അലവൻസ് പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളെ ആശമാർ ആദരിക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓണറേറിയം വർധിപ്പിക്കില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ച് നിൽക്കുമ്പോൾ ആശമാർക്ക് പ്രത്യേക അലവൻസ് പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളെ സെക്രട്ടറിയേറ്റിന് മുന്നിൽ ആശമാർ ആദരിക്കുന്നു.
തിങ്കളാഴ്ച രാവിലെ 11ന് സമരവേദിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് മുപ്പതിലേറെ തദ്ദേശ സ്ഥാപന ഭാരവാഹികളെയാണ്ക്ഷണിച്ചിട്ടുളളത്. ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര ചടങ്ങ് ഉദ്ഘാടനം ചെയ്യും.
അതേസമയം, ആശമാരുടെ സമരം 70-ാം ദിവസത്തിലേക്കും നിരാഹാര സമരം32-ാം ദിവസത്തിലേക്കും കടന്നു. സമരം ശക്തമായി മുന്നോട്ടുപോകുമ്പോഴും സർക്കാർ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.