മണ്ഡലപരിചയം: മാറിപ്പുണരുമോ, ഒല്ലൂർ
text_fieldsഒല്ലൂര്‍: പൂന്തോട്ടങ്ങളുടെ നാട്, ആയുർവേദ പാരമ്പര്യത്തിെൻറ കളിത്തൊട്ടിൽ, പാരമ്പര്യ വ്യവസായങ്ങളുടെ മുഖ്യകേന്ദ്രം... വൈവിധ്യമാണ് ഒല്ലൂർ മണ്ഡലത്തിെൻറ മുഖമുദ്ര.
ഒരു രാഷ്ട്രീയ കക്ഷിയെയും സ്ഥിരമായി പ്രണയിച്ചിട്ടില്ല, ഈ നാട്ടുകാർ. ഇടതിനും വലതിനും മാറിമാറി കൈകൊടുത്തിട്ടും എന്ത് പ്രയോജനമെന്ന് പറഞ്ഞ് ഒല്ലൂർ സെൻററിനെ ചൂണ്ടി കഷ്ടം വെക്കുന്നവരോട് എന്ത് മറുപടിയാണ് രാഷ്ട്രീയ നേതാക്കൾക്ക് നൽകാനുണ്ടാകുക? പതിറ്റാണ്ടുകളായി വഴിക്കുരുക്കിെൻറ ശാപംപേറുന്ന ഒല്ലൂർ സെൻററിെൻറ 'നല്ല നടപ്പ്' ഇന്നും സ്വപ്നമായി അവശേഷിക്കുന്നു.
തൃശൂര്‍ കോര്‍പറേഷനിലെ ഒല്ലൂര്‍, മണ്ണുത്തി, കൂര്‍ക്കഞ്ചേരി ഡിവിഷനുകളും പൂത്തൂര്‍, നടത്തറ, പാണഞ്ചേരി, മാടക്കത്തറ പഞ്ചായത്തുകളും അടങ്ങുന്നതാണ് ഒല്ലൂര്‍ നിയോജകമണ്ഡലം. ഇപ്പോള്‍ ചീഫ് വിപ്പ് സി.പി.ഐയിലെ കെ. രാജനാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്.
പി.ആർ എന്ന് വിളിക്കുന്ന പി.ആര്. ഫ്രാന്‍സിസിൽനിന്നാണ് ഒല്ലൂരിനെക്കുറിച്ച് പറഞ്ഞ് തുടങ്ങേണ്ടത്. ഐ.എന്‍.ടി.യു.സിയിലുടെ സജീവ രാഷ്ട്രീയത്തില്‍ വന്ന പി.ആര് ഒല്ലൂരിനെ പ്രതിനിധാനം ചെയ്തപ്പോഴെല്ലാം മണ്ഡലത്തിെൻറ വികസനത്തിന് ആക്കം കൂടി. ഓട്ടുകമ്പനി തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ പ്രേക്ഷാഭങ്ങളിലൂടെ വളർന്ന ജനനായകനായിരുന്നു പി.ആർ. 1960ലും 70ലും 77ലും അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു.
അടിയന്തരാവസ്ഥക്ക് ശേഷം കോണ്‍ഗ്രസ് വിരുദ്ധ കാറ്റ് വീശുേമ്പാൾ എ.കെ. ആൻറണിക്കൊപ്പം പി.ആര് ഇടത് പക്ഷത്തിനൊപ്പമായിരുന്നു. ആ തവണ കോണ്‍ഗ്രസിലെ രാഘവന് പൊഴക്കടവിലിനെ തെരഞ്ഞെടുത്ത ഒല്ലൂർ പിന്നീട് സി.പി.ഐ യിലെ എ.എം. പരമനെയും അടുത്ത തവണ കോണ്‍ഗ്രസിലെ പി.പി. ജോർജിനെയും, സി.പി.ഐയിലെ ജയദേവനെയും വിജയിപ്പിച്ചു.
1965ലും 1967ലും മാത്രമാണ് എ.വി. ആര്യനിലൂടെ സി.പി.എമ്മിെൻറ പതാക ഒല്ലൂരില്‍ പറപ്പിക്കാനായത്. പീന്നിടുള്ള പോരാട്ടങ്ങളില്‍ എല്ലാം സി.പി.ഐയും കോണ്‍ഗ്രസുമായിരുന്നു മത്സരരംഗത്ത്.
2001ൽ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.പി. ജോർജ് മന്ത്രിയായി. അതിന് ശേഷം സി.പി.ഐയുടെ രാജാജി മാത്യു തോമസും പിന്നീട് കോൺഗ്രസിലെ എം.പി. വിൻസെൻറും മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ കോര്പറേഷന് -പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിനായിരുന്നു മേല്‍ക്കോയ്മ.
മണ്ഡലത്തിലെ നാല് പഞ്ചായത്തിലും കോർപറേഷറിലും രണ്ടാം തവണയും ഇടത് പക്ഷം അധികാരത്തില്‍ എത്തി. ഒല്ലൂർ സെൻറർ വികസനം പോലുള്ള കീറാമുട്ടികൾ വികസനത്തിന് വേണ്ടി കാതോർത്തിരിക്കുേമ്പാൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ തൃശൂരിലെ മൃഗശാല പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തുന്നത് സ്വാഭാവികമായും പ്രചാരണ വിഷയമാകുമെന്ന് ഉറപ്പ്.
നിയമസഭ ഇതുവരെ
1960
പി.ആർ. ഫ്രാൻസിസ് (കോൺഗ്രസ്) -29,950
വി.വി. രാഘവൻ (സി.പി.ഐ) -27,091
ഭൂരിപക്ഷം -2859
1967
എ.വി. ആര്യൻ (സി.പി.എം) -24,569
പി.ആർ. ഫ്രാൻസിസ് (കോൺഗ്രസ്) -24,421
ഭൂരിപക്ഷം -148
1970
പി.ആർ. ഫ്രാൻസിസ് (കോൺഗ്രസ്) -31,845
എം.എ. കാർത്തികേയൻ (സി.പി.എം) -29,406
ഭൂരിപക്ഷം -2439
1977
പി.ആർ. ഫ്രാൻസിസ് (കോൺഗ്രസ്) -30,934
അഡ്വ. പി.കെ. അശോകൻ (സി.പി.എം) -29,845
ഭൂരിപക്ഷം -1089
1980
രാഘവൻ പൊഴക്കടവിൽ (കോൺഗ്രസ്) -32,302
പി.ആർ. ഫ്രാൻസിസ് (കോൺഗ്രസ്-യു) -32,277
ഭൂരിപക്ഷം -25
1982
രാഘവൻ പൊഴക്കടവിൽ (കോൺഗ്രസ്) -31,691
കെ.വി.കെ. പണിക്കർ (കോൺഗ്രസ്-എസ്) -28,172
ഭൂരിപക്ഷം -2750
1987
എ.എം. പരമൻ (സി.പി.ഐ) -46,513
രാഘവൻ പൊഴക്കടവിൽ (കോൺഗ്രസ്) -44,780
ഭൂരിപക്ഷം -1733
1991
പി.പി. ജോർജ് (കോൺഗ്രസ്) -57,910
എ.എം. പരമൻ (സി.പി.ഐ) -52,669
ഭൂരിപക്ഷം -5241
1996
സി.എൻ. ജയദേവൻ (സി.പി.ഐ) -52,757
പി.പി. ജോർജ് (കോൺഗ്രസ്) -48,389
ഭൂരിപക്ഷം -4368
2001
പി.പി. ജോർജ് (കോൺഗ്രസ്) -66,100
സി.എൻ. ജയദേവൻ (സി.പി.ഐ) -55,402
ഭൂരിപക്ഷം -10,698
2006
രാജാജി മാത്യു തോമസ് (സി.പി.ഐ) 61,467
ലീലാമ്മ തോമസ് (കോൺഗ്രസ്) 53,498
ഭൂരിപക്ഷം -7969
2011
എം.പി. വിൻസെൻറ് (കോൺഗ്രസ്) 64,823
രാജാജി മാത്യു തോമസ് (സി.പി.ഐ) 58,576
ഭൂരിപക്ഷം -6247
2016
കെ. രാജൻ (സി.പി.ഐ) 71,666
എം.പി. വിൻസെൻറ് (കോൺഗ്രസ്) 58,418
ഭൂരിപക്ഷം -13,248
ലോക്സഭ
2019
ടി.എൻ. പ്രതാപൻ (കോൺഗ്രസ്) -4,15,089
രാജാജി മാത്യു തോമസ് (സി.പി.ഐ) -3,21,456)
ഭൂരിപക്ഷം -93,633
തദ്ദേശ സ്ഥാപന കക്ഷിനില
തൃശൂർ കോർപറേഷൻ ആകെ -55
യു.ഡി.എഫ്- 24
എൽ.ഡി.എഫ്- 24
ബി.ജെ.പി- 06
മറ്റുള്ളവർ- 01
മാടക്കത്തറ പഞ്ചായത്ത്- 16
എൽ.ഡി.എഫ്- 13
എൻ.ഡി.എ- 02
യു.ഡി.എഫ്- 01
നടത്തറ- 17
എൽ.ഡി.എഫ്- 12
യു.ഡി.എഫ്- 05
പുത്തൂർ- 23
എൽ.ഡി.എഫ്- 12
യു.ഡി.എഫ്- 09
എൻ.ഡി.എ- 02
പാണഞ്ചേരി- 23
എൽ.ഡി.എഫ്- 16
യു.ഡി.എഫ്- 05
എൻ.ഡി.എ- 02
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.