അസം സര്‍ക്കാറിേൻറത് മനുഷ്യത്വരഹിത നടപടി –ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: 40 ലക്ഷം പൗരന്മാരെ സ്വന്തം രാജ്യത്ത് അഭയാര്ഥികളാക്കുന്ന മനുഷ്യത്വരഹിതമായ നടപടിയാണ് കരട് പൗരത്വപ്പട്ടിക പുറത്തിറക്കിയതിലൂടെ അസം സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്.
രാഷ്ട്രീയപ്രേരിതമാണ് സര്‍ക്കാര്‍ നിലപാട്. രാജ്യത്തെ പൗരന്മാരെ അഭയാര്‍ഥികളും അനധികൃതരുമായി കാണുന്ന ഹീന നടപടിയാണിത്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുന്നവരുടെ പൗരത്വം റദ്ദാക്കുന്നത് അംഗീകരിക്കാനാവില്ല.
തെരഞ്ഞെടുപ്പ് കമീഷെൻറ കണക്കുപ്രകാരം സംശയാസ്പദമായവര്പോലും മൂന്നര ലക്ഷത്തില്‍ താഴെയാണ് എന്നിരിക്കെ 40 ലക്ഷം വരുന്ന വലിയൊരു വിഭാഗത്തെ പുറന്തള്ളാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിലപാട് വര്‍ഗീയ ധ്രുവീകരണവും വോട്ടുബാങ്കും ലക്ഷ്യമിട്ടുള്ളതാണ്. പൗരന്മാരുടെ മേല്‍ ആശങ്കയും ഉത്കണ്ഠയുമുണ്ടാക്കുന്ന നടപടിക്കെതിരെ മതേതര കക്ഷികള്‍ ഒന്നിച്ച് പ്രക്ഷോഭമുയര്ത്തണമെന്നും അമീര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.