Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്ലാമർ...

ഗ്ലാമർ പോരാട്ടത്തിനൊരുങ്ങി കൊല്ലം

text_fields
bookmark_border
ഗ്ലാമർ പോരാട്ടത്തിനൊരുങ്ങി കൊല്ലം
cancel

ആ​ർ.​എ​സ്.​പി​ക്കും സി.​പി.​എ​മ്മി​നും ഒ​രു​പോ​ലെ വേ​രോ​ട്ട​മു​ള്ള മ​ണ്ഡ​ല​മാ​ണ് കൊ​ല്ലം. ഇ​ട​തു​മു​ന്ന​ണി​യി​ൽ​നി​ന്ന് ആ​ർ.​എ​സ്.​പി തു​ട​ർ​ച്ച​യാ​യി ജ​യി​ച്ചി​രു​ന്ന മ​ണ്ഡ​ല​ത്തി​ൽ പി​ന്നീ​ട് രാ​ഷ്്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റി.

സി.​പി.​എം മ​ണ്ഡ​ലം ഏ​റ്റെ​ടു​ത്തു. ഇ​തേ​മാ​റ്റം യു.​ഡി.​എ​ഫി​ലു​മു​ണ്ടാ​യി. 1996നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് ഈ ​സീ​റ്റി​ൽ മ​ത്സ​രി​ച്ച​ത്. കൂ​ടു​ത​ലും ഇ​ട​ത്​ പാ​ർ​ട്ടി​ക​ളെ പി​ന്തു​ണ​ച്ച ച​രി​ത്ര​മാ​ണ് മ​ണ്ഡ​ല​ത്തി​നു​ള്ള​ത്.

2006 മു​ത​ൽ സീ​റ്റി​ൽ സി.​പി.​എം മ​ത്സ​രി​ച്ച​തോ​ടെ മ​ണ്ഡ​ലം അ​വ​രു​ടെ കു​ത്ത​ക​യാ​യി തു​ട​രു​ക​യാ​ണ്. ര​ണ്ടു​ത​വ​ണ പി.​കെ. ഗു​രു​ദാ​സ​നും ഇ​പ്പോ​ൾ എം. ​മു​കേ​ഷും സി.​പി.​എം ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച് വ​ൻ മാ​ർ​ജി​നി​ൽ ജ​യി​ച്ചു​ക​യ​റി.

ആ​ർ.​എ​സ്.​പി​യി​ലെ ടി.​കെ. ദി​വാ​ക​ര​നെ തോ​ൽ​പി​ച്ച് കോ​ൺ​ഗ്ര​സി​ലെ എ.​എ. റ​ഹീ​മാ​ണ് 1957ലെ ​മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ എം.​എ​ൽ.​എ ആ​യ​ത്. 1960ൽ ​സി.​പി.​ഐ​യി​ലെ പി.​കെ. സു​കു​മാ​ര​നെ തോ​ൽ​പി​ച്ച് റ​ഹീം വീ​ണ്ടും എം.​എ​ൽ.​എ​യാ​യി.

1965ൽ ​കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഹെ​ൻ​ട്രി ഒാ​സ്​​റ്റി​ൻ ടി.​കെ. ദി​വാ​ക​ര​നെ തോ​ൽ​പി​ച്ചു. 1967ൽ ​ടി.​കെ. ദി​വാ​ക​ര​ൻ കോ​ൺ​ഗ്ര​സി​ലെ ഓ​സ്​​റ്റി​നെ തോ​ൽ​പി​ച്ച് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു. 70ൽ ​സി.​പി.​എ​മ്മി​ലെ പി.​കെ. സു​കു​മാ​ര​നെ തോ​ൽ​പി​ച്ച് ഒ​രി​ക്ക​ൽ​കൂ​ടി ദി​വാ​ക​ര​ൻ എം.​എ​ൽ.​എ​യാ​യി.

1977ൽ ​ആ​ർ.​എ​സ്.​പി സ്ഥാ​നാ​ർ​ഥി എ​സ്. ത്യാ​ഗ​രാ​ജ​ൻ സി.​പി.​എ​മ്മി​ലെ എ​ൻ. പ​ത്മ​ലോ​ച​നെ തോ​ൽ​പി​ച്ചു. 1982ൽ ​ക​ട​വൂ​ർ ശി​വ​ദാ​സ​നും 87ൽ ​ക​ട​വൂ​ർ ശി​വാ​ദാ​സ​നെ തോ​ൽ​പി​ച്ച് ആ​ർ.​എ​സ്.​പി​യു​ടെ ബാ​ബു ദി​വാ​ക​ര​നും എം.​എ​ൽ.​എ​യാ​യി. 1991ൽ ​ബാ​ബു ദി​വാ​ക​ര​നെ തോ​ൽ​പി​ച്ച് ക​ട​വൂ​ർ ശി​വ​ദാ​സ​ൻ കോ​ൺ​ഗ്ര​സി​നുേ​വ​ണ്ടി മ​ണ്ഡ​ലം പി​ടി​ച്ചു.

1996ൽ ​ക​ട​വൂ​ർ ശി​വ​ദാ​സ​ൻ ബാ​ബു ദി​വാ​ക​ര​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. 2001ൽ ​പ്ര​ഫ. ക​ല്ല​ട​വി ജ​യ​ത്തെ തോ​ൽ​പി​ച്ച് ആ​ർ.​എ​സ്.​പി(​ബി)​യി​ൽ ആ​യ ബാ​ബു ദി​വാ​ക​ര​ൻ ആ​ൻ​റ​ണി മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി. പി​ന്നീ​ടാ​ണ് മ​ണ്ഡ​ല​ത്തി​ൽ സി.​പി.​എം മ​ത്സ​രി​ച്ച് തു​ട​ങ്ങി​യ​ത്. പി.​കെ. ഗു​രു​ദാ​സ​ൻ 2006ലും 2011​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ആ​ർ.​എ​സ്.​പി യു.​ഡി.​എ​ഫ് പാ​ള​യ​ത്തി​ലേ​ക്ക് മാ​റി​യ 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കി​യ​താ​ണ്. സി​നി​മ ന​ട​നാ​യ എം. ​മു​കേ​ഷിെൻറ സ്ഥാ​നാ​ർ​ഥി​ത്വ​വും ഏ​റെ ച​ർ​ച്ച​യാ​യി. ഇ​ട​തു​കോ​ട്ട​യാ​യ മ​ണ്ഡ​ല​ത്തി​ൽ മ​റി​ച്ചൊ​ന്നും സം​ഭ​വി​ച്ചി​ല്ല.

വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ മുേ​ക​ഷ് വി​ജ​യി​ച്ചു. 1996നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​വി​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളും ഏ​റെ​യു​ള്ള മ​ണ്ഡ​ല​മാ​ണ് കൊ​ല്ലം.

തൃ​ക്ക​രു​വ, പ​ന​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും കൊ​ല്ലം കോ​ർ​പ​റേ​ഷ‍െൻറ 21 ഡി​വി​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കൊ​ല്ലം മ​ണ്ഡ​ല​ത്തിെൻറ ചി​ത്രം.

കു​രീ​പ്പു​ഴ സൗ​ത്ത്, മു​ള​ങ്കാ​ട​കം, തേ​വ​ള്ളി, ആ​ശ്രാ​മം, ഉ​ളി​യ​കോ​വി​ൽ വെ​സ്​​റ്റ്, ഉ​ളി​യ​കോ​വി​ൽ ഈ​സ്​​റ്റ്, ക​ട​പ്പാ​ക്ക​ട, മ​ങ്ങാ​ട്, അ​റു​ന്നൂ​റ്റി​മം​ഗ​ലം, ചാ​ത്തി​നാം​കു​ളം, ക​രി​ക്കോ​ട്, മു​ണ്ട​യ്ക്ക​ൽ വെ​സ്​​റ്റ്, താ​മ​ര​ക്കു​ളം, പ​ള്ളി​ത്തോ​ട്ടം, പോ​ർ​ട്ട്, ക​ച്ചേ​രി, ത​ങ്ക​ശ്ശേ​രി ഈ​സ്​​റ്റ്, ക​ട​വൂ​ർ, നീ​രാ​വി​ൽ, അ​ഞ്ചാ​ലും​മൂ​ട്, മ​തി​ലി​ൽ എ​ന്നി​വ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ഡി​വി​ഷ​നു​ക​ൾ.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലേ​ക്ക് ന​ട​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളും 13 കോ​ർ​പ​റേ​ഷ​ൻ ഡി​വി​ഷ​നു​ക​ളും എ​ൽ.​ഡി.​എ​ഫ് നേ​ടി. നാ​ല് ഡി​വി​ഷ​നു​ക​ൾ എ​ൻ.​ഡി.​എ​യും മൂ​ന്ന് ഡി​വി​ഷ​നു​ക​ൾ കോ​ൺ​ഗ്ര​സും ഒ​രു ഡി​വി​ഷ​ൻ എ​സ്.​ഡി.​പി.​ഐ​യു​മാ​ണ് നേ​ടി​യ​ത്.

മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത എം. ​മു​കേ​ഷ് എം.​എ​ൽ.​എ അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തിെൻറ നി​ല​പാ​ട്. യു.​ഡി.​എ​ഫി​നു​വേ​ണ്ടി ഡി.​സി.​സി അ​ധ്യ​ക്ഷ ബി​ന്ദു​കൃ​ഷ്ണ, ക​ഴി​ഞ്ഞ​ത​വ​ണ പ​രാ​ജ​യ​​പ്പെ​ട്ട സൂ​ര​ജ് ര​വി, മു​ൻ എം.​എ​ൽ.​എ പി.​സി. വി​ഷ്​​ണു​നാ​ഥ്​ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ലെ വി​ജ​യി​ക​ൾ ഇ​തു​വ​രെ

(വ​ർ​ഷം, പേ​ര്, മു​ന്ന​ണി, വോ​ട്ട്)

1957- എ.​എ. റ​ഹിം-​കോ​ൺ-25083

1960-എ.​എ. റ​ഹിം-​കോ​ൺ-25083

1965-ഹെ​ൻ​ട്രി ഒാ​സ്​​റ്റി​ൻ

​കോ​ൺ-13749

1967-ടി.െ​ക. ദി​വാ​ക​ര​ൻ

ആ​ർ.​എ​സ്​​പി-29075

1970-ടി.​കെ. ദി​വാ​ക​ര​ൻ

​ആ​ർ.​എ​സ്.​പി-27220

1977-എ​സ്. ത്യാ​ഗ​രാ​ജ​ൻ

ആ​ർ.​എ​സ്.​പി-37065

1980-ക​ട​വൂ​ർ ശി​വ​ദാ​സ​ൻ

ആ​ർ.​എ​സ്.​പി-35749

1982-ക​ട​വൂ​ർ ശി​വ​ദാ​സ​ൻ-​സ്വ​ത-35387

1987-ബാ​ബു ദി​വാ​ക​ര​ൻ

​ആ​ർ.​എ​സ്.​പി-42617

1991-ക​ട​വൂ​ർ ശി​വ​ദാ​സ​ൻ

കോ​ൺ.-48307

1996-ബാ​ബു ദി​വാ​ക​ര​ൻ

ആ​ർ.​എ​സ്.​പി-45383

2001-ബാ​ബു ദി​വാ​ക​ര​ൻ

ആ​ർ.​എ​സ്.​പി (ബി)-50780

2006-​പി.​കെ. ഗു​രു​ദാ​സ​ൻ

സി.​പി.​എം-44662

2011-പി.​കെ. ഗു​രു​ദാ​സ​ൻ

സി.​പി.​എം-57986

2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം

എം. ​മു​കേ​ഷ്-​സി.​പി.​എം-63103

സൂ​ര​ജ് ര​വി-​കോ​ൺ.-45492

പ്ര​ഫ. കെ. ​ശ​ശി​കു​മാ​ർ-​സ്വ​ത-17409

ഭൂ​രി​പ​ക്ഷം-17611

2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

യു.​ഡി.​എ​ഫ്-68748

എ​ൽ.​ഡി.​എ​ഫ്-44203

എ​ൻ.​ഡി.​എ-12871

ലീ​ഡ്(​യു.​ഡി.​എ​ഫ്)-24545

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്

എ​ൽ.​ഡി.​എ​ഫ്-44144

യു.​ഡി.​എ​ഫ്-32382

എ​ൻ.​ഡി.​എ-25968

ലീ​ഡ്(​എ​ൽ.​ഡി.​എ​ഫ്)-11762

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamassembly election 2021
News Summary - assembly election 2021 know about kollam constituency
Next Story