Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്യൂബയുടെ...

ക്യൂബയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ വീണ ജോര്‍ജ് ‘ആശ സമരം’ കാരണമാക്കി -വി. മുരളീധരന്‍

text_fields
bookmark_border
v muraleedharan veena george
cancel

ന്യൂഡല്‍ഹി: ആശ വര്‍ക്കേഴ്സിന്‍റെ പ്രശ്നം പരിഹരിക്കാനെന്ന് കള്ളം പറഞ്ഞ് ഡല്‍ഹിക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണ ജോര്‍ജ് 'ആശമാരെ' മാത്രമല്ല കേരളത്തെയാകെ വഞ്ചിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ക്യൂബയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ വരാനാണ് ആശ സമരം കാരണമാക്കിയതെന്നും മുരളീധരൻ പറഞ്ഞു.

അത്താഴവിരുന്ന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയെന്നിരിക്കെ, മന്ത്രി അക്കാര്യം മാധ്യമങ്ങളോടടക്കം മറച്ചുവച്ചു. കേരളസര്‍ക്കാര്‍ ഹോണറേറിയം കൂട്ടാത്തതാണ് ആശ വര്‍ക്കേഴ്സ് സമരം തുടരാന്‍ കാരണം. പക്ഷേ സമരത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന് മേല്‍ കെട്ടിവയ്ക്കാനാണ് മന്ത്രിയുടെ ഡല്‍ഹി നാടകമെന്നും അദ്ദേഹം പറഞ്ഞു.

​ക്യൂബൻ ഉപ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കും വിരുന്നിനും ഡൽഹിയിലെത്തിയ ​സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയെ കാണാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉറപ്പിക്കാതെ കേരളത്തിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷം വീണ നടത്തിയ നീക്കമാണ് പരാജയപ്പെട്ടത്. ഇതേ തുടർന്ന് ആശമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേരള ഹൗസിലെ റസിഡന്റ് കമീഷണർ മുഖേനയാണ് കേന്ദ്ര മന്ത്രിക്കുള്ള കത്ത് വീണ കൊടുത്തത്.

കേന്ദ്രമന്ത്രിയുമായി പെട്ടെന്നുള്ള കൂടിക്കാഴ്ചക്ക് ഒഴിവില്ലെന്ന് അറിയിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തയാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ കാണുന്ന കാര്യം പരിഗണിക്കാമെന്നും പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ‘റയ്സീന ഡയലോഗി’നായി ന്യൂഡൽഹി​യിലെത്തിയ ക്യൂബൻ ഉപ പ്രധാനമന്ത്രി എഡ്വോർഡോ മാർട്ടിനസുമായുള്ള കൂടിക്കാഴ്ചക്കും വിരുന്നിനുമാണ് സംസ്ഥാന സർക്കാർ പ്രതിനിധികളായി ആരോഗ്യ മന്ത്രി വീണ ജോർജ്, ധന മന്ത്രി ബാലഗോപാൽ, കായിക മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവരെത്തിയത്.

ആരോഗ്യമേഖലയിലെ സഹകരണത്തിന് സംസ്ഥാന സർക്കാറിന്റെ പ്രതിനിധി സംഘം ക്യൂബ സന്ദർശിച്ചതിന്റെ തുടർച്ചയായിട്ടാണ് വീണ ​ജോർജിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം ക്യൂബൻ ഉപ പ്രധാനമന്ത്രിയെ കാണുന്നത്. കേരളവുമായി ആരോഗ്യ മേഖലയിലെ സഹകരണത്തിന് നാല് ഉപസമിതികൾ ഉണ്ടാക്കിയിരുന്നു. ആ ഉപ സമിതികളുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടക്കും.

ആശമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ അവരുടെ വിഷയങ്ങൾ കേന്ദ്ര മന്ത്രിയെ ധരിപ്പിക്കാനാണ് മന്ത്രി വീണ ജോർജ് വരുന്നതെന്നായിരുന്നു കരുതിയിരുന്നതെങ്കിലും നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് വീണ നേരത്തെ സമയം ​ചോദിച്ചിരുന്നില്ല. ക്യബൻ ഉപ പ്രധാനമന്ത്രിയെ കാണാനായി ഡൽഹിയിൽ വന്ന സ്ഥിതിക്ക് ആരോഗ്യമന്ത്രിയെ കൂടി കാണാമെന്ന് കരുതിയാണ് സമയം ചോദിച്ചത്. എന്നാൽ, പാർലമെന്റ് സമ്മേളന തിരക്കുകൾ കാരണം രാജ്യസഭയിൽ ഭരണകക്ഷിയുടെ സഭാ നേതാവ് കുടിയായ നദ്ദ ഒഴിവില്ലെന്ന് അറിയിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena GeorgeV MuraleedharanAsha Workers Protesteduardo martinez diaz
News Summary - asha workers protest: v muraleedharan against veena george
Next Story
RADO