വനിത കമീഷൻ അംഗത്തിനുനേരെ കൈയേറ്റം: നാലുപേർ അറസ്റ്റിൽ
text_fieldsകുന്നിക്കോട്: വനിത കമീഷന് അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം മുന്‍ ജനറൽ സെക്രട്ടറി സി.ആര്. സൂര്യനാഥ്, തലവൂർ മണ്ഡലം മുൻ പ്രസിഡൻറ് ഷൈജു, പ്രവര്‍ത്തകരായ തലവൂര്‍ പാണ്ടിത്തിട്ട സ്വദേശികളായ ടോംസി, പ്രൈസന്‍ എന്നിവരെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചാം പ്രതി കോണ്‍ഗ്രസ് തലവൂര്‍ കുരാ ബൂത്ത് പ്രസിഡൻറ് പാറവിളവീട്ടില്‍ ഷാജിയെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. 2018 സെപ്റ്റംബര്‍ പത്തിലെ ഭാരത് ബന്ദ് ദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വനിത കമീഷനംഗം കൊല്ലം കരിക്കോട് അഫ്സല് കോട്ടേജില്‍ ഷാഫിദ കമാലിനും ഡ്രൈവര്‍ കരിക്കോട് നിഥിന് മന്ദിരത്തില്‍ നിഥിനുമാണ് മര്‍ദനമേറ്റത്. കൊട്ടാരക്കര-പത്തനാപുരം മിനി ഹൈവേയില്‍ തലവൂര്‍ നടുത്തേരിയിലായിരുന്നു സംഭവം.
ഔദ്യോഗിക വാഹനത്തില്‍ പത്തനാപുരത്തേക്ക് പോകവെ ഹര്‍ത്താലനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മർദിച്ചെന്നാണ് ഷാഹിദ കമാല്‍ പൊലീസിന് നല്കിയ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.