വൈറോളജി ലാബിന് ഫണ്ട് തേടി ആരോഗ്യമന്ത്രി ഡൽഹിയിൽ
text_fieldsന്യൂഡൽഹി: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനുമായുള്ള കൂടിക്കാഴ്ചക്കുശേഷം മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. കോഴിക്കോട് അനുമതി ല ഭിച്ചിട്ടുള്ള ബയോസേഫ്റ്റി ലെവല്‍ 3 അത്യാധുനിക വൈറോളജി ലാബ് സ്ഥാപിക്കുന്നതിന് നിലവി ല്‍ അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്നും കൂടുതൽ അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി.
നിലവിൽ മൂന്നുകോടി രൂപയാണ് അനുവദിച്ചത്. ഫണ്ട് അപര്യാപ്തമാണെന്ന് ഇന്ത്യ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐ.സി.എം.ആര്) നടത്തിയ പരിശോധനയിലടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനുമാത്രം അഞ്ചുകോടി രൂപയടക്കം ആകെ ഏഴുകോടി രൂപ ഇതിനായി ആവശ്യമുണ്ടെന്നും കേന്ദ്രത്തെ ധരിപ്പിച്ചു. ഈ വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കൂടിക്കാഴ്ചയിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ഉറപ്പുനൽകിയതായി വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കെ.കെ. ഷൈലജ പറഞ്ഞു.
സംസ്ഥാനത്ത് നിപ വൈറസ്ബാധ നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച യുവാവിെൻറ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. രോഗബാധ സംശയിച്ച ഏഴുപേരുടെ റിപ്പോര്‍ട്ടുകള്‍ നെഗറ്റീവാണ്. യുവാവുമായി അടുത്ത് ഇടപഴകിയിരുന്ന മൂന്ന് നഴ്സുമാര്‍ ഉള്‍പ്പെടെ 16 പേര് പ്രത്യേക നിരീക്ഷണത്തിലാണെന്നും കേന്ദ്രത്തെ ധരിപ്പിച്ചു. നിപയുടെ നിരീക്ഷണം ജൂലൈ പകുതിവരെ തുടരും. നിപയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് നിലവില്‍ വെല്ലുവിളിയല്ല. എങ്കിലും അതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
ആൾ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എയിംസ്) ഘട്ടംഘട്ടമായി പ്രധാന സംസ്ഥാനങ്ങള്‍ക്കെല്ലാം അനുവദിച്ചുവരുകയാണ്. കര്‍ണാടകക്കും കേരളത്തിനും എയിംസ് അനുവദിക്കുന്നത് വേഗത്തില്‍ പരിഗണിക്കുമെന്ന് ഹർഷ വർധൻ അറിയിച്ചതായും മന്ത്രി പറഞ്ഞു.
വനിത-ശിശുക്ഷേമ മന്ത്രി ഇറാനിയുമായും കെ.കെ. ഷൈലജ കൂടിക്കാഴ്ച നടത്തി. അംഗൻവാടി പ്രവർത്തകരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നിരാലംബരായ സ്ത്രീകള്‍ക്കായി അത്യാധുനിക സൗകര്യമുള്ള സായംപ്രഭ ഹോമുകള്‍ നിർമിക്കുന്നതിനും കേന്ദ്രസഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.