ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി ആറന്മുള മാറും
text_fieldsപത്തനംതിട്ട: ആറന്മുള നിയമസഭ മണ്ഡലം ഇത്തവണ മൂന്നു മുന്നണിയുടെയും നോട്ടപ്പുള്ളി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി ആറന്മുള മാറും. സ്ഥിരമായി ആരെയും തുണക്കുന്ന നിലപാടില്ലാത്ത ആറന്മുളയെ ചില്ലറ പൊടിക്കൈകൾ പ്രയോഗിച്ചാൽ ആർക്കും വശത്താക്കാം.
മണ്ഡലം നിലനിർത്താനാണ് എൽ.ഡി.എഫ് ശ്രമം. തട്ടകം തിരികെ പിടിക്കാനാണ് യു.ഡി.എഫ് പദ്ധതിയിടുന്നത്. മധ്യതിരുവിതാംകൂറിൽ എൻ.ഡി.എ വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് ആറന്മുള.
പ്രചാരണത്തിലൂടെ മാത്രം മുന്നേറാനാവിെല്ലന്നതിനാൽ ചില അടിയൊഴുക്കുകളിലാണ് എൻ.ഡി.എ പ്രതീക്ഷ. മണ്ഡലത്തിൽ ഇത്തവണ സി.പി.എം-ബി.ജെ.പി നീക്കുപോക്കുണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്. തുടർഭരണം ഉറപ്പാക്കാൻ സി.പി.എം നടത്തുന്ന നീക്കുപോക്കുകളിൽ ആറന്മുളയെ ബലിനൽകുമെന്നാണ് ഒരുകൂട്ടരുടെ പ്രചാരണം. ഇതോടെ ആറന്മുള എല്ലാവരുടെയും നോട്ടപ്പുള്ളിയാകുന്നുണ്ട്.
നിലവിൽ സി.പി.എമ്മിലെ വീണാ ജോർജാണ് ആറന്മുള എം.എൽ.എ. 2016ലെ തെരെഞ്ഞടുപ്പിൽ 7646 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വീണ ജയിച്ചത്. പോൾ ചെയ്തതിൽ 64,523 വോട്ട് വീണ നേടി. എതിരാളികളായിരുന്ന കോൺഗ്രസിലെ കെ. ശിവദാസൻ നായർ 56,877ഉം എൻ.ഡി.എയിലെ എം.ടി. രമേശ് 37,906 വോട്ടും നേടി. അതിനെക്കാൾ 20,000 വോട്ടുകളെങ്കിലും കൂടുതൽ നേടിയെങ്കിലേ എൻ.ഡി.എക്ക് ഇവിെട വിജയിക്കാനാകൂ. ഇത്തവണ തദ്ദേശ തെരെഞ്ഞടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന് 865 വോട്ട് കൂടുതലുണ്ട്. ജില്ലയിൽ വലിയ ഇടതുതരംഗം ഉണ്ടായിട്ടും ആറന്മുളയിൽ മാത്രം നേരിയ മുൻതൂക്കം ലഭിച്ചത് യു.ഡി.എഫിന് ഇവിടെ പ്രതീക്ഷ പകരുന്നു.
കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ ഓർത്തഡോക്സ് സഭയുടെ ഉറച്ച പിന്തുണയാണ് വീണയെ വിജയിയാക്കിയത്. ഇത്തവണ ഓർത്തഡോക്സ് സഭ ഇടതുപക്ഷവുമായി ഇടഞ്ഞാണ് നിൽക്കുന്നത്. കെ. ശിവദാസൻ നായർതെന്ന യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്. ശിവദാസൻ നായർക്ക് മണ്ഡലത്തിൽ നെഗറ്റിവ് വോട്ടുകൾ ഏറെയുെണ്ടന്ന് കോൺഗ്രസ് പ്രവർത്തകർതെന്ന ചൂണ്ടിക്കാട്ടുന്നു.
പകരം പൊതുസമ്മതനെന്ന നിലയിൽ മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻ രാജിെൻറ േപര് പ്രവർത്തകർ മുന്നോട്ടുെവക്കുന്നു. മുൻ ഇലന്തൂർ ബ്ലോക്ക് പ്രസിഡൻറ് സ്റ്റെല്ല തോമസിെനയോ ചെങ്ങന്നൂരുകാരി ജ്യോതി വിജയകുമാറിനെയോ നിർത്തണമെന്ന ആവശ്യവുമുയരുന്നുണ്ട്.
എൻ.എസ്.എസിെൻറ താൽപര്യമാകും കോൺഗ്രസിെൻറ സ്ഥാനാർഥി നിർണയത്തിൽ പ്രധാനമാകുക. എൽ.ഡി.എഫ് നിലവിലെ എം.എൽ.എ വീണാ ജോർജിനെതന്നെയാകും മത്സരിപ്പിക്കുക. സുരേഷ് ഗോപി എം.പിയെയോ കെ. സുരേന്ദ്രനെയോ ആകും ബി.ജെ.പി കളത്തിൽ ഇറക്കുകയെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.