അയോധ്യയിലേത് സ്വാതന്ത്ര്യത്തിനും സമത്വത്തിനും മേലുള്ള ആൾക്കൂട്ട വിജയം -ഉവൈസി
text_fieldsഹൈദരാബാദ്: അയോധ്യയിലെ 'ഭൂമി പൂജ'യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് മതേതരത്വത്തിനുമേൽ ഹിന്ദുത്വം കൈവരിച്ച വിജയമാണെന്ന് എ.െഎ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഭരണഘടനയുടെ സത്ത ഉയർത്തിപ്പിടിക്കുന്നതിൽ മോദി പരാജയപ്പെട്ടുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്വാതന്ത്ര്യത്തിനും സമത്വത്തിനും മേലുള്ള ആൾക്കൂട്ട വിജയമാണ് ഇത്. ഇവിടെ മോദി സ്ഥാപിച്ചത് മന്ദിറിേൻറതു മാത്രമല്ല, ഹിന്ദുത്വ രാഷ്ട്രത്തിെൻറ തറക്കല്ല് കൂടിയാണ്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വത്തിന് വിരുദ്ധമായി മോദി രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കുകയാണ്. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചു.
ആഗസ്റ്റ് പതിനഞ്ചുമായിട്ടാണ് ആഗസ്റ്റ് അഞ്ചിനെ മോദി താരതമ്യം ചെയ്യുന്നത്. എന്നാൽ, അത് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഇകഴ്ത്തുന്നതിന് തുല്യമാണ്. വളരെ വികാരനിർഭരമായിട്ടാണ് മോദി സംസാരിച്ചത്. പൗരൻമാരുടെ സഹവർത്തിത്വം, സമത്വം എന്നിവയിൽ വിശ്വസിക്കുന്ന ആളായതിനാൽ ഞാനും വളരെ വികാരനിർഭരനാണ്.
450 വർഷം പള്ളി നിലനിന്ന സ്ഥലത്താണ് ഇന്ന് ക്ഷേത്രത്തിെൻറ ശിലാസ്ഥാപനം നിർവഹിച്ചത്. ആ പള്ളി തകർത്തത് നിങ്ങൾ പിന്തുണക്കുന്ന സംഘടനകളായ ആർ.എസ്.എസിെൻറയും വി.എച്ച്.പിയുടെയും ബജ്റങ്ദളിെൻറയുമെല്ലാം നേതൃത്വത്തിലാണെന്നും ഉവൈസി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.