അഫ്ഷാന്റെ അക്ഷരവീട്: കോൺക്രീറ്റ് പൂർത്തിയായി
text_fieldsകണ്ണൂർ: യുവഅത്ലറ്റ് മുഹമ്മദ് അഫ്ഷാന് ഒരുങ്ങുന്ന അക്ഷരവീടിെൻറ നിർമാണം പുരോഗമിക്കുന്നു. തന്നട ചൂള കോളനിക്ക് സമീപം നിർമിക്കുന്ന വീടിെൻറ മെയിൻ കോൺക്രീറ്റ് പൂർത്തിയായി. കോൺക്രീറ്റ് പ്രവൃത്തിയുടെ ഉദ്ഘാടനം ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറും അക്ഷരവീട് സംഘാടക സമിതി െചയർപേഴ്സനുമായ ടി.വി. ലക്ഷ്മി നിർവഹിച്ചു.
മാധ്യമം, അഭിനേതാക്കളുടെ സംഘടന അമ്മ, യൂനിമണി, എൻ.എം.സി ഗ്രൂപ് എന്നിവ സംയുക്തമായാണ് അക്ഷരവീട് പദ്ധതി നടപ്പാക്കുന്നത്. അക്ഷരവീട് പദ്ധതിയിൽ കണ്ണൂർ ജില്ലയിലെ രണ്ടാമത്തേതാണ് അഫ്ഷാന് നൽകുന്ന 'ഝ' വീട്. കണ്ണൂർ താഴെചൊവ്വ തെഴുക്കിൽപീടികയിൽ ഗുസ്തിതാരം രഞ്ജിത്തിനായിരുന്നു ജില്ലയിലെ ആദ്യ അക്ഷരവീട് സമ്മാനിച്ചത്. പരിമിതമായ ജീവിതസാഹചര്യങ്ങളിൽനിന്ന് റെക്കോഡുകളിലേക്ക് 'നടന്നു'കയറിയ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് അഫ്ഷാനുള്ള അക്ഷരവീട്.
എളയാവൂർ സി.എച്ച്.എം സ്കൂളിൽനിന്ന് പ്ലസ് ടു പൂർത്തിയാക്കിയ അഫ്ഷാൻ നടത്തത്തിൽ മൂന്ന് സ്റ്റേറ്റ് റെക്കോഡുകൾ കൈവശമുള്ള മിടുക്കനാണ്. ദേശീയതലത്തിൽ വെങ്കല മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ താണ സലഫി മസ്ജിദിനു സമീപം വാടകക്കാണ് താമസിക്കുന്നത്.
ചടങ്ങിൽ ചെമ്പിലോട് പഞ്ചായത്ത് മെംബർമാരായ യൂസുഫ് പുന്നക്കൽ, സി.വി. സുനിത, മാധ്യമം റീജനൽ മാനേജർ ഇംറാൻ ഹുസൈൻ, ബ്യൂറോ ചീഫ് എ.കെ. ഹാരിസ്, സർക്കുലേഷൻ മാനേജർ ഡെന്നി തോമസ്, മുഹമ്മദ് അഫ്ഷാൻ, അഫ്ഷാെൻറ ഉമ്മ ഷുഹൈബ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.