ശബരിമല ഡ്യൂട്ടിക്കുപോയ എ.എസ്.ഐയെ കാണാതായതായി പരാതി
text_fieldsഹസീം
തളിപ്പറമ്പ്: ശബരിമല ഡ്യൂട്ടിക്കു പോയ മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിലെ എ.എസ്.ഐയെ കാണാതായതായി പരാതി. നാലാം ബറ്റാലിയനിലെ എ.എസ്.ഐ എസ്. ഹസീമിനെയാണ് (40) കാണാതായത്. കെ.എ.പി ജി കമ്പനി കമാൻഡന്റ് എ. രാജീവൻ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
വെള്ളിയാഴ്ചയാണ് ഹസീം അഞ്ച് പൊലീസുകാർക്കൊപ്പം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ശബരിമല ഡ്യൂട്ടിക്കായി പുറപ്പെട്ടത്. ചെങ്ങന്നൂരിലിറങ്ങി അവിടെനിന്ന് ശബരിമലക്ക് പോകാനായിരുന്നു തീരുമാനം. എന്നാൽ, പുലർച്ചെ ട്രെയിൻ ചെങ്ങന്നൂരിലെത്തിയപ്പോൾ ഹസീമിനെ കാണാതാവുകയായിരുന്നു. കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളിൽ ഒന്നിൽ സിവിൽ വസ്ത്രങ്ങളും മറ്റേതിൽ യൂനിഫോമും ബൂട്ടും മറ്റുമാണുണ്ടായിരുന്നത്. രണ്ടാമത്തെ ബാഗ് ട്രെയിനിൽ തന്നെയുണ്ടായിരുന്നു. രാത്രി 12 വരെ ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് മൊബൈൽ ഫോൺ സ്വിച്ചോഫായ നിലയിലാണ്. ഓൺലൈൻ വായ്പ കെണിയിൽപ്പെട്ടതാണെന്ന സംശയത്തിലാണ് പൊലീസ്. കെ.എ.പി ജി കമ്പനി കമാൻഡിന്റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.