Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:07 PM IST Updated On
date_range 13 Jan 2018 9:49 AM ISTഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയവര്‍ക്ക് സർക്കാർ പാരിതോഷികം നൽകും
text_fieldsbookmark_border
തിരുവനന്തപുരം: ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ മലയാളി താരങ്ങൾക്ക് പാരിതോഷികം. സ്വർണം നേടിയ താരങ്ങൾക്കു പത്ത് ലക്ഷവും വെള്ളി നേടിയവർക്ക് ഏഴ് ലക്ഷവും വെങ്കലം നേടിയവർക്ക് അഞ്ച് ലക്ഷം രൂപയും പാരിതോഷികം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
മറ്റു മന്ത്രിസഭാ തീരുമാനങ്ങൾ
- മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 10 അധ്യാപകരുടെ തസ്തികകള്‍ സൃഷ്ടിക്കും
- കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം. സര്‍ക്കാര്‍ കോളേജില്‍ ഫിസിക്സ് ലാബില്‍ 3 അറ്റന്‍ഡര്‍ തസ്തികകള്‍ സൃഷ്ടിക്കും.
- മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുളള സംസ്ഥാന കമ്മീഷനില്‍ 30 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
- കേരള ആരോഗ്യ സര്‍വ്വകലാശാലയില്‍ അധ്യാപക വിഭാഗത്തില്‍ 17 തസ്തികകളും അനധ്യാപക വിഭാഗത്തില്‍ 146 തസ്തികകളും സാങ്കേതിക വിഭാഗത്തില്‍ 12 തസ്തികകളും അനുവദിക്കാന്‍ തീരുമാനിച്ചു.
- കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ശല്യതന്ത്ര, ശാലാക്യതന്ത്ര, രസശാസ്ത്ര & ഭൈഷജ്യകല്‍പ്പന എന്നീ വകുപ്പുകളില്‍ പുതിയ പി.ജി. കോഴ്സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
- ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കുവാനായി ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതിക്കുവേണ്ടി തൃശ്ശൂര്‍ ജില്ലയിലെ തലപ്പിളളി താലൂക്കില്‍ 1.35 ഹെക്ടര്‍ സ്ഥലവും വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 50 സെന്‍റ് സ്ഥലവും വിലയീടാക്കാതെ ബന്ധപ്പെട്ട മുനിസിപ്പാലിറ്റികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചു.
- പാലക്കാട് ജില്ലയിലെ വടകരപ്പതി, ഒഴലപ്പതി വില്ലേജുകളില്‍ 10 മെഗാവാട്ട് ശേഷിയുളള കാറ്റാടി വൈദ്യൂതി പദ്ധതികള്‍ സ്ഥാപിക്കുന്നതിന് മലയാള മനോരമ കമ്പനിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചു. രണ്ട് മെഗാവാട്ട് വീതമുളള 5 കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് അനുമതി.
- കേരള സാഹിത്യ അക്കാദമി ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.
- കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.
- കെടിട്ട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കും. സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമിതരായ എല്‍.ഡി. ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്‍റ്, പ്യൂണ്‍ കം പ്രൊസസ് സെര്‍വര്‍ എന്നിവര്‍ക്കും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമിതരായ 12 പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്കും ധനവകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് ശമ്പളപരിഷ്കരണം ലഭിക്കും.
- കേരളത്തിലെ ഇടത്തരം-ചെറുകിട തുറമുഖങ്ങളുടെ വികസനത്തിനും ഭരണനിര്‍വ്വഹണത്തിനും കേരളാ മാരിടൈം ബോര്‍ഡ് ബില്‍ ഓര്‍ഡിനന്‍സായി ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 2014-ല്‍ നിയമസഭ പാസ്സാക്കിയ മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭയുടെ അംഗീകാരത്തോടെ പിന്‍വലിച്ചിരുന്നു. ആ ബില്ലിലെ അപാകതകള്‍ പരിഹരിച്ചാണ് പുതിയ ബില്ലിന് രൂപം നല്‍കിയത്.
- ജി.എസ്.ടി നടപ്പിലാക്കിയ സാഹചര്യത്തില്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പിന്‍റെ പേര് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എന്നാക്കാന്‍ തീരുമാനിച്ചു.
- ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ കടബാധ്യത സര്‍ക്കാര്‍ തീര്‍ക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story