പൊലീസ് സംരക്ഷണം തേടി ഏഷ്യാനെറ്റിന്റെ ഹരജി
text_fieldsകൊച്ചി: എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എറണാകുളം ചാനൽ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ പശ്ചാത്തലത്തിൽ പൊലീസ് സംരക്ഷണം തേടി ഏഷ്യാനെറ്റ് ഹൈകോടതിയിൽ.
പ്രതിഷേധത്തിന്റെ പേരിൽ ഓഫിസിൽ അക്രമം കാട്ടിയെന്നും അതിഥികളും ജീവനക്കാരുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും തടങ്കലിലാക്കുകയും ചെയ്തെന്നും ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ കേരളത്തിലെ തങ്ങളുടെ ഓഫിസുകൾക്കെല്ലാം മതിയായ പൊലീസ് സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് വേണ്ടി മാനേജിങ് എഡിറ്റർ മനോജ് കെ. ദാസ് ആണ് ഹരജി നൽകിയത്. ജസ്റ്റിസ് എൻ. നഗരേഷ് ഹരജി ബുധനാഴ്ച പരിഗണിക്കും.
ഭീഷണി ഇപ്പോഴും നിലനിൽക്കുന്നത് സംബന്ധിച്ച് പരാതികൾ നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ഹരജിയിൽ പറയുന്നു. ചാനലിന്റെ സമാധാനപരമായ പ്രവർത്തനത്തിന് പൊലീസ് സംരക്ഷണം അനുവദിക്കണം, പരാതികളിൽ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹരജി. ഡി.ജി.പി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ സിറ്റി പൊലീസ് കമീഷണർമാർ, കോഴിക്കോട് സ്റ്റേഷൻ ഹൗസ് ഓഫിസർ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവരാണ് എതിർ കക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.