Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.ആര്‍.​െഎ...

ഡി.ആര്‍.​െഎ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയില്‍

text_fields
bookmark_border
ഡി.ആര്‍.​െഎ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയില്‍
cancel
camera_alt

ഫ​സ​ലു​റ​ഹ്മാ​ന്‍

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ല്‍ സ്വ​ര്‍ണ​ക്ക​ട​ത്ത് പി​ടി​കൂ​ടാ​നെ​ത്തി​യ ഡി.​ആ​ര്‍.​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി പി​ടി​യി​ലാ​യി. അ​രീ​ക്കോ​ട് പ​ത്ത​നാ​പു​രം വ​ലി​യ പീ​ടി​യേ​ക്ക​ല്‍ ഫ​സ​ലു​റ​ഹ്മാ​നാ​ണ്​ (32) പി​ടി​യി​ലാ​യ​ത്.

മു​ഖ്യ പ്ര​തി മു​ക്കം കു​മ​ര​നെ​ല്ലൂ​ര്‍ പ​യ​നി​ങ്ങ​ല്‍ നി​സാ​ര്‍ സം​ഭ​വ ദി​വ​സം​ത​ന്നെ പി​ടി​യി​ലാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മു​ങ്ങി​യ ഫ​സ​ലു​റ​ഹ്മാ​ന്‍ ഹൈ​കോ​ട​ത​യി​ല്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ണ്ടോ​ട്ടി സി.​ഐ കെ.​എം. ബി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍ന്ന് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ഇ​യാ​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു. സെ​പ്​​റ്റം​ബ​ർ ആ​റി​ന് രാ​വി​ലെ 8.30ഓ​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള റോ​ഡി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ഡി.​ആ​ര്‍.​ഐ സം​ഘ​ത്തെ നി​സാ​റി​െൻറ സ്വ​ര്‍ണ​ക്ക​ട​ത്ത് സം​ഘം വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestattackDRI
News Summary - assault attempt on on DRI officers; hidden accused arrested
Next Story