![kottayam medical college kottayam medical college](https://www.madhyamam.com/h-upload/2021/03/30/944121-kottayam-medical-college.webp)
ക്രൂരപീഡനത്തിന് ഇരയായ അസം ബാലികയുടെ കുടൽ പൊട്ടി, സംഭവം പെരുമറ്റത്ത്; അന്വേഷണം നടത്താതെ പൊലീസ്
text_fieldsമൂവാറ്റുപുഴ (എറണാകുളം): അസം സ്വദേശിനിയായ നാലരവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം നടത്താത്തത് വിവാദമായി.
പെരുമറ്റത്ത് താമസിക്കുന്ന അസം സ്വദേശികളുടെ കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അടിയന്തര ശസ്ത്രക്രിയയക്കു വിധേയയാക്കിയ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കുഞ്ഞിെൻറ അച്ഛനും രണ്ടാനമ്മയുമാണ് കൂടെയുള്ളത്. ഇവർക്ക് ഇതു സംബന്ധിച്ച് അറിവില്ലെന്നാണ് ഇരുവരും പറയുന്നത്. കടുത്ത വയറുവേദനയും വയറ്റിൽനിന്ന് രക്തം പോകുകയും ചെയ്തതോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്നാണ് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് കുഞ്ഞിനെ റഫർ ചെയ്തത്.
കുഞ്ഞിെൻറ സ്വകാര്യഭാഗങ്ങളിൽ മുറിവും പരിക്കും കണ്ടു. കുടൽപൊട്ടിയതായും കണ്ടെത്തി. ഇത് പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിെൻറ ലക്ഷണങ്ങളാണെന്ന് കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.