മണ്ഡലപരിചയം: പ്രവചിക്കാനാവില്ല, ഗുരുവായൂരിെൻറ കടലാഴങ്ങൾ
text_fieldsചാവക്കാട്: തീരവും ക്ഷേത്രനഗരിയും ഉൾപ്പെടുന്ന ഗുരുവായൂർ മണ്ഡലത്തിെൻറ മനസ്സ് കടൽ പോലെയാണ്. മുകൾ പരപ്പിലെ തിരതള്ളൽ പോലെയായിരിക്കില്ല അടിയൊഴുക്ക്.
ഒരിക്കൽ തോൽപ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കും. ചിലപ്പോൾ വിജയിച്ചവരെ വീണ്ടും പരാജയപ്പെടുത്തും. ഇടതുഭരണത്തിലാണ് ഗുരുവായൂർ മണ്ഡലം കിടക്കുന്ന ഗുരുവായൂർ, ചാവക്കാട് നഗരസഭകൾ.
പുന്നയൂർക്കുളം, പുന്നയൂർ, ഒരുമനയൂർ, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളും എൽ.ഡി.എഫിനൊപ്പം തന്നെ. യു.ഡി.എഫിനൊപ്പമുള്ളത് വടക്കേക്കാട്, കടപ്പുറം പഞ്ചായത്തുകളാണ്.
ഐക്യകേരളം നിലവിൽ വന്ന ശേഷം 1957ലും തുടര്‍ന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ഇന്നത്തെ ഗുരുവായൂര്‍ നിയമസഭയിൽ ചാവക്കാടുള്പ്പടെ അണ്ടത്തോടു മുതൽ മണപ്പുറം (ഇപ്പോഴത്തെ ചാവക്കാട് താലൂക്ക് പരിധി) വരേയുള്ള തീരമേഖല ഉള്‍പ്പെട്ടിരുന്നില്ല.
1957ൽ നടന്ന ഒന്നാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഗുരുവായൂര്‍ നിയമസഭ മണ്ഡലത്തിൽനിന്ന് വിജയിച്ചത് സി.പി.ഐ സ്വതന്ത്രനായ പി.കെ. കോരുവായിരുന്നു. 1960ൽ കെ.ജി. കരുണാകരമേനോന്‍ ഗുരുവായൂരിൽ നിന്ന് നിയമസഭയിലെത്തി. അണ്ടത്തോടും ഗുരുവായൂരും കൂട്ടിച്ചേര്‍ത്ത ശേഷം നടന്ന 1965 ലെ തെരഞ്ഞെടുപ്പിൽ എം.വി. അബൂബക്കര്‍ വീണ്ടും മത്സരിക്കാനെത്തിയപ്പോള്‍ സി.പി.ഐ സ്വതന്ത്രനായ പി.കെ. അബ്ദുമജീദാണ് മണ്ഡലത്തിൽ വെന്നിക്കൊടി പറപ്പിച്ചത്.
67ൽ വിജയിച്ച ബി.വി. സീതി തങ്ങള്‍ 70ൽ വര്‍ക്കി വടക്കനുമായി പരാജയപ്പെട്ട ശേഷം 77ലും 80ലും മണ്ഡലത്തെ പ്രതിനിധീകരിച്ചു. 82ൽ വി.കെ. ഗോപിനാഥനേയും 87ൽ പി.സി. ഹമീദ് ഹാജിയേയും പരാജയപ്പെടുത്തി തുടർച്ചയായി രണ്ട് തവണ മുസ്ലിംലീഗിലെ പി.കെ.കെ. ബാവ നിയമസഭയിലെത്തി.
91ൽ മുസ്ലിം ലീഗിലെ പി.എം. അബൂബക്കറും വിജയം കണ്ടു. ബാബ്റി മസ്ജിദ് തകര്‍ച്ചയോടെ ലീഗ് രണ്ടായി അബൂബക്കര്‍ ഐ.എന്‍.എല്ലിലേക്ക് മാറി.
അദ്ദേഹം എം.എൽ.എ പദവി രാജിവെച്ചതിനെതുടര്‍ന്ന് 94ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്രനായി സംവിധായകന് പി.ടി. കുഞ്ഞുമുഹമ്മദ് ലീഗിലെ എം.പി. അബ്ദുസമദ് സമദാനിയെ പരാജയപ്പെടുത്തി. 96ൽ നടന്ന പൊതുതെരഞ്ഞെടുപ്പിലും പി.ടി വിജയിച്ചപ്പോള്‍ ലീഗ് ജില്ല സെക്രട്ടറിയായിരുന്ന ആര്.പി. മൊയ്തുട്ടിയായിരുന്നു എതിരാളി.
പി.കെ.കെ ബാവ വീണ്ടും എത്തിയാണ് 2001ൽ മണ്ഡലം തിരിച്ചുപിടിച്ചത്. തുടര്‍ന്ന് ജില്ല ലീഗ് പ്രസിഡൻറായ സി.എച്ച്. റഷീദിനേയും ലീഗ് സംസ്ഥാന കമ്മിറ്റിയംഗമായ അഷറഫ് കോക്കൂരിനേയും സംസ്ഥാന സെക്രട്ടറിയായ സാദിഖലിയേയും പരാജയപ്പെടുത്തിയാണ് ഇപ്പോഴത്തെ എം.എൽ.എ കെ.വി. അബ്ദുൾ ഖാദര്‍ 2006ലും 2011ലും 2016ലും ജയിച്ചു കയറിയത്.
ഗുരുവായൂരിൽ മത്സരിക്കുന്ന സ്ഥാനാർഥിക്ക് പ്രതിഭയുടേയും പ്രാഗത്ഭ്യത്തിേൻറയും കരുത്തിൽ മാത്രം വിജയിക്കാനാവില്ല. പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിേൻറത്. ആ ചരിത്രം ഏതു വഴിക്കും തിരിയാമെന്നത് ഇവിടെ അതിശയമുണ്ടാക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.