സംസ്ഥാനത്ത് യു.ഡി.എഫ് ആധിപത്യമെന്ന് ഏഷ്യാനെറ്റ് സർവേ ഫലം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് ആധിപത്യം നേടുമെന്ന് ഏഷ്യാനെറ്റ്-എഇസെഡ് റിസർച് പ ാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം. യു.ഡി.എഫിന് 13-14, എൽ.ഡി.എഫിന് 5-6, എൻ.ഡി.എക്ക് 1-3 സീറ്റുകൾ നേടാം.
വോട്ട് ശതമാനം: യു.ഡി.എഫ ിന് -41, എൽ.ഡി.എഫിന് -34, എൻ.ഡി.എക്ക് 19. കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂർ, എണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, മാവേലിക്കര, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിൽ യു.ഡി.എഫും കാസർകോട്, പാലക്കാട്, ആലത്തൂർ, ചാലക്കുടി, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ എൽ.ഡി.എഫും തിരുവനന്തപുരത്ത് എൻ.ഡി.എയും വിജയിക്കുമെന്നാണ് സർവേ ഫലം.
വയനാട്ടിൽ യു.ഡി.എഫിന് വലിയതരംഗം ഉണ്ടാക്കാനാകില്ലെന്നാണ് സർവേ. യു.ഡി.എഫിന് 45 ശതമാനം വോട്ട് പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ ഇടത് മുന്നണിക്ക് 39 ശതമാനം വോട്ട് കിട്ടും. തുഷാർ വെള്ളാപ്പള്ളി 16 ശതമാനം വോട്ട് പിടിക്കുമെന്നാണ് സർവേ പറയുന്നത്. മറ്റ് മണ്ഡലങ്ങളിലെ സർവേയിലെ വോട്ട് ശതമാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.