അക്ഷരങ്ങളിലൂെട 'ജീവൻ' നൽകിയ ചിത്രങ്ങൾക്ക് റെക്കോഡുകളുടെ മൂല്യം
text_fieldsആലപ്പുഴ: ലോക്ഡൗണിെൻറ വിരസതയകറ്റാൻ സമൂഹ മാധ്യമത്തിലൂടെ ടൈപോഗ്രാഫിക് ചിത്രരചന പഠിച്ച് ജീവൻ എഴുതിയ ചിത്രങ്ങൾക്ക് അന്താരഷ്ട്ര റെക്കോഡുകളുടെ അംഗീകാരം. അക്ഷരങ്ങളിലൂടെ ചിത്രം വരക്കുന്ന ടൈപ്പോഗ്രഫി എന്ന സേങ്കതത്തിലൂടെ ജീവൻ വരച്ച ചിത്രത്തിന് ഏഷ്യ ബുക്ക് ഒാഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്, കലാം ബുക്ക് ഒാഫ് റെക്കോഡ് എന്നിവക്ക് അർഹമായി. ഇംഗ്ലീഷ് അക്ഷരത്തിലൂടെ ജീസസ് എന്ന് 9480 തവണ ഏഴുതി അഞ്ച് അടി ആറ് ഇഞ്ചിൽ വരച്ച ക്രിസ്തുവിെൻറ പോർേട്രറ്റിനാണ് റെേക്കാഡുകൾ 19കാരനെ തേടി എത്തിയത്.
ചിത്രകാരനായ ജീവൻ വർഗീസ് ലോക്ഡൗണിലെ അധികസമയം ഉപയോഗപ്പെടുത്തിയാണ് ടൈപോഗ്രാഫിക് സേങ്കതം പഠിച്ചത്. തുടർന്ന് സുഹൃത്തുക്കളുടെ ജന്മദിനത്തിനും മറ്റും അവരുടെ ടൈപോഗ്രാഫിക് ഛായാചിത്രങ്ങൾ സമ്മാനമായി വരച്ച് നൽകും. ഇതിനിെടയാണ് വിവിധ റെേക്കാഡുകളുടെ സാധ്യതകളെപറ്റി അറിയുന്നത്. പിന്നീട് റെക്കോഡിനായി ചിത്രം വരക്കാൻ അനുമതി നേടുകയും എല്ലാവർക്കും സുപരിചിതമായ ചിത്രമെന്ന നിലയിൽ ക്രിസ്തുവിെൻറ ചിത്രം വരക്കാൻ തെരഞ്ഞെടുത്തു.
ചിത്രീകരണ വിഡിയോ എടുത്ത് അധികൃതർക്ക് അയക്കുകയും ചെയ്തു. രണ്ടാഴ്ചക്കുശേഷം റെക്കോഡായി അധികൃതർ അംഗീകരിച്ചെന്ന് ജീവൻ വർഗീസ് പറയുന്നു.
ചേർത്തല ഗവ. പോളിടെക്നികിലെ സോഫ്റ്റ്വെയർ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയാണ് ജീവൻ. ഗിന്നസ് റെക്കോഡാണ് അടുത്ത ലക്ഷ്യമെന്നും ജീവൻ കൂട്ടിച്ചേർക്കുന്നു. വഴിച്ചേരി ജീവൻ നിവാസിൽ അച്ഛൻ വർഗീസും അമ്മ സന്ധ്യയും സഹോദരി ജനിയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.