സംസ്‌ഥാനത്ത് കേന്ദ്ര - സംസ്‌ഥാന സർക്കാരുകൾക്കെതിരെ ജനരോഷം ശക്തം - അശോക് ചൗഹാൻ
text_fieldsആലുവ: സംസ്‌ഥാനത്ത് കേന്ദ്ര - സംസ്‌ഥാന സർക്കാരുകൾക്കെതിരെ ജനരോഷം ശക്തമാണെന്ന് മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക് ചൗഹാൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിൻറെ ഭാഗമായുള്ള നഗരസഭ 21ാം വാർഡിലെ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പടയൊരുക്കം പരിപാടിയിലൂടെ സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ ജനവികാരം ഉണർത്താനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ജോസി.പി. ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ ബി.എ. അബ്‌ദുൽ മുത്തലിബ്, ജെയ്സൺ ജോസഫ്, എം.എൽ.എ മാരായ അൻ വർ സാദത്ത്, റോജി.എം. ജോൺ,യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ, മുൻ എം.പി. കെ.പി,.ധനപാലൻ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തർ ഹിഷാം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.