നിയമസഭാ പുസ്തകപ്രദർശനം തുടങ്ങി
text_fieldsതിരുവനന്തപുരം: ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാഗമായി നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തകപ്രദർശനത്തിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. ഭരണഘടനാ നിർമാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് പുസ്തക പ്രദർശനം നടത്തുന്നത്.
നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ നവംബർ 28 വരെയാണ് പുസ്തക പ്രദർശനം. വിവിധ ഭാഷയിലുള്ള ഭരണഘടനയൂം ഭരണഘടയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും, ചരിത്രപുസ്തകങ്ങളും, പഴയ ഗസറ്റ് രേഖകളും പ്രദർശനത്തിലുണ്ട്. ഭരണഘടനാ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിയമസഭയുടെ മുന്നിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ. എൻ. ഷംസീർ ഭരണഘടനയുടെ ആമുഖം വായിച്ച് നിർവഹിച്ചു.
തുടർന്ന് നിയമസഭയിലെ ദേശീയ നേതാക്കളുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. വി.കെ.പ്രശാന്ത് എംഎൽഎ. നിയമസഭ സെക്രട്ടറി ഡോ എൻ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ യുവജന സംഘടനകളുടെ ആഭിമുഖ്യത്തിൽ കവടിയാറിൽ നിന്നും ആരംഭിച്ച പദയാത്ര നിയമസഭാ കവാടത്തിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.