സ്ത്രീധനത്തിന്‍റെ ഭാരമില്ലാതെ അശ്വതിയും അദ്വൈതും ദമ്പതികളായി
text_fieldsകൊയിലാണ്ടി: സ്ത്രീധന പീഡന വാർത്തകൾ നിറയും കാലത്ത് വേറിട്ട പാതയിലൂടെ അദ്വൈതും അശ്വതിയും. മഞ്ഞലോഹത്തിന്‍റെ തിളക്കവും വില കൂടിയ വസ്ത്രങ്ങളുടെ പത്രാസുമില്ലാതെയാ യിരുന്നു ഇവരുടെ പ്രണയ സാഫല്യം പൂവണിഞ്ഞത്. മനസ്സിന്‍റെ നൈർമല്യം മിന്നി നിന്നു. സ്ത്രീധനമില്ലാത്ത വിവാഹമായിരുന്നു ഇവർ ആഗ്രഹിച്ചത്.
ചേമഞ്ചേരി പൂക്കാട് പൊക്രാടത്ത് ഉണ്ണികൃഷ്ണൻ മാസ്റ്ററുടെയും ചാലാടത്ത് സജിതയുടെയും മകൾ അശ്വതിയും മാനന്തവാടി തൃശ്ശിലേരി സുമിത്രന്‍റെയും ഗീതയുടെയും മകൻ അദ്വൈതുമാണ് സ്ത്രീധനത്തിന്‍റെ ഭാരമില്ലാതെ ദാമ്പത്യത്തിലേക്കു കടന്നത്. വിവാഹാലോചന തുടങ്ങിയപ്പോൾ സ്ത്രീധധം വേണ്ടെന്ന ഇവരുടെ നിലപാട് വീട്ടുകാരെ അറിയിച്ചു. ആഗസ്റ്റ് 13ന് ഗൂഗ്ൾ മീറ്റിലൂടെയായിരുന്നു വിവാഹ നിശ്ചയം. കഴിഞ്ഞ ദിവസം രാവിലെ 10.30 ന് വധൂ ഗ്രഹത്തിലായിരുന്നു വിവാഹം. ചെറിയ പന്തലിൽ നിറപറയും കൊട്ടും കുരവയുമില്ലാതെ, നിലവിളക്കിന്‍റെ പ്രഭയിൽ താലിചാർത്തൽ നടന്നു. പങ്കെടുത്തത് 25 പേർ മാത്രം.
2013-ൽ കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിരുദ വിദ്യാർഥികളായിരിക്കുമ്പോഴാണ് ഇവരുടെ മനസ്സുകൾ അടുത്തത്. ഫിസിക്സിൽ പി.എച്ച്.ഡി ക്കാരനാണ് അദ്വൈത്. അശ്വതി ആറു മാസം മുമ്പ് പി.എച്ച്.ഡിക്ക് രജിസ്റ്റർ ചെയ്തു. ഗവേഷണവും അധ്യാപനവുമാണ് ഇവർ ലക്ഷ്യമിടുന്നത്. പച്ച നിറത്തിൽ വെള്ളപ്പൊട്ടുകളുള്ള സാധരണ സാരിയും മെറൂൺ കളർ ബ്ലൗസും ധരിച്ച് അശ്വതിയെത്തിയപ്പോൾ ഇളം പച്ച ഷർട്ടും വെള്ളിക്കസവ് മുണ്ടുമണിഞ്ഞ് അദ്വൈതുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.