ആശാവർക്കർമാരുടെ സമരം: കേന്ദ്ര നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നടപടി സ്വീകരിക്കും-വീണാ ജോർജ്
text_fieldsകെ.കെ. രമ എം.എൽ.എ സെക്രട്ടേറിയറ്റിന് മുന്നിൽ സംസാരിക്കുന്നു
തിരുവനന്തപുരം : ആശാവർക്കർമാരുടെ സമരത്തിൽ കേന്ദ്ര നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. കേന്ദ്ര സ്കീമായതിനാൽ ഈ വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് ഐ.സി. ബാലകൃഷ്ണൻ, സണ്ണി ജോസഫ്, റോജി എം. ജോൺ, സി.ആർ. മഹേഷ് എന്നിവരുടെ ചോദ്യങ്ങൾക്ക് വീണ ജോർജ് മറുപടി നൽകി.
ആശ പദ്ധതി ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. ആശ പദ്ധതിയുടെ മാർഗരേഖ പ്രകാരം 'ആശ' സന്നദ്ധ പ്രവർത്തകയായ ഒരു വനിതയായിരിക്കണമെന്നും കുറഞ്ഞത് പത്താം ക്ലാസ് യോഗ്യത ഉള്ളവരായിരിക്കണമെന്നാണ്. സംസ്ഥാനങ്ങൾ ഈ മാനദണ്ഡങ്ങളിൽ യാതൊരു പരിഷ്കാരവും വരുത്താൻ പാടില്ലായെന്നും നിർദേശിച്ചിട്ടുണ്ട്.
അതിനാൽ ആശയെ സ്ഥിര തൊഴിലാളിയായി നിയമിക്കണമെന്ന വിഷയം കേന്ദ്ര സർക്കാർ തലത്തിൽ തിരുമാനിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.