കള്ളക്കൃഷ്ണനെന്നൊന്നും ഇനി വിളിച്ചു പോകല്ലേ; ജ്ഞാനപ്പാന വിവാദത്തിൽ അശോകൻ ചരുവിൽ
text_fieldsകോഴിക്കോട്: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിെൻറ പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് കവി പ്രഭാ വർമക്ക് നൽകുന്നതിനെ എ തിർത്ത സംഘ്പരിവാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ അശോകൻ ചരുവിൽ. കൃഷ്ണന്‍റെ ആത്മസംഘർഷങ്ങൾ ആവിഷ്ക് കരിച്ചു എന്ന കുറ്റമാണ് 'ശ്യാമ മാധവ'ത്തിന് നേരെ സംഘ്പരിവാർ ആരോപിക്കുന്നതെന്ന് അശോകൻ ചരുവിൽ ഫേസ്ബുക്ക് പോസ്റ്റ ിൽ പറയുന്നു.
ദൈവത്തിന് ആത്മസംഘർഷമുണ്ടാവുമോ എന്നാണ് 'നിഷ്കളങ്കർ' ചോദിക്കുന്നത്. ആത്മസംഘർഷം എന്ന കുറ്റം തന്നെയാണ് 'ക്രിസ്തുവിന്‍റെ അന്ത്യപ്രലോഭനങ്ങൾ' എഴുതിയ കാസാന്ദ് സാക്കീസിനെതിരെ പണ്ട് മതയാഥാസ്ഥിതികർ ചാർത്തിയത്.
മനസ്സിൻ താലോലിച്ച് കള്ളക്കൃഷ്ണനെന്നൊന്നും വിളിച്ചു പോകരുതേയെന്ന് അമ്മമാരോട് അശോകൻ ചരുവിൽ അഭ്യർഥിക്കുന്നുണ്ട്. മണ്ണുവാരിത്തിന്നു, വെണ്ണകട്ടു, കുളക്കടവിൽ ചെന്നു പെണ്ണുങ്ങളുടെ ഉടുചേല മോഷ്ടിച്ചു എന്നൊന്നും നാലാൾ കേൾക്കേ പറയല്ലേ. രാസലീല എന്ന വാക്ക് മിണ്ടരുത്. കേസാവും. കോടതിയിൽ പ്രതിക്കൂട്ടിൽ കയറി നിൽക്കേണ്ടി വരുന്നത് പോട്ടെ. പരിവാർ ഭടൻമാർ രാത്രിയിൽ വാളുമായി വന്ന് വീട്ടുവാതിൽക്കൽ മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്? എന്നും ഇദ്ദേഹം ചോദിക്കുന്നു.
അവാർഡിന് അർഹമായ ‘ശ്യാമ മാധവം’ എന്ന കൃതിയില്‍ കൃഷ്ണനെ വികലമായിട്ടാണ് ചിത്രീകരിച്ചതെന്ന് കാട്ടി ചാവക്കാട് സ്വദേശി ഹരജി നൽകിയതിനെ തുടർന്ന് അവാർഡ് ദാനം ഹൈകോടതി സ്‌റ്റേ ചെയ്തിരുന്നു. വെള്ളിയാഴ്ച ഗുരുവായൂരില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ജ്ഞാനപ്പാന അവാര്‍ഡ് വിതരണം ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഹരജി മാര്‍ച്ച് 16ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.