മണ്ഡല പരിചയം: പിടികൊടുക്കാതെ, മുന്നണികളെ പടർത്തിയും തളർത്തിയും കാട്ടാക്കട
text_fieldsമലയോര താലൂക്ക് ആസ്ഥാനമായ കാട്ടാക്കട മുതൽ നഗരപ്രദേശങ്ങൾ പങ്കിടുന്ന പള്ളിച്ചൽ വരെ ഉൾപ്പെടുന്ന മണ്ഡലമാണ് കാട്ടാക്കട. കർഷകത്തൊഴിലാളികളുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും വോട്ട് നിർണായകമായ ഇവിടം പഴയ നേമം മണ്ഡലത്തിെൻറ പുതിയ മുഖമാണ്.
അതുകൊണ്ടുതന്നെ പഴയ നേമത്തിെൻറ രാഷ്ട്രീയ പാരമ്പര്യമാണ് മണ്ഡലത്തിന് കൂടുതൽ ചേരുക. മണ്ഡല പുനർനിർണയം നടന്ന 2011 ലാണ് കാട്ടാക്കടയുടെ പിറവി. അതുകൊണ്ട് കാലഗണനയിൽ മണ്ഡലത്തിന് പ്രായം നന്നേ കുറവ്. രൂപവത്കരണ ശേഷമുള്ള ആദ്യ തെരെഞ്ഞടുപ്പിൽ എൽ.ഡി.എഫിലെ ജയാ ഡാളിയെ 12,916 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് യു.ഡി.എഫിലെ എൻ. ശക്തൻ കാട്ടാക്കടയിൽനിന്ന് നിയമസഭയിലെത്തുന്നത്.
അതേ സമയം രണ്ടാമൂഴത്തിൽ ശക്തന് കാലിടറി. 2016 ൽ നടന്ന തെരഞ്ഞെടുപ്പിൽ 849 വോട്ടിെൻറ മേൽകൈയിൽ എൽ.ഡി.എഫിലെ അഡ്വ.െഎ.ബി. സതീഷാണ് ശക്തനെ തോൽപിച്ച് നിയമസഭയിെലത്തിയത്.
കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, പള്ളിച്ചൽ എന്നിവയാണ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആറിൽ നാല് പഞ്ചായത്തുകളിൽ എൽ.ഡി.എഫാണ് ഭരണം കരസ്ഥമാക്കിയത്. ഒാരോന്നിൽ യു.ഡി.എഫും ബി.ജെ.പിയും ഭരണം ൈകയാളുന്നു.
മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ആകെ പോൾ ചെയ്ത വോട്ടുകൾ കൂട്ടുേമ്പാൾ എൽ.ഡി.എഫാണ് മുന്നിൽ. 56320 വോട്ടുകളാണ് ഇടതുമുന്നണി നേടിയത്. 45126 വോട്ടുകൾ യു.ഡി.എഫ് സ്വന്തമാക്കിയപ്പോൾ ബി.ജെ.പി 41085 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.
ആറ് പഞ്ചായത്തുകളിലായി ആകെയുള്ള 121 വാർഡുകളിൽ 62 വാർഡുകളും എൽ.ഡി.എഫിനൊപ്പമാണ്. 32 വാർഡുകൾ നേടി യു.ഡി.എഫ് രണ്ടാം സ്ഥാനത്തുള്ളപ്പോൾ മൂന്നാമതുള്ള ബി.ജെ.പിയുടെ കൈവശം 27 വാർഡുകളാണുള്ളത്.
ജില്ല പഞ്ചായത്തിലെ കാട്ടാക്കട, മലയിൻകീഴ്, പള്ളിച്ചൽ ഡിവിഷനുകളാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇത് മൂന്നും എൽ.ഡി.എഫിെൻറ കൈവശമാണ്.21 വാർഡുകളുള്ള കാട്ടാക്കടയില 13 സീറ്റും സ്വന്തമാക്കിയാണ് എൽ.ഡി.എഫ് അധികാരത്തിലുള്ളത്. ഏഴിടത്ത് യു.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും. 20 വാർഡുകളുള്ള മലയിൻകീഴിൽ 11 സീറ്റുകളുടെ മികവിലാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്.
ആറിടത്ത് യു.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും. ഒമ്പത് സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിലുള്ള മാറനല്ലൂരിൽ ബി.െജ.പിക്ക് ഏഴ് സീറ്റുണ്ട്. യു.ഡി.എഫ് അഞ്ചുവാർഡുകൾ നേടിയ മാറനല്ലൂരിൽ ആകെ 21 സീറ്റുകളാണ്. ആകെയുള്ള 23 സീറ്റുകളിൽ 16 ഉം നേടിയാണ് പള്ളിച്ചലിൽ ഇടതുമുന്നണി അധികാരത്തിെലത്തിയത്. യു.ഡി.എഫിന് നാലും ബി.ജെ.പിക്ക് മൂന്നും വാർഡുകളാണ് ഇവിടെയുള്ളത്.
20 വാർഡുകളുള്ള വിളപ്പിലിൽ ഏഴ് സീറ്റിലാണ് ബി.ജെ.പിയുള്ളത്് സ്വതന്ത്ര പിന്തുണയിൽ കൂടിയാണ് ഇവിടെ ബി.ജെ.പി ഭരണത്തിലെത്തിയത്. അഞ്ച് സീറ്റ് എൽ.ഡി.എഫ് നേടിയ ഇവിടെ നാല് വാർഡുകൾ യു.ഡി.എഫും സ്വന്തമാക്കി. ബി.ജെ.പിക്കും യു.ഡി.എഫിനും സീറ്റ് നില തുല്യമായി വിളവൂർക്കലിൽ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. ആറ് വീതം സീറ്റുകളാണ് ഇരുവർക്കുമുള്ളത്. ഇടതുമുന്നണിക്ക് അഞ്ചും.
നഗരാതിർത്തി പങ്കിടുന്ന മണ്ഡമാണെങ്കിലും കർഷകത്തൊഴിലാളികളും ഇടത്തരക്കാരും ഉൾപ്പെടുന്ന ജനവിഭാഗമാണ് ഇവിടെയുള്ളത്. എല്ലാക്കാലവും ഒരു മുന്നണിക്കൊപ്പം കൂടിയ പാരമ്പര്യം കാട്ടാക്കടക്കില്ല.
2011 മുതലുള്ള ചരിത്രം മാത്രമല്ല, പൂർവ രൂപമായ പഴയ നേമത്തിെൻറ രാഷ്ട്രീയചിത്രവും ഇതിന് അടിവരയിടുന്നു. കൊടിക്കും ചിഹ്നത്തിനുമപ്പുറം വ്യക്തിക്കാണ് വോട്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും മാറിമാറി വരിച്ച ചരിത്രമാണ് ഇവിടത്തുകാർക്കുള്ളത്. 1982ൽ കോൺഗ്രസ് നേതാവ് കെ. കരുണാകരൻ മാളക്കൊപ്പം മത്സരിക്കാൻ തെരഞ്ഞെടുത്തത് പഴയ നേമമായിരുന്നു.
അന്ന് മുഖ്യമന്ത്രി സ്ഥാനാർഥിയായ കരുണാകരനെ 3348 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് നേമത്തുകാർ നിയമസഭയിലെത്തിച്ചത്. എന്നാൽ, മാളയിലും വിജയിച്ച കരുണാകരൻ നേമം രാജിവെച്ചതോടെ 1983ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ വി.ജെ. തങ്കപ്പൻ 8289 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ചെങ്കൊടി പാറിച്ചു.
കാട്ടാക്കട മണ്ഡലം രൂപവത്കൃതമായതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ. ശക്തനെ തുണച്ച മണ്ഡലം രണ്ടാം വട്ടം ശക്തനെ കൈവിട്ടതും ചരിത്രം. സ്ഥാനാർഥികൾ ആരായാലും കടുത്ത മത്സരത്തിനായിരിക്കും മണ്ഡലം സാക്ഷ്യം വഹിക്കുകയെന്ന കാര്യത്തിൽ സംശയമില്ല.
മണ്ഡലത്തെ പ്രതിനിധീകരിച്ചവർ
2011 എൻ. ശക്തൻ
2016 െഎ.ബി. സതീഷ്
പഞ്ചായത്തുകളിലെ ഭരണചിത്രം
കാട്ടാക്കട -എൽ.ഡി.എഫ്
മലയിൻകീഴ് -എൽ.ഡി.എഫ്
മാറനല്ലൂർ -എൽ.ഡി.എഫ്
പള്ളിച്ചൽ -എൽ.ഡി.എഫ്
വിളപ്പിൽ -ബി.ജെ.പി
വിളവൂർക്കൽ -യു.ഡി.എഫ്
2016 ലെ വോട്ടുനില
െഎ.ബി. സതീഷ് 51614 -36.12 ശതമാനം
എൻ. ശക്തൻ 59765 -35.52 ശതമാനം
പി.കെ. കൃഷ്ണദാസ് 38700 -27.08 ശതമാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.