വായകൊണ്ട് വരതീർത്ത അശ്വന്തിന് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്
text_fieldsപയ്യോളി: ചിത്രകലയിലൂടെ ലഭിച്ച സർഗവാസനകളെ അസാമാന്യപാടവത്തോടെ വേറിട്ടതും കൗതുകതരവുമാക്കി മാറ്റി പ്രശംസയുടെ പടവുകൾ താണ്ടുകയാണ് മൂടാടി വൻമുഖം അരയങ്കണ്ടി വീട്ടിൽ അശ്വന്ത് എന്ന ബിരുദ വിദ്യാർഥി. 'സ്റ്റെൻസിൽ ഡ്രോയിങ്' എന്ന മാധ്യമത്തിലൂടെ ഇന്ത്യയടക്കം എഷ്യൻ രാജ്യങ്ങളായ അഫ്ഗാനിസ്താൻ, പാകിസ്താൻ, സൗത്ത്കൊറിയ, ഇറാഖ്, തുർക്കി, മ്യാന്മർ, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ഉസ്ബകിസ്താൻ, ചൈന എന്നിവയുടെ 12 ഭരണകർത്താക്കളുടെ പടങ്ങൾ ഒരുമണിക്കൂറിൽ വായകൊണ്ട് വരച്ചാണ് അശ്വന്ത് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്. ക്ലാസുകൾ നടക്കാതിരുന്ന ലോക്ഡൗൺ കാലത്ത് നേരംപോക്കിന് തുടങ്ങിയ ചിത്രകലയുടെ വിവിധ ഘട്ടങ്ങൾ പിന്നിട്ടപ്പോൾ വ്യത്യസ്തതക്കായി കാലുകൊണ്ടും വായകൊണ്ടുമുള്ള ചിത്രങ്ങൾ വരച്ച് പരീക്ഷിക്കുകയായിരുന്നു അശ്വന്ത്.
ഇനി ഏഷ്യ ബുക്സ് ഓഫ് റെക്കോഡ്സ് നേടാനുള്ള പ്രയത്നത്തിലാണ് അശ്വന്ത്. കോഴിക്കോട് കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് പോളിടെക്നിക് കോളജ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാംവർഷ വിദ്യാർഥിയാണ് അശ്വന്ത്. പിതാവ്: ബാബു അരയംകണ്ടി. മാതാവ്: ലജിന. സഹോദരി: അലേക്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.