Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത​േന്‍റത്​...

ത​േന്‍റത്​ രാഷ്​ട്രീയനിയമനമാണോയെന്ന്​ നിയമിച്ച​വരോട്​ ചോദിക്കണം -കണ്ണൂർ വി.സി

text_fields
bookmark_border
Kannur VC
cancel

കണ്ണൂർ: ത​േന്‍റത്​ രാഷ്​ട്രീയനിയമനമാണോയെന്നത്​ നിയമിച്ചവരോട്​ ചോദിക്കണമെന്ന്​ കണ്ണൂർ സർവകലാശാല വൈസ്​ ചാൻസലർ ഡോ.ഗോപിനാഥ്​ രവീന്ദ്രൻ. നിയമന ഉത്തരവ്​ കൈയിൽ കിട്ടിയത്​ പ്രകാരമാണ്​ ജോലിയിൽ പ്രവേശിച്ചത്​. കേരളത്തിൽ ആദ്യമായാണ്​ ഇത്തരത്തിൽ പുനർ നിയമനം നടക്കുന്നത്​. എന്നാൽ, മറ്റ്​ സംസ്ഥാനങ്ങളിൽ മുമ്പും ഇത്തരം നിയമനങ്ങൾ നടന്നിട്ടുണ്ടെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ല. തന്‍റെ കാലത്ത്​ സർവകലാശാലയിൽ രാഷ്​ട്രീയ നിയമനങ്ങൾ നടന്നിട്ടില്ല. തന്‍റെ നിയമനവുമായി ബന്ധപ്പെട്ട്​ കൂടുതൽ പ്രതികരണം നടത്തേണ്ടത്​ ഗവർണറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകലാശാലകളിലെ രാഷ്​ട്രീയ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന്​ ഗവർണർ ആരിഫ്​ മുഹമ്മ്​ ഖാൻ വ്യക്​തമാക്കിയിരുന്നു. കാലടി യൂനിവേഴ്​സിറ്റി​യിലെ വൈസ്​ ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട്​ സർക്കാറിന്​ കത്തയച്ചതിന്​ പിന്നാലെയാണ്​ ഗവർണർ പ്രശ്​നത്തിൽ പരസ്യപ്രതികരണം നടത്തുന്നത്​. ഗവർണർ ചാൻസിലറായി ഇരിക്കുന്നത്​ സുതാര്യത ഉറപ്പാക്കാനാണ്​. താൻ പരമാവധി ശ്രമിച്ചിട്ടും സർക്കാർ സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur vc
News Summary - Ask the appointees whether theirs is a political appointment - Kannur VC
Next Story