ഇരിങ്ങാലക്കുട: 'അതിഥികളെ' ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മണ്ഡലം
text_fieldsഇരിങ്ങാലക്കുട: ഏക ഭരത ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമെന്ന ഖ്യാതിയുള്ള ഇരിങ്ങാലക്കുട നിയോജകമണ്ഡലം മതസൗഹാർദത്തിനും സാഹോദര്യത്തിനും കേള്‍വികേട്ട നാടാണ്. പ്രാദേശിക വാദമൊന്നും ഉയർത്താതെ പലപ്പോഴും 'അതിഥികളെ' ഇരുകൈയും നീട്ടി സ്വീകരിക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള മണ്ഡലം.
അതിഥികൾക്ക് വേണ്ടി സ്വന്തം നാട്ടുകാരെ തോൽപ്പിക്കുന്ന അപൂര്‍വ നാട്. ഇക്കാര്യത്തിൽ ഇടത്, വലത് വ്യത്യാസമില്ല. അതിെൻറ പോരായ്മയാണോ എന്ന് പറയുക വയ്യ; ഏതായാലും വികസന കാര്യത്തിൽ സമീപ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരിങ്ങാലക്കുട ഏറെ പിന്നിലാണ്.
ഇരിങ്ങാലക്കുട നഗരസഭയും ആളൂര്‍, കാറളം, കാട്ടൂര്‍, മുരിയാട്, പടിയൂര്‍, പൂമംഗലം, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയോജകമണ്ഡലമാണിത്. 1996 വരെ ഇടതു കോട്ടയായി കണക്കാക്കിയിരുന്ന മണ്ഡലം 2001 മുതലാണ് വലത്തേക്ക് ചാഞ്ഞത്. 2001ല്‍ നടന്ന തെരെഞ്ഞടുപ്പില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി. ശശിധരനെ അപരനായ ശശിധരനെ മുന്നില്‍ നിര്‍ത്തി 406 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അഡ്വ. തോമസ് ഉണ്ണിയാടന് മണ്ഡലം പിടിച്ചെടുത്തത്.
അപരനായ ശശിധരന് 1867 വോട്ടുകള്‍ നേടിയിരുന്നു. 1957ല്‍ നടന്ന പ്രഥമ നിയമസഭ തെരഞ്ഞടുപ്പില്‍ സി.പി.ഐയിലെ സി. അച്യുതമേനോനും കോണ്‍ഗ്രസിലെ കെ.ടി. അച്യുതനും തമ്മിെല മത്സരത്തിൽ സി. അച്യുതമേനോനായിരുന്നു വിജയം. 1960ല്‍ നടന്ന തെരഞ്ഞടുപ്പിലും വിജയം സി. അച്യുതമേനോന് തന്നെയായിരുന്നു.
1965ല്‍ നടന്ന തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസിലെ കെ.ടി. അച്യുതനാണ് വിജയിച്ചത്. 1967 ല്‍ നടന്ന തെരെഞ്ഞടുപ്പില്‍ വീണ്ടും അഡ്വ. സി.കെ. രാജനിലൂടെ സി.പി.ഐ തിരികെ പിടിച്ചു. എന്നാല്‍ 1970 ലെ തെരെഞ്ഞടുപ്പില്‍ കെ.എസ്.പി.യിലെ സി.എസ്. ഗംഗാധരനുമായി മത്സരിച്ചപ്പോള്‍ അഡ്വ. സി.കെ. രാജന് പരാജയപ്പെട്ടു.
അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ല്‍ നടന്ന തെരെഞ്ഞടുപ്പില്‍ ഇടതിലെ ജോണ്‍ മാഞ്ഞൂരാനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ സിദ്ധാര്ത്ഥന് കാട്ടുങ്ങലാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ പിളര്‍പ്പിനെ തുടര്‍ന്ന് ഒരുവിഭാഗം ഇടതുമായി കൂടിചേര്‍ന്നു.
1980ല്‍ നടന്ന തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് (അരശ്) വിഭാഗം ഇടത് പിന്തുണയോടെ മത്സരിച്ച ജോസ് താണിക്കല്‍ ജെ.എന്‍.പി സ്ഥാനാർഥിയായ എ.പി. ജോര്‍ജിനെ പരാജയപ്പെടുത്തി. എന്നാല്‍ ഇടതുമായുള്ള ബന്ധം കോണ്‍ഗ്രസ് (അരശ്) വിഭാഗം അവസാനിപ്പിക്കുകയും എ.കെ. ആൻറണിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം വീണ്ടും കോണ്‍ഗ്രസുമായി യോജിച്ചതിനെ തുടര്‍ന്ന് മന്ത്രിസഭ നിലംപതിച്ചു.
1982ല്‍ കേരള കോണ്‍ഗ്രസിനോട് വിട പറഞ്ഞ സാക്ഷാല്‍ ലോനപ്പന് നമ്പാടന് ഇടതുപക്ഷ സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്തു. ആ തെരെഞ്ഞടുപ്പില്‍ വീണ്ടും കോണ്‍ഗ്രസിെൻറ പിന്തുണയോടെ മത്സരിച്ച നിലവിലുണ്ടായിരുന്ന എം.എല്‍.എ ജോസ് താണിക്കല്‍ ലോനപ്പന് നമ്പാടനോട് പരാജയപ്പെട്ടു.
1987, 1991, 1996ലും ഇരിങ്ങാലക്കുടയുടെ പ്രതിനിധി ലോനപ്പന് നമ്പാടനായിരുന്നു. 1996 ലെ തെരെഞ്ഞടുപ്പില്‍ ലോനപ്പന് നമ്പാടനോട് ഏറ്റുമുട്ടിയത് കേരളകോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടനായിരുന്നു.
2001 വരെ ഇടതുപക്ഷത്തിെൻറ കോട്ടയായി അറിയപ്പെട്ടിരുന്നു ഇരിങ്ങാലക്കുട. 2001ല്‍ യു.ഡി.എഫിലെ കേരള കോണ്‍ഗ്രസിലെ(മാണി) തോമസ് ഉണ്ണിയാടനും സി.പി.എമ്മിലെ ടി. ശശിധരനും തന്നില്‍ നടന്ന മത്സരത്തില്‍ അപരനായ ശശിധരനെ മുന്നില്‍ നിര്‍ത്തിയാണ് ആ തെരെഞ്ഞടുപ്പില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി. ശശിധരെന പരാജയപ്പെടുത്തിയത്.
തുടര്‍ന്ന് 2006 ലും 2011 ലും ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന് ജൈത്രയാത്ര തുടര്‍ന്നു. എന്നാല്‍ 2016 ല്‍ നടന്ന തെരെഞ്ഞടുപ്പില്‍ സി.പി.എമ്മിലെ പ്രഫ. കെ.യു. അരുണനോട് തോമസ് ഉണ്ണിയാടന് അടിയറവ് പറഞ്ഞു.
നിയമസഭ ഇതുവരെ
1957
സി. അച്യുതമേനോൻ (കമ്യൂണിസ്റ്റ്) -24,140
കെ.ടി അച്യൂതൻ (കോൺ.) -21,480
ഭൂരിപക്ഷം -2660
1960
സി. അച്യുതമേനോൻ (സി.പി.ഐ) -29,069
പി. അച്യൂതമേനോൻ (പി.എസ്.പി) -28,708
ഭൂരിപക്ഷം -361
1965
കെ.ടി. അച്യുതൻ (കോൺ.) -19,302
പി. അപ്പുക്കുട്ട മേനോൻ (സ്വത.) -13,143
ഭൂരിപക്ഷം -6159
1967
സി.കെ. രാജൻ (സി.പി.ഐ) -27,151
രാഘവൻ പൊഴേക്കടവിൽ (കോൺ.) -23,515
ഭൂരിപക്ഷം -3636
1970
സി.എസ്. ഗംഗാധരൻ (കെ.എസ്.പി) -25,543
സി.കെ. രാജൻ (സി.പി.ഐ) -17,729
ഭൂരിപക്ഷം -7814
1977
സിദ്ധാർഥൻ കാട്ടുങ്ങൽ (കോൺ.) -33,377
ജോൺ മാഞ്ഞൂരാൻ (സ്വത.) -31,243
ഭൂരിപക്ഷം -2134
1980
ജോസ് താണിക്കൽ (കോൺ.) -36,086
എ.പി. ജോർജ് (ജനത) -28,396
ഭൂരിപക്ഷം -7690
1982
ലോനപ്പൻ നമ്പാടൻ (കെ.സി.എസ് സ്വത.) -36,164
ജോസ് താണിക്കൽ (കോൺ.) -29,398
ഭൂരിപക്ഷം -6766
1987
ലോനപ്പൻ നമ്പാടൻ (സി.പി.എം സ്വത.) -48,567
എം.സി. പോൾ (കോൺ.) -37,478
ഭൂരിപക്ഷം -11,089
1991
ലോനപ്പൻ നമ്പാടൻ (സി.പി.എം സ്വത.) -53,351
എ.എൻ സെബാസ്റ്റ്യൻ (െക.സി.എം) -43,927
ഭൂരിപക്ഷം -9424
1996
ലോനപ്പൻ നമ്പാടൻ (സി.പി.എം സ്വത.) -49,421
അഡ്വ.തോമസ് ഉണ്ണിയാടൻ (കെ.സി.എം) -43,295
ഭൂരിപക്ഷം -6126
2001
അഡ്വ. തോമസ് ഉണ്ണിയാടൻ
(കെ.സി.എം) -54,242
ടി. ശശിധരൻ (സി.പി.എം) -53,836
ഭൂരിപക്ഷം -406
2006
അഡ്വ. തോമസ് ഉണ്ണിയാടൻ (കെ.സി.എം) -58,825
സി.കെ. ചന്ദ്രൻ സി.പി.എം -50,830
ഭൂരിപക്ഷം -7995
2011
അഡ്വ. തോമസ് ഉണ്ണിയാടൻ (കെ.സി.എം) -68,445
കെ.ആർ. വിജയ സി.പി.എം -56,041
ഭൂരിപക്ഷം -12,404
2016
പ്രഫ. കെ.യു. അരുണൻ (സി.പി.എം) -59,380
അഡ്വ. തോമസ് ഉണ്ണിയാടൻ (കെ.സി.എം) -57,019, ഭൂരിപക്ഷം -2711
2020 തദ്ദേശ തെരഞ്ഞെടുപ്പ്
ഇരിങ്ങാലക്കുട നഗരസഭ:
യു.ഡി.എഫ് -17
എല്‍.ഡി.എഫ് -16
എന്‍.ഡി.എ -08
മുരിയാട് പഞ്ചായത്ത്്:
എല്‍.ഡി.എഫ് -11
യു.ഡി.എഫ് -06
പൂമംഗലം:
സി.പി.എം -07
യു.ഡി.എഫ് -04
എന്‍.ഡി.എ -02
കാറളം:
എല്‍.ഡി.എഫ് -12
എന്‍.ഡി.എ -02
യു.ഡി.എഫ് -01
പടിയൂര്‍:
എല്‍.ഡി.എഫ് -08
എന്‍.ഡി.എ -04
യു.ഡി.എഫ് -02
കാട്ടൂര്‍:
എല്‍.ഡി.എഫ് -09
യു.ഡി.എഫ് -04
എന്‍.ഡി.എ -01
വേളൂക്കര
എല്‍.ഡി.എഫ് -08
യു.ഡി.എഫ് -08
എന്‍.ഡി.എ -02
ആളൂര്‍
എല്‍.ഡി.എഫ് -16
യു.ഡി.എഫ് -07
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.