പ്രതിഷേധം ഫലംകണ്ടു;ആസിയക്ക് മെഡിക്കൽ കൗൺസിലിൽ സർട്ടിഫിക്കറ്റ് നൽകി
text_fieldsവടുതല(ആലപ്പുഴ):ചെവിയും കഴുത്തും പ്രദർശിപ്പിക്കാത്ത ഫോട്ടോ നൽകിയതിന്റെ പേരിൽ വിദ്യാർത്ഥിനിക്ക് ബി.എച്ച്.എം.എസ് രജിസ്‌ട്രേഷൻ നിഷേധിച്ച ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഒടുവിൽ സർട്ടിഫിക്കറ്റ് നൽകി.സർട്ടിഫിക്കറ്റ് നിഷേധത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ അലപ്പുഴ ജില്ലയിലെ വടുതല കുന്നയിൽ വീട്ടിൽ ആസിയ ഇബ്രാഹീം സമർപ്പിച്ച ഫോട്ടോ വെച്ചുതന്നെയാണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.ആസിയക്ക് മെഡിക്കൽ കൗൺസിലിൽ സർട്ടിഫിക്കറ്റ് നിഷേധിച്ച വാർത്ത 'മാധ്യമം'പ്രസിദ്ധീകരിച്ചിരുന്നു.ഹിജാബിലുള്ള ഫോട്ടോ സൂക്ഷ്മ പരിശോധനക്ക് അയച്ചശേഷമാണ് ഇപ്പോൾ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.അതെ സമയം,പല നിബന്ധനകളും മുന്നോട്ടുവെച്ചാണ് കൗൺസിലിൽ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.
അപേക്ഷ സമർപ്പിച്ച് നാലു മാസം കഴിഞ്ഞാണ് ആസിയക്ക് കഴിഞ്ഞ ദിവസം സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.ബി.എച്ച്.എം.എസ് റജിസ്‌ട്രേഷൻ നിഷേധം നീണ്ടതോടെ ആസിയക്ക് നിരവധി അവസരങ്ങൾ നഷ്ട്ടമായിരുന്നു.എം.ജി.ആർ മെഡിക്കൽ യൂണിവേഴ്സിറ്റിക്കു കീഴിൽ കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന മാർട്ടിൻ ഹോമിയോപ്പതി മെഡിക്കൽ കോളജിൽ നിന്ന് 2016 മെയ് മാസത്തിൽ ബി.എച്ച്.എം.എസും ഇന്റേൺഷിപ്പും പൂർത്തിയാക്കിയ ആസിയ സെപ്റ്റംബർ മാസത്തിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ നൽകിയ റജിസ്‌ട്രേഷൻ അപേക്ഷയാണ് തള്ളിയത്.ഇസ്‌ലാമികാനുശാസനകൾ പാലിച്ച് തലമുടിയും ചെവിയും കഴുത്തുമെല്ലാം മറച്ച ഫോട്ടോ മാറ്റണമെന്ന് അപേക്ഷ നൽകാനെത്തിയ ആസിയയോട് ഓഫീസിലെ ഉന്നതോദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.
ചെവിയും കഴുത്തും കാണിച്ചുകൊണ്ടുള്ള ഫോട്ടോ മാത്രമേ സ്വീകരിക്കൂ എന്നായിരുന്നു അവരുടെ നിലപാട്.ഈ നിലപാടിനെതിരെയാണ് ആസിയ പ്രതിശേഷവുമായി രംഗത്ത് വന്നത്. ജി.ഐ.ഒ അടക്കമുള്ള നിരവധി സംഘടനകളും പിന്തുണയുമായി എത്തിയിരുന്നു.സർട്ടിഫിക്കട്ട് നിഷേധം ചുണ്ടിക്കാടി മെഡിക്കൽ രജിസ്ട്രർക്കും വനിതാ കമ്മീഷനും പരാതിയും നൽയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.