Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2021 12:50 PM IST Updated On
date_range 23 Jan 2021 12:50 PM ISTകേന്ദ്ര ഏജൻസികൾ സംസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് അശോക് ഗെഹ്ലോട്ട്
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിൽ ജനകീയമായ പ്രതിരോധത്തിലൂടെയാണ് ഇതിനെ അതിജീവിച്ചതെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
കോൺഗ്രസ് മുക്തഭാരതമാണ് ബി.ജെ.പി ലക്ഷ്യംവെക്കുന്നത്. ഇതിനായി കോൺഗ്രസ് സർക്കാറുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. ഝാർഖണ്ഡ് സർക്കാറിനെ അട്ടിമറിക്കാനാണ് ഇപ്പോൾ ശ്രമമെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.
കേരളത്തിൽ മാത്രമാണ് സി.പി.എമ്മുമായി പോരാട്ടമുള്ളത്. കേന്ദ്രത്തിൽ ബി.ജെ.പിയാണ് മുഖ്യ എതിരാളിയെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story