ആസ്മാൻ; അവിശ്വസനീയ മേക് ഓവറിെൻറ മറ്റൊരു പേര്
text_fieldsകൊച്ചി: രാജസ്ഥാനിൽനിന്ന് ഉപജീവനത്തിനായി കേരളത്തിലേക്ക് വരുമ്പോഴും കൊച്ചി ഇടപ്പള്ളിയിലെ സിഗ്നലുകളുടെ തിരക്കുകളിലൂടെ ഓരോ കാറിനടുത്തേക്കും മൊബൈൽ ഹോൾഡർ നീട്ടി വിൽക്കാൻ ശ്രമിക്കുമ്പോഴും ആസ്മാൻ എന്ന ആ പെൺകുട്ടി ഓർത്തിരുന്നില്ല, ഒരുനാൾ തെൻറ ജീവിതം മാറിമറിയുമെന്ന്.
തെരുവിലെ തീവെയിലിലും മഴയിലും ഒരുപോലെ അലഞ്ഞ അവളിന്ന് ഒരു ഫോട്ടോഗ്രാഫറുടെ പരിശ്രമത്തിലൂടെ ആരും അത്ഭുതപ്പെട്ടുപോകും വിധം മാറിയിരിക്കുകയാണ്. അവിശ്വസനീയമായ ആ മേക്ഓവറിെൻറ ദൃശ്യങ്ങൾ മലയാളികളൊന്നാകെ ഏറ്റെടുത്തുകഴിഞ്ഞു. മഹാദേവൻ തമ്പിയെന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുടെ ആശയം യാഥാർഥ്യമായപ്പോഴാണ് ആസ്മാൻ പ്രഫഷനൽ മോഡലുകളെ വെല്ലും വിധം സ്റ്റുഡിയോ വെള്ളിവെളിച്ചത്തിൽ തിളങ്ങിയത്.
വെയിലിൽ നിറം മങ്ങിയ പാവാടയും ബ്ലൗസും ദുപ്പട്ടയും ധരിച്ച് വാഹനങ്ങൾക്കിടയിലൂടെ ധിറുതിയിൽ നടന്ന ആ 25കാരി ഭംഗിയേറിയ ഗൗണും വെസ്റ്റേൺ ഔട്ട്ഫിറ്റുമെല്ലാം ധരിച്ച്, മുഖത്തും മുടിയിലുമെല്ലാം ഒട്ടേെറ ചമയങ്ങളണിഞ്ഞ് വന്നപ്പോൾ കണ്ടവരെല്ലാം ചോദിച്ചു, ഇതവൾ തന്നെയോ എന്ന്. സിനിമ താരങ്ങളെയും പ്രശസ്ത മോഡലുകളെയുമെല്ലാം വെച്ച് ഇതിനു മുമ്പും നിരവധി പരീക്ഷണ ഫോട്ടോഷൂട്ടുകൾ നടത്തി വിജയിപ്പിച്ച മഹാദേവൻ തമ്പിയുടെ ഉള്ളിൽ ഏറെനാളായി കിടന്ന ആഗ്രഹമാണ് ആസ്മാെൻറ ഫോട്ടോഷൂട്ടിലൂടെ യാഥാർഥ്യമായത്.
ഫോട്ടോഷൂട്ടിെൻറ വിജയത്തെക്കാൾ ആസ്മാൻ തെൻറ പുതിയ രൂപവും ചിത്രങ്ങളും കണ്ടപ്പോഴുണ്ടായ ആഹ്ലാദമാണ് തനിക്ക് സംതൃപ്തി നൽകുന്നതെന്ന് അദ്ദേഹം പറയുന്നു. ഇനിയും ആസ്മാനുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഫോട്ടോഗ്രാഫർ കൂട്ടിച്ചേർത്തു. തുടക്കത്തിൽ പരിഭ്രമമുണ്ടായിരുന്നെങ്കിലും ചിത്രങ്ങൾ കണ്ടപ്പോൾ ഏറെ ഇഷ്ടപ്പെട്ടെന്ന് ആസ്മാൻ പറയുന്നു. ഷൂട്ടിനുശേഷം തെൻറ തെരുവുകച്ചവടത്തിലേക്ക് തിരിച്ചുപോയ അവളെ തിരിച്ചറിഞ്ഞ് നിരവധി പേർ അടുത്തെത്തി പരിചയപ്പെടുന്നുണ്ട്.
ക്ലാപ് മീഡിയയുമായി സഹകരിച്ചാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. മഹാദേവൻ തമ്പിയുടെ ടീമിലുള്ള പ്രബിനാണ് ആസ്മാെൻറ രൂപഭാവങ്ങളൊന്നാകെ മാറ്റിമറിച്ച മേക്കപ് മാൻ. ഷൂട്ടിങ് കാര്യങ്ങൾ ഏകോപിപ്പിച്ചത് ബബിത ബഷീറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.