ആർ.എസ്.എസ് നേതാവ് അശ്വിനി കുമാർ വധം: ഒരു പ്രതി മാത്രം കുറ്റക്കാരൻ, 13 പേരെ വെറുതെവിട്ടു
text_fieldsതലശ്ശേരി: കണ്ണൂരിലെ ആർ.എസ്.എസ് നേതാവ് അശ്വിനി കുമാറിനെ കുത്തിക്കൊന്ന കേസിൽ മൂന്നാം പ്രതിയൊഴികെ മറ്റു പ്രതികളെ വെറുതെ വിട്ടു. ചാവശ്ശേരി സ്വദേശി എം.വി മർഷൂക്ക് മാത്രമാണ് കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസിൽ 14ന് ശിക്ഷ വിധിക്കും.
2005 മാർച്ച് പത്തിനായിരുന്നു ആർ.എസ്.എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വനി കുമാറിനെ (27) കൊലപ്പെടുത്തിയത്. 10.45ന് കണ്ണൂരിൽ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽവെച്ച് തടഞ്ഞിട്ട് ജീപ്പിലെത്തിയ പ്രതികൾ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പാരലൽ കോളജിൽ അധ്യാപകനായിരുന്നു അശ്വിനികുമാർ.
2009 ജൂലൈ 31ന് കുറ്റപത്രം നൽകി. 14 എൻ.ഡി.എഫ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. 2018ലാണ് വിചാരണ ആരംഭിച്ചത്.
അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.