സ്ഥാനാർഥികൾ വരും, അതിവേഗം
text_fieldsതിരുവനന്തപുരം: ചരിത്രം തിരുത്തി തുടർഭരണം ഉറപ്പാക്കുമെന്ന ആത്മവിശ്വാസത്തിൽ ഇടതും വൻ ഭൂരിപക്ഷത്തിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ യു.ഡി.എഫും കൂടുതൽ സീറ്റുകൾ നേടുമെന്ന അവകാശവാദവുമായി ബി.ജെ.പിയും പോരാട്ടഭൂമിയിലേക്ക് ഇറങ്ങിയതോടെ കുംഭച്ചൂടിന് സമാനമാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗം.
നേരേത്ത വോെട്ടടുപ്പ് എത്തിയതിനാൽ മുന്നണികൾക്ക് സീറ്റ് വിഭജനവും സ്ഥാനാർഥിനിർണയവും അതിവേഗത്തിൽ നടത്തേണ്ട സാഹചര്യമാണ്. സീറ്റ് വിഭജന ചർച്ചകൾ ഇതിനകം മൂന്ന് മുന്നണികളും ആരംഭിച്ചുകഴിെഞ്ഞങ്കിലും അന്തിമമായിട്ടില്ല. എൽ.ഡി.എഫിൽ പങ്കുെവക്കാൻ സീറ്റില്ലാത്തതാണ് പ്രശ്നം. യു.ഡി.എഫിൽ പാർട്ടികൾ വിട്ടതുവഴി വന്ന അധിക സീറ്റാണ് പ്രശ്നം.
ചർച്ചകൾ അടിയന്തരമായി തീർത്ത് സ്ഥാനാർഥികളെ കളത്തിലിറക്കാൻ മുന്നണികളിൽ ധാരണയായിട്ടുണ്ട്. പോരാട്ടത്തിെൻറ ഏകദേശ ചിത്രം അടുത്തയാഴ്ച അവസാനത്തോടെ തെളിയും. പത്രികസമർപ്പണം ആരംഭിക്കാൻ ഇനി രണ്ടാഴ്ച മാത്രം ബാക്കി. ഒറ്റഘട്ടമായി വോെട്ടടുപ്പ് നടക്കുന്നത് രാഷ്ട്രീയപാർട്ടികൾക്കും ഉദ്യോഗസ്ഥർക്കും ആശ്വാസമായി. പക്ഷേ, ജനവിധിയറിയാൻ ഒരുമാസം കാത്തിരിക്കണം.
ഇടതുമുന്നണിയുടെ ജാഥ വെള്ളിയാഴ്ച സമാപിച്ചു. യു.ഡി.എഫ് നേരേത്ത പൂർത്തിയായി. ബി.ജെ.പിയുടേത് പകുതി പിന്നിട്ടിേട്ടയുള്ളൂ. മുന്നണികളുടെ പ്രകടനപത്രികകളും അന്തിമ മിനുക്കുപണികളിലാണ്. അവ ഉടൻ പ്രഖ്യാപിക്കും. പരമാവധി ജനങ്ങളെ ആകർഷിക്കുന്ന പദ്ധതികൾ പ്രഖ്യാപനത്തിൽ ഇടംപിടിക്കും.
സംസ്ഥാനത്തിന് പൊതുവെ ആശ്വാസമാകുന്ന വിധമാണ് തെരഞ്ഞെടുപ്പ് തീയതി. റമദാനും വിഷുവിനും മുമ്പ് വേണമെന്നായിരുന്നു പ്രധാന മുന്നണികളുടെ ആവശ്യം. അത് കമീഷൻ പരിഗണിച്ചു. മാർച്ചിൽ തന്നെ കേരളത്തിലെ സ്കൂൾ പരീക്ഷകളും പൂർത്തിയാകും.
ഒരു ഘട്ടമായതും നേരേത്ത വോെട്ടടുപ്പ് വന്നതും മുന്നണികൾക്ക് സാമ്പത്തികമായി ആശ്വാസം പകരും. രാഷ്ട്രീയ പാർട്ടികൾക്കൊപ്പം ഒൗദ്യോഗിക തയാറെടുപ്പുകളും പൂർത്തിയായിക്കഴിഞ്ഞു. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിെച്ചങ്കിലും ഇനിയും പേര് ചേർക്കാം.
റിേട്ടണിങ് ഒാഫിസർമാരെയും വോെട്ടടുപ്പിനുള്ള ജീവനക്കാരെയും നിയോഗിച്ചു. ഇവർക്ക് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കുന്നത് തുടരുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 1000 വോട്ടർമാർക്ക് ഒരു ബൂത്ത് എന്ന നിലയിലേക്ക് മാറ്റി. സുരക്ഷക്കായി കേന്ദ്ര സേന അടക്കം രംഗത്തിറങ്ങും.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് ഇടതുമുന്നണി നേടിയത്. 91 സീറ്റുകൾ അവർ നേടിയപ്പോൾ യു.ഡി.എഫ് 47 സീറ്റിലൊതുങ്ങി. ഒരു സീറ്റ് ബി.ജെ.പിയും ഒരു സീറ്റിൽ സ്വതന്ത്രനായി പി.സി. ജോർജും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.