വാഴ്ത്തിയും വീഴ്ത്തിയും കണ്ണൂർ
text_fieldsകണ്ണൂർ: പ്രമുഖരെ വാഴ്ത്തിയും വീഴ്ത്തിയും മുന്നണികളെ തല്ലിയും തലോടിയുമുള്ള ചരിത്രമാണ് കണ്ണൂർ നിയമസഭ മണ്ഡലത്തിന്. ജില്ലയിലെ രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത മണ്ഡലമെന്ന സവിശേഷത എറ്റവും കൂടുതൽ ചേരുന്നതും കണ്ണൂരിനാണ്.
ചുവപ്പ് കോട്ടയെന്ന് കണ്ണൂർ ജില്ലയെ വിശേഷിപ്പിക്കുേമ്പാഴും സി. കണ്ണനെന്ന കമ്യൂണിസ്റ്റ് നേതാവിനെ മാത്രം നിയമസഭയിലെത്തിച്ച മണ്ഡലമാണ് കണ്ണൂർ. മൂന്നാമത്തെ മുഖ്യമന്ത്രിയായ ആർ. ശങ്കറിനെ ജയിപ്പിച്ച് നിയമസഭയിലെത്തിച്ചതും കണ്ണൂർ എന്നതും ചരിത്രം.
1957ൽ കണ്ണൂർ -1, കണ്ണൂർ - 2 എന്നിങ്ങനെയായിരുന്നു നിയമസഭ മണ്ഡലം. പിന്നീട് ഒന്ന് എടക്കാട് മണ്ഡലമായി. പിന്നീട് ഇൗ എടക്കാട് മണ്ഡലം ധർമടമായി മാറി. 1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് നേതാവ് സി. കണ്ണനെയായിരുന്നു കണ്ണൂർ മണ്ഡലം ആദ്യം നിയമസഭയിലേക്കയച്ചത്.
കോൺഗ്രസിലെ ഒ. ഗോപാലനെ നേരിയ വോട്ടിൽ പരാജയപ്പെടുത്തിയാണ് അദ്ദേഹം കന്നിയങ്കത്തിൽ ജയിച്ചുകയറിയത്. 1960ലെ രണ്ടാമത്തെ നിയമസഭ തെരെഞ്ഞടുപ്പിൽ കണ്ണൂർ (1)ൽ നിന്നും ജയിച്ച കോൺഗ്രസിലെ ആർ. ശങ്കറായിരുന്നു കേരളത്തിെൻറ മൂന്നാമത്തെ മുഖ്യമന്ത്രി. '67ലെ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ ഇ. അഹമ്മദിനെ കണ്ണൂർ ജയിപ്പിച്ച് നിയമസഭയിലെത്തിച്ചു.
1977, '80, '82, '87 വർഷങ്ങളിൽ നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിലും പി. ഭാസ്കരനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. പി. ഭാസ്കരൻ നാല് തവണ തെരഞ്ഞെടുപ്പിനെ നേരിട്ടതും വ്യത്യസ്ത പാർട്ടികളിൽ നിന്നാണെന്നതും രാഷ്ട്രീയ കൗതുകമാണ്.
1977ൽ സി.പി.എം നേതൃത്വത്തിലുള്ള മുന്നണിയിലെ ലോക്ദൾ സ്ഥാനാർഥിയായാണ് പി. ഭാസ്കരൻ ജനപ്രതിനിധിയാകുന്നത്. '80ൽ ജനത പാർട്ടി പ്രതിനിധിയായി സി.െഎ.ടി.യു നേതാവായ ഒ. ഭരതനെ പരാജയപ്പെടുത്തി അദ്ദേഹം നിയമസഭയിലെത്തി. '82ൽ കോൺഗ്രസ് മുന്നണിയുടെ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. '87ൽ കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തി.
1991ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ. രാമകൃഷ്ണൻ കണ്ണൂരിലെ എം.എൽ.എയായി. പിന്നീട് 1996 മുതൽ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതാവായ കെ. സുധാകരനാണ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയത്.
2009ൽ ലോക്സഭാംഗമായി കെ. സുധാകരൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചു. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുവേണ്ടി സി.പി.എമ്മിലെ എംവി. ജയരാജനും കോൺഗ്രസിൽ എ.പി. അബ്ദുല്ലക്കുട്ടിയും തമ്മിലായിരുന്നു പോരാട്ടം. വാശിയേറിയ പോരാട്ടത്തിൽ അബ്ദുല്ലക്കുട്ടി നിയമസഭയിലെത്തി.
2011ൽ എൽ.ഡി.എഫിലെ രാമചന്ദ്രൻ കടന്നപ്പള്ളിയെ തോൽപിച്ച് അബ്ദുല്ലക്കുട്ടി വീണ്ടും എം.എൽ.എയായി. 2016ൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ തോൽപിച്ച് രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചു.
മണ്ഡല സ്ഥിതി വിവരം
പള്ളിക്കുന്ന്, പുഴാതി സോണുകൾ ഒഴിച്ചുള്ള കണ്ണൂർ കോർപറേഷൻ, മുണ്ടേരി പഞ്ചായത്ത് എന്നിവ ചേർന്നുള്ളതാണ് നിലവിലെ കണ്ണൂർ നിയമസഭ മണ്ഡലം.
മണ്ഡല പുനർനിർണയത്തിന് മുമ്പ് കണ്ണൂർ നഗരസഭ, ചേലോറ, എടക്കാട്, എളയാവൂർ, മുണ്ടേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു മണ്ഡലം. 1,63,205 വോട്ടർമാരാണ് ആകെയുള്ളത്.
മുഖ്യമന്ത്രിയും മന്ത്രിമാരും
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജയിപ്പിച്ചുവിെട്ടന്ന ഖ്യാതിയുണ്ട് കണ്ണൂർ മണ്ഡലത്തിന്. കണ്ണൂരിൽ നിന്ന് ജയിച്ചുകയറിയ ആർ. ശങ്കറായിരുന്നു കേരളത്തിെൻറ മൂന്നാമത്തെ മുഖ്യമന്ത്രി.
1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതിന് േശഷം നടന്ന തെരഞ്ഞെടുപ്പിൽ പി.എസ്.പി നേതാവ് പട്ടം താണുപിള്ള കേരളത്തിെൻറ മുഖ്യമന്ത്രിയായി. പട്ടം പഞ്ചാബ് ഗവർണറായി പോയപ്പോൾ അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കറിന് മുഖ്യമന്ത്രി പട്ടം ലഭിച്ചു.
കണ്ണൂർ മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയ പലരും പിന്നീട് മന്ത്രിമാരായി. ഇ. അഹമ്മദ്, എൻ. രാമകൃഷ്ണൻ, കെ. സുധാകരൻ, ഇ. അഹമ്മദ് എന്നിവർ മന്ത്രി സ്ഥാനം അലങ്കരിച്ചു. ഇതിൽ അഹമ്മദ് കേന്ദ്രമന്ത്രിയും എം.പിയുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.