ആശമാരുടെ രാപ്പകൽ സമരയാത്ര മേയ് അഞ്ചിന് തുടങ്ങും
text_fieldsതിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ സമരയാത്ര നടത്തുന്നു. മേയ് അഞ്ചു മുതൽ ജൂൺ 17വരെയാണ് യാത്ര.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദുവാണ് സമരയാത്രയുടെ ക്യാപ്റ്റൻ. തൊഴിലാളി ദിനമായ മേയ് ഒന്നിന് സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സ്ത്രീ തൊഴിലാളി അവകാശ മേയ്ദിന റാലിയോടനുബന്ധിച്ച് ഈ സമരയാത്രയുടെ ഫ്ലാഗ് ഓഫ് നടക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരം തുടർന്നുകൊണ്ടായിരിക്കും യാത്ര സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.