തിരിഞ്ഞുമറിയുന്ന തിരുവമ്പാടി
text_fieldsകോഴിക്കോട്: ജില്ലയുടെ കിഴക്കൻ മലയോര മേഖലയും കാർഷിക കുടിയേറ്റ പ്രദേശവുമാണ് തിരുവമ്പാടി. ജനസംഖ്യയിൽ മുസ്ലിംകളാണ് കൂടുതലെങ്കിലും ക്രൈസ്തവ രൂപതയുടെ ആസ്ഥാനമുള്ളതിനാൽ അവർക്കും രാഷ്ട്രീയസ്വാധീനമുള്ള മണ്ഡലം.
1977ൽ നിലവിൽവന്ന മണ്ഡലത്തിെൻറ ആദ്യ എം.എൽ.എ കോൺഗ്രസിലെ പി. സിറിയക് ജോണാണ്. മുൻ കൃഷിമന്ത്രിയായിരുന്ന ഇദ്ദേഹെത്ത തുടർച്ചയായി മൂന്നുതവണ ജയിപ്പിക്കുകയും അതേപോലെ മൂന്നുതവണ തോൽക്കുകയും ചെയ്ത മണ്ഡലം.
77ൽ ഇ.ടി. മുഹമ്മദ് ബഷീറിനെയും 80ൽ എൻ.എം. ഹുസൈനെയും 82ൽ ബേബി മാത്യുവിനെയും പരാജയപ്പെടുത്തിയാണ് സിറിയക് ജോൺ ഹാട്രിക് വിജയം നേടിയത്്. 87ൽ മത്തായി ചാക്കോയെ പരാജയപ്പെടുത്തി പി.പി. ജോർജും 91ലും 96ലും 2001ലും സിറിയക് ജോണിനെ തോൽപിച്ച് രണ്ടുതവണ എ.വി. അബ്ദുറിമാൻ ഹാജിയും പിന്നീട് സി. മോയിൻകുട്ടിയുമാണ് െതരഞ്ഞെടുക്കപ്പെട്ടത്.
പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലം നാട്ടുകാരനായ മത്തായി ചാക്കോയിലൂടെ 2006ലാണ് ആദ്യമായി സി.പി.എം പിടിച്ചത്. മത്തായി ചാക്കോയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജോർജ് എം. തോമസിലൂടെ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി.
തുടർന്നുള്ള തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പ്രതിനിധി സി. മോയിൻകുട്ടി 3833 വോട്ടിെൻറ ഭൂരിപക്ഷത്തിൽ മണ്ഡലം യു.ഡി.എഫ് പാളയത്തിലെത്തിച്ചെങ്കിലും കഴിഞ്ഞ തവണ ജോർജ് എം. തോമസ് 3008 വോട്ടിെൻറ ലീഡിൽ മുസ്ലിംലീഗിലെ വി.എം. ഉമറിെന പരാജയപ്പെടുത്തി.
കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലെത്തിയതിെൻറ നേട്ടം ജില്ലയിൽ പ്രകടമാവാനിടയുള്ള മണ്ഡലമാണിത്. അതിനാൽതന്നെ യു.ഡി.എഫിലിരിക്കെ മത്സരിച്ച പേരാമ്പ്ര വേണമെന്ന് പറയുന്ന കേരള കോൺഗ്രസ് എമ്മിന് തിരുവമ്പാടിയിലും കണ്ണുണ്ട്. മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
ലീഗിൽനിന്ന് സീറ്റ് ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയം നേടണമെന്ന അഭിപ്രായം കോൺഗ്രസിലെ ഒരുവിഭാഗത്തിനുണ്ട്. ജില്ലയിലെ മുതിർന്ന നേതാക്കളിൽ പലരും ഉറച്ച സീറ്റായിക്കാണുന്ന തിരുവമ്പാടി നോട്ടമിട്ടവരാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ നേട്ടമാണ് യു.ഡി.എഫിെൻറ ആത്മവിശ്വാസം വർധിപ്പിക്കുന്നത്.
എൽ.ഡി.എഫ് പാളയത്തിൽ ജോർജ് എം. തോമസ് ഇത്തവണ മാറിനിന്നേക്കുമെന്നാണ് സൂചന. കേരള കോൺഗ്രസ് മാണി വിഭാഗം കൂടെയുള്ളതിനാൽ സീറ്റ് നഷ്ടപ്പെടില്ലെന്ന നിലപാടിലാണിവർ. വയനാട്ടിലേക്കുള്ള തുരങ്കപാത പ്രഖ്യാപിച്ചും വിവിധ വിനോദ സഞ്ചാര പദ്ധതികളുടെ ഉദ്ഘാടനം നടത്തിയും സീറ്റ് നിലനിര്ത്താനുള്ള ശ്രമം നേരേത്ത സി.പി.എം തുടങ്ങിയിട്ടുണ്ട്.
എൻ.ഡി.എക്ക് ജില്ലയിൽ ഏറ്റവും ശക്തികുറഞ്ഞ മണ്ഡലങ്ങളിലൊന്നാണിത്. കഴിഞ്ഞതവണ ബി.ഡി.ജെ.എസാണ് മത്സരിച്ചത്. വയനാട് ലോക്സഭ സീറ്റിെൻറ ഭാഗമാണ് തിരുവമ്പാടി.
എം.എൽ.എമാർ ഇതുവരെ
1977 -സിറിയക് ജോൺ (കോൺ)
1980 -സിറിയക് ജോൺ (കോൺ-യു)
1982 -സിറിയക് ജോൺ (സ്വത)
1987 -പി.പി. ജോർജ് (കോൺ)
1991 -എ.വി. അബ്ദുറഹ്മാൻ ഹാജി(ലീഗ്)
1996 -എ.വി. അബ്ദുറഹ്മാൻ ഹാജി(ലീഗ്)
2001 -സി. മോയിൻകുട്ടി -(ലീഗ്)
2006 -മത്തായി ചാക്കോ -(സി.പി.എം)
2006 -ജോർജ് എം. േതാമസ്
(സി.പി.എം) ഉപതെരഞ്ഞെടുപ്പ്
2011 -സി. മോയിൻകുട്ടി (ലീഗ്)
2016 -ജോർജ് എം. തോമസ് (സി.പി.എം)
2016 നിയമസഭ തെരഞ്ഞെടുപ്പ്:
1. ജോർജ് എം. തോമസ് -എൽ.ഡി.എഫ് (സി.പി.എം) -62,324
2. വി.എം. ഉമർ -യു.ഡി.എഫ് (മുസ്ലിംലീഗ്) -59,316
3. ഗിരി -എൻ.ഡി.എ (ബി.ഡി.ജെ.എസ്) -8,749
ഭൂരിപക്ഷം -3,008
2019 ലോക്സഭ തെരഞ്ഞെടുപ്പ്:
1. രാഹുൽ ഗാന്ധി -യു.ഡി.എഫ് (കോൺഗ്രസ്) -91,152
2. പി.പി. സുധീർ -എൽ.ഡി.എഫ് (സി.പി.ഐ) -36,681
3. തുഷാർ വെള്ളാപ്പള്ളി -എൻ.ഡി.എ (ബി.ഡി.ജെ.എസ്) -7,767
ഭൂരിപക്ഷം -54,471
2020 തേദ്ദശ െതരഞ്ഞെടുപ്പ്
തിരുവമ്പടി, െകാടിയത്തൂർ, കാരശ്ശേരി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകൾ യു.ഡി.എഫും മുക്കം നഗരസഭയും കൂടരഞ്ഞി പഞ്ചായത്തും എൽ.ഡിഎഫും ഭരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം നോക്കുേമ്പാഴും യു.ഡി.എഫിന് ഭൂരിപക്ഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.