സച്ചിനും ഗെഹ് ലോട്ടും ഇന്ന് മുഖാമുഖം കാണും; പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യകൂടിക്കാഴ്ച
text_fieldsജയ്പൂര്‍: രാജസ്ഥാന്‍ പ്രതിസന്ധിക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ഇന്ന് മുഖാമുഖം കാണും. ഇന്ന് കോണ്‍ഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ വെച്ചായിരിക്കും കൂടിക്കാഴ്ചെയെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച നിര്‍ണായകമായ നിയമസഭാ സമ്മേളം നടക്കാനിരിക്കെയാണ് ഇന്ന് കോൺഗ്രസ് യോഗം വിളിച്ചുചേർത്തിട്ടുള്ളത്.
മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്. പൈലറ്റ് ചൊവ്വാഴ്ച ജയ്പൂരില്‍ തിരിച്ചെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു പൈലറ്റിന്‍റ മടക്കം. എന്നാൽ തനിക്ക് എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ആവർത്തിച്ച് തെളിയിക്കുന്ന പ്രവൃത്തികളാണ് ഗെഹ് ലോട്ടിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. 'മറക്കുക, പൊറുക്കുക' എന്നാണ് തന്‍റെ കാമ്പിലെ എം.എൽ.എമാർക്ക് അദ്ദേഹം നൽകിയ നിർദേശം. വിമത പ്രതിസന്ധി ഉയർന്ന സാഹചര്യത്തിൽ താമസിച്ചിരുന്ന ജയ്പൂരിലെ അതേ റിസോർട്ടിലാണ് ഇപ്പോഴും ഗെഹ് ലോട്ട് പക്ഷത്തെ എം.എൽ.എമാർ താമസിക്കുന്നത്.
സച്ചിന്‍ പൈലറ്റ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ള മൂന്നംഗ സമിതിയെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.