ത്രികോണ പോരിനൊരുങ്ങി അടൂർ
text_fieldsപത്തനംതിട്ട: ജില്ലയിൽ സി.പി.ഐക്ക് നിർണായക സ്വാധീനമുള്ള ഏക മണ്ഡലമാണ് അടൂർ. പന്തളം, അടൂർ നഗരസഭകളും ഏഴ് ഗ്രാമപഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്.
1967ൽ ആദ്യ തെരഞ്ഞെടുപ്പിൽ ഇവിടെ സി.പി.ഐയുടെ രാമലിംഗത്തിനായിരുന്നു വിജയം. പിന്നീട് തെങ്ങമം ബാലകൃഷ്ണനും ഇവിടെ സി.പി.ഐക്കുവേണ്ടി പട നയിച്ചു. എന്നാൽ, പുറത്തുനിന്നെത്തിയ തെന്നല ബാലകൃഷ്ണ പിള്ളയും തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്ന് നീണ്ട 30 വർഷം യു.ഡി.എഫിെൻറ കോട്ടയാക്കി അടൂരിനെ കാത്തുസൂക്ഷിച്ചു.
'77ലും '82ലും വിജയിച്ച തെന്നല ബാലകൃഷ്ണൻ '87ൽ സി.പി.എമ്മിെൻറ ആർ. ഉണ്ണികൃഷ്ണ പിള്ളയോട് തോറ്റാണ് അടൂർ വിട്ടത്. പിന്നീടായിരുന്നു കോട്ടയത്തുകാരനായ തിരുവഞ്ചൂർ രാധാകൃഷ്ണെൻറ രംഗപ്രവേശം. '87ൽ യു.ഡി.എഫ് കൈവിട്ട മണ്ഡലം '91ൽ സിറ്റിങ് എം.എൽ.എ ആർ. ഉണ്ണികൃഷ്ണ പിള്ളയെ തോൽപിച്ച് തിരിച്ചുപിടിച്ച തിരുവഞ്ചൂരിെൻറ പടയോട്ടമായിരുന്നു പിന്നെ.
'96ൽ യുവനേതാവ് കെ.എൻ. ബാലഗോപലിനെയും 2001ൽ ഇടതു പൊതുസ്വതന്ത്രൻ പള്ളിക്കൽ പ്രസന്നകുമാറിനെയും 2006ൽ വീണ്ടും കേരള കോൺഗ്രസിെൻറ ഡി.കെ. ജോണിയെയും തിരുവഞ്ചൂർ തറപറ്റിച്ചു.
ഓരോ തെരഞ്ഞെടുപ്പിലും തിരുവഞ്ചൂരിെൻറ ഭൂരിപക്ഷം വർധിച്ചു. മണ്ഡലം സംവരണമായി മാറിയതോടെയാണ് അടൂരിൽ തോൽവി അറിയാതെ വിരാജിച്ച തിരുവഞ്ചൂർ കോട്ടയത്തേക്ക് മടങ്ങിയത്. ഇതിനുശേഷം മണ്ഡലം നിലനിർത്താൻ യു.ഡി.എഫ് നടത്തിയ ശ്രമം ലക്ഷ്യംകണ്ടില്ല. ചിറ്റയം ഗോപകുമാറിലൂടെ സി.പി.ഐ മണ്ഡലം തിരിച്ചുപിടിക്കുകയും ചിറ്റയം രണ്ടാംവട്ടവും വിജയം ആവർത്തിക്കുകയും ചെയ്തു.
പഴയ പന്തളം മണ്ഡലത്തിെൻറ ഭാഗങ്ങളും കൂട്ടിചേർക്കപ്പെട്ട അടൂരിൽ ഇത്തവണ ബി.ജെ.പി വലിയ പ്രതീക്ഷയിലാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് പന്തളം നഗരഭരണം പിടിച്ചതാണ് സംഘ്പരിവാർ പ്രസ്ഥാനങ്ങളുടെ പ്രതീക്ഷക്ക് കാരണം.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി കെ. സുരേന്ദ്രൻ രണ്ടാമതെത്തുകയും ചെയ്തിരുന്നു. എന്നാൽ, ബി.ജെ.പിയുടെ മോഹങ്ങൾക്ക് യാഥാർഥ്യവുമായി ബന്ധമില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തിൽനിന്ന് വ്യക്തമാകും.
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പാളിച്ചകളും സംഘടന ദൗർബല്യവും പരിഹരിച്ച് മണ്ഡലം കൈവിട്ട് പോകാതിരിക്കാൻ സി.പി.എംതന്നെ ജാഗ്രതയോടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്.
യു.ഡി.എഫ് അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ, പന്തളം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മഞ്ജു വിശ്വനാഥ്, അഡ്വ. കെ. പ്രതാപൻ എന്നിവരിൽ ആരെയെങ്കിലുമാകും അടൂരിലേക്ക് നിയോഗിക്കുക.
ചിറ്റയം ഗോപകുമാറിന് ഒരവസരം കൂടി ലഭിക്കുന്നിെല്ലങ്കിൽ മുൻ കൊല്ലം ജില്ല പ്രസിഡൻറ് ദേവിക, മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ എന്നിവരെ സി.പി.ഐ പരിഗണിേച്ചക്കും. പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷാകും അടൂരിൽ ബി.ജെ.പിയുടെ തുറുപ്പുശീട്ട്.
നിയമസഭ ഇതുവെര
1967: രാമലിംഗം (സി.പി.െഎ) 25804, പി. രാഘവൻ (സ്വത.) 12970, ജി.ബി. പിള്ള (കോൺഗ്രസ്) 12384, ഭൂരിപക്ഷം 12834
1970: തെങ്ങമം ബാലകൃഷ്ണൻ (സി.പി.ഐ) 23285, ദാമോദരൻ ഉണ്ണിത്താൻ (സി.പി.എം) 20005, ഭൂരിപക്ഷം 3280
1977: തെന്നല ബാലകൃഷ്ണ പിള്ള (കോൺഗ്രസ്) 31214, മാത്യു മുതലാളി (കെ.സി.പി) 23826, ഭൂരിപക്ഷം 7388
1982: തെന്നല ബാലകൃഷ്ണ പിള്ള (കോൺഗ്രസ്) 30911, സി.പി. കരുണാകരൻ പിള്ള (സി.പി.എം) 29123, ഭൂരിപക്ഷം 1783
1987: ആർ. ഉണ്ണികൃഷ്ണ പിള്ള (സി.പി.എം) 37990, തെന്നല ബാലകൃഷ്ണ പിള്ള (കോൺഗ്രസ്) 36764. ഭൂരിപക്ഷം 1266
1991: തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്) 44147, ആർ. ഉണ്ണികൃഷ്ണ പിള്ള (സി.പി.എം) 38380, ഭൂരിപക്ഷം 5767.
1996: തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്) 47907, കെ.എൻ. ബാലഗോപാൽ (സി.പി.എം) 38706, ഭൂരിപക്ഷം 9201
2001: തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്) 53034, പള്ളിക്കൽ പ്രസന്നകുമാർ (ഇടതു സ്വത.) 37694, ഭൂരിപക്ഷം 15340
2006: തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്) 53416, ഡി.കെ. ജോൺ (കേരള കോൺഗ്രസ്) 34952, ഭൂരിപക്ഷം 18464
2011: ചിറ്റയം ഗോപകുമാർ (സി.പി.ഐ) 63501, പന്തളം സുധാകരൻ (കോൺഗ്രസ്) 62894, ഭൂരിപക്ഷം 607
2016: ചിറ്റയം ഗോപകുമാർ (സി.പി.ഐ) 76034, കെ.കെ. ഷാജു (കോൺഗ്രസ്) 50574, ഭൂരിപക്ഷം 25460
തദ്ദേശസ്ഥാപന കക്ഷിനില
അടൂർ നഗരസഭ -യു.ഡി.എഫ് 11, എൽ.ഡി.എഫ് 14, എൻ.ഡി.എ 1, സ്വത. 2
പന്തളം നഗരസഭ യു.ഡി.എഫ് 5, എൽ.ഡി.എഫ് 9, എൻ.ഡി.എ 18, സ്വത. 1
കൊടുമൺ ഗ്രാമപഞ്ചായത്ത് -യു.ഡി.എഫ് 7, എൽ.ഡി.എഫ് 11,
ഏഴംകുളം -യു.ഡി.എഫ് 6, എൽ.ഡി.എഫ് 13, എൻ.ഡി.എ 1
പള്ളിക്കൽ -യു.ഡി.എഫ് 5, എൽ.ഡി.എഫ് 15, എൻ.ഡി.എ 1, സ്വത 1
കടമ്പനാട് -യു.ഡി.എഫ് 5, എൽ.ഡി.എഫ് 10, സ്വത 2
പന്തളം തെക്കേക്കര -യു.ഡി.എഫ് 2, എൽ.ഡി.എഫ് 8, എൻ.ഡി.എ 4
തുമ്പമൺ -യു.ഡി.എഫ് 8, എൽ.ഡി.എഫ് 1, എൻ.ഡി.എ 2, സ്വത. 2
ഏറത്ത് യു.ഡി.എഫ് 6, എൽ.ഡി.എഫ് 8, എൻ.ഡി.എ 3.
2019 ലോക്സഭ
വീണാ ജോർജ് (സി.പി.എം) 53216, കെ. സുരേന്ദ്രൻ (ബി.ജെ.പി) 51260,
ആേൻറാ ആൻറണി (കോൺഗ്രസ്) 49280, ഭൂരിപക്ഷം 1956
2020 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടുനില
എൽ.ഡി.എഫ് 67158
യു.ഡി.എഫ് 55732
എൻ.ഡി.എ 36895
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.