത്തിന് മുമ്പാണ് കണ്ടെത്തിയത്.
നിക്ഷേപകർ അറിയാതെ അവരുടെ പേരിൽ വായ്പാ തട്ടിപ്പ് നടത്തുകയായിരുന്നു. ഇതുസംബന്ധിച്ച പരാതികൾ ലഭിച്ചതിനെതുടർന്ന് സഹകരണവകുപ്പ് അന്വേഷണം നടത്തി. അതിെൻറ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ശിപാർശ ചെയ്തത്.
ആര്യനാട് സർവിസ് സഹകരണബാങ്കിലെ മുൻ ഭരണസമിതി അംഗം കൂടിയായ ശശിധരന് ഒരു ദിവസം ബാങ്കിൽനിന്നൊരു നോട്ടീസെത്തിയതായിരുന്നു തട്ടിപ്പ് പുറത്തുവരാൻ പ്രധാന കാരണമായത്. അദ്ദേഹം ബാങ്കിൽനിന്ന് മൂന്ന് ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നായിരുന്നു നോട്ടീസ്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇങ്ങനെ 185ലധികം പേരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ അവരറിയാതെ െവച്ച് വായ്പയെടുത്തെന്ന് സഹകരണവകുപ്പിെൻറ പരിശോധനയിൽ കണ്ടെത്തിയത്. ബാങ്കിെൻറ സായാഹ്നശാഖയിലെ ബാങ്ക് മാനേജർ ജൂനിയർ ക്ലർക്ക് എന്നിവരായിരുന്നു തട്ടിപ്പ് നടത്തിയതെന്നായിരുന്നു കണ്ടെത്തൽ. ക്രൈംബ്രാഞ്ചിെൻറ അന്വേഷണത്തിലും ഇത് ശരിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ബാങ്ക് മാനേജർ ബിജുകുമാറിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.