മൻസൂറും എതിരാളികളും അയൽക്കാർ; വൈകാരികഭ്രാന്തുള്ളവരെ പാർട്ടികൾ പുറത്തു കളയണം -അശോകൻ ചരുവിൽ
text_fieldsതൃശൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിൽ ശക്തമായ ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നുവെന്ന് പുകസ ജനറൽ സെക്രട്ടറിയും സാഹിത്യകാരനുമായ അശോകൻ ചരുവിൽ. മൻസൂറും എതിരാളികളും അയൽക്കാരാണെന്നാണ് മനസ്സിലാക്കുന്നതെന്നും പ്രസ്ഥാനത്തിനും പാർട്ടിക്കും യോജിക്കാത്ത വിധത്തിൽ വൈകാരികഭ്രാന്തുള്ളവർ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അവരെ കണ്ടുപിടിച്ച് പുറത്തു കളയേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്‍റെ പൂർണരൂപം:
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ മുക്കിൽപ്പീടികയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന സംഘട്ടനത്തെ തുടർന്ന് മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിൽ ശക്തമായ ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. മൻസൂറും എതിരാളികളും അയൽക്കാരാണെന്നാണ് മനസ്സിലാക്കുന്നത്.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ സംഘർഷത്തിലേക്കും കൊലപാതകത്തിലേക്ക് നയിച്ചുവെങ്കിൽ അവർ തങ്ങൾ പിന്തുടരുന്ന പ്രസ്ഥാനങ്ങളെ ഒരു നിലക്കും മനസ്സിലാക്കിയിട്ടില്ല. തെരഞ്ഞെടുപ്പു മത്സരങ്ങൾ ജനാധിപത്യത്തിന്‍റെ ഭാഗമാണെന്ന് തങ്ങളുടെ കൂടെയുള്ള യുവാക്കളെ ബോധ്യപ്പെടുത്താൻ എല്ലാ രാഷ്ട്രീയപാർടികളും ശ്രമിക്കേണ്ടതാണ്.
പ്രസ്ഥാനത്തിനും പാർട്ടിക്കും യോജിക്കാത്ത വിധത്തിൽ വൈകാരികഭ്രാന്തുള്ളവർ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അവരെ കണ്ടുപിടിച്ച് പുറത്തു കളയേണ്ടതുണ്ട്. അംഗങ്ങളുടെ മേൽ മാത്രമല്ല; അണികളുടെ മേലും ശ്രദ്ധ വേണം
മൻസൂറിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപെടുത്തുന്നു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കുചേരുന്നു.
അശോകൻ ചരുവിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.