ശിവൻകുട്ടി മന്ത്രിയായതിനാൽ സ്കൂൾ കലോത്സവത്തിന് ഡെസ്ക് ഡാൻസ് ഇനമായി ഉൾപ്പെടുത്തണം -എം.എം.ഹസൻ
text_fieldsതിരുവനന്തപുരം: ഓൺലൈൻ ക്ലാസ്സുകളുമായി ബന്ധപ്പെട്ട് അധ്യാപകരെല്ലാം സ്കൂൾ പ്രവർത്തനങ്ങളിൽ സജീവമായി മാറിയ സാഹചര്യത്തിൽ കൊവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കി അടിയന്തിര തീരുമാനം സർക്കാർ കൈക്കൊള്ളണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ ആവശ്യപ്പെട്ടു.
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.റ്റി എ) സെക്രട്ടേറിയേറ്റ് പടിക്കൽ നടത്തുന്ന സപ്തദിന സത്യഗ്രഹത്തിന്‍റെ ആറാം ദിവസത്തെ സമരം എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തിനും സാംസ്കാരിക കേരളത്തിനും അപമാനമാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെന്നും, സ്കൂൾ കലോത്സവങ്ങളിൽ ഇനി മുതൽ ഡെസ്ക് ഡാൻസ് എന്ന ഇനം കൂടി ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി.
രണ്ട് വർഷമായി പ്രഥമാധ്യാപകരില്ലാത്ത 1700 വിദ്യാലയങ്ങളിൽ അടിയന്തിരമായി പ്രഥമാധ്യാപകരെ നിയമിക്കുക, തസ്തികാ നിർണയം നടത്തി അധ്യാപക നിയമനങ്ങൾ നടത്തുക, സർവീസിലുള്ള മുഴുവൻ അധ്യാപകരേയും കെ- ടെറ്റിൽ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായാണ് സമരം.
എൽദോസ് കുന്നപ്പിള്ളി MLA സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്‍റ് എം.സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പ്രദീപ്, അൻവർ സാദത്ത് MLA , മാത്യു കുഴൽ നാടൻ MLA , കെ.എസ്.യു. പ്രസിഡന്‍റ് കെ.എം. അഭിജിത്ത്, കെ.പി.സി.സി. ജനറൽ സെക്രട്ടറി മൺവിള രാധാകൃഷ്ണൻ ,എസ്.സന്തോഷ് കുമാർ , എ.വി. ഇന്ദുലാൽ , കെ.അബ്ദുൾ മജീദ്, അനിൽ വട്ടപ്പാറ, നിസാം ചിതറ, പി.കെ. അരവിന്ദൻ ,കെ.എൽ. ഷാജു, വി.കെ. കിങ്ങിണി, വി.എം. ഫിലിപ്പച്ചൻ , ടി.യു. സാദത്ത്, ഷെല്ലി ജോർജ്ജ്, കെ.എ.ഉണ്ണി, ഫൈസൽ അടിമാലി, സി.വി.വിജയൻ ,എം.കെ. ഉദയകുമാർ , പ്രദീപ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.