72 കോടി ചോദിച്ചു, കിട്ടിയത് 56 േകാടിമാത്രം
text_fieldsതിരുവനന്തപുരം: ശനിയാഴ്ച ട്രഷറികളിലേക്ക് 72 കോടി ആവശ്യെപ്പെട്ടങ്കിലും കിട്ടിയത് 56 േകാടിമാത്രം. മതിയായ കറൻസി കിട്ടാഞ്ഞത് ശനിയാഴ്ചയും ട്രഷറികളുടെ പ്രവർത്തനത്തെ ബാധിച്ചു. 45 ശതമാനം എ.ടി.എമ്മുകളും കാലിയാണ്. നിറക്കുന്ന എ.ടി.എമ്മുകൾ വേഗത്തിൽ കാലിയാവുകയാണെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ട്രഷറി കൂടുതൽ ശക്തിപ്പെടുത്താനാണ് സർക്കാർ തീരുമാനം. വിവിധ ബാങ്കുകളിൽ അടച്ചിരുന്ന കെ.എസ്.എഫ്.ഇയുടെ കലക്ഷൻ ട്രഷറിയിലേക്കടക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പ്രതിദിനം ശരാശരി 30 കോടി രൂപ ഇൗ ഇനത്തിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. േലാട്ടറി കലക്ഷൻ അടയ്ക്കലും ട്രഷറി വഴിയാക്കിയിട്ടുണ്ട്. ഇതും പ്രതിദിനം ശരാശരി 20 കോടി വരും. ബിവറേജസ് വഴിയുള്ള വരുമാനവും ട്രഷറികൾ വഴിയാക്കുന്നതിനും നടപടികൾ തുടരുകയാണ്. ജീവനക്കാരുടെ ശമ്പളം ട്രഷറികളിലേക്ക് മാറ്റാനാണ് തീരുമാനം. ക്ഷാമം തുടരുന്നതോടെ പണവിനിമയം ചുരുങ്ങി. കൂടുതൽ തവണ പിൻവലിക്കലുകൾക്ക് സർവിസ് ചാർജ് ഭയന്ന് 500 രൂപയെടുക്കേണ്ടയാൾ പോലും 2000 പിൻവലിക്കുകയാണ്. 500 രൂപയേ ചെലവഴിക്കൂവെങ്കിലും ശേഷിക്കുന്ന 1500 രൂപ നോട്ടായി കൈയിൽ സൂക്ഷിക്കും. ഇത് തിരിച്ച് ബാങ്കിൽ എത്തില്ല.
കറൻസിയുടെ എണ്ണത്തേക്കാൾ ഒരു േനാട്ട് എത്ര മടങ്ങ് വിതരണം ചെയ്യപ്പെടുന്നു എന്നതിന് പ്രാമുഖ്യം നൽകുന്ന സാമ്പത്തികസംവിധാനം എന്ന നിലയിൽ നോട്ടുകുറവ് ഏറെ പ്രകടമാവുകയും ചെയ്യുകയാണ്. കറൻസിയുടെ വിനിമയ ആവശ്യകത മറ്റ് സംസ്ഥാനങ്ങളെക്കാൾ ഇവിടെ കൂടുതലാണ് എന്നതിനാൽ വിശേഷിച്ചും. ഡിജിറ്റൽപണമിടപാട് പ്രോത്സാഹിപ്പിക്കാൻ റിസർവ് ബാങ്ക് ധനവിതരണവിഹിതം കുറച്ചതാണ് പ്രതിസന്ധിക്കിടയാക്കിയ കാരണങ്ങളിെലാന്നായി ചൂണ്ടിക്കാട്ടുന്നത്. പുതിയനോട്ടുകള്‍ വന്നശേഷം ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നത് കുറഞ്ഞിട്ടുണ്ട്. നിരീക്ഷിക്കപ്പെടുമെന്ന ഭയവും പിന്‍വലിക്കുന്നതിന് സര്‍വിസ് ചാര്‍ജ് ഏര്‍പ്പെടുത്തിയതുമൊക്കെ ബാങ്കില്‍ പണമിടുന്നതിനെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.