എൻ.എച്ച്.എമ്മിൻറെ ഭീഷണി ഉത്തരവ് ആശാ വർക്കർമാർ തള്ളിക്കളയുന്നു - കെ.എ.എച്ച്.ഡബ്ല്യു.എ
text_fieldsതിരുവനന്തപുരം : പണി മുടക്കുന്ന ആശാ വർക്കർമാർ അടിയന്തരമായി ചുമതലയിൽ പ്രവേശിക്കണം എന്ന എൻ. എച്ച്.എമ്മിൻറെ ഭീഷണി ഉത്തരവ് ആശാ വർക്കർമാർ തള്ളിക്കളയുന്നുവെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസ്സോസിയേഷൻ (കെ.എ.എച്ച്.ഡബ്ല്യു.എ). പണിമുടക്ക് പിൻവലിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെട്ട് ആശാവർക്കർമാർ ഉന്നയിക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കുകയാണ് വേണ്ടത്.
എൻ.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർക്കും ലേബർ കമീഷണർക്കും നിയമ പ്രകാരം നോട്ടീസ് നൽകിയാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രാപ്പകൽ സമരവും അനിശ്ചിത കാല പണിമുടക്കും നടത്തുന്നത്. സംഘടന ഉന്നിയിച്ച ആവശ്യങ്ങൾ പരിഗണിക്കുകയോ പരിഹരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ ഏകപക്ഷീയമായി നടപടി എടുക്കാൻ ഉദ്യോഗസ്ഥർക്ക് അവകാശമില്ല.
വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിശീലനം നേടിയാണ് ആശാവർക്കർമാർ ജോലി ചെയ്യുന്നത്. ഈ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും ഉടനടി പരിഗണിക്കാൻ ചട്ടം അനുവദിക്കുന്നില്ല. അസാധ്യമായ ആവശ്യങ്ങളല്ല സംഘടന മുന്നോട്ട് വച്ചിരിക്കുന്നത്. സർക്കാർ മുഷ്ക് വെടിഞ്ഞ് ആശമാരുടെ ന്യായമായ ഡിമാന്റുകൾ അംഗീകരിക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് വി.കെ.സദാനന്ദനും ജനറൽ സെക്രട്ടറി എം.എ.ബിന്ദുവും പ്രസ്താവനയിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.