മണ്ഡലപരിചയം: കോവളത്തെ തിര എങ്ങോട്ട് ചായും?
text_fieldsആരെയും സ്ഥിരമായി വരിക്കാതെ ഇരുകരയിലേക്കും മാറുന്ന തിരയിളക്കമാണ് തലസ്ഥാനത്തെ തീരമണ്ഡലമായ കോവളത്തിെൻറ പൊതുതെരഞ്ഞെടുപ്പ് ചിത്രം. 1965ൽ രൂപവത്കരിക്കപ്പെട്ട മണ്ഡലത്തിൽ ജാതി-മത സമവാക്യങ്ങളും ന്യൂനപക്ഷ വോട്ടുകളും ജയപരാജയത്തിെൻറ ഗതിനിർണയിക്കുന്ന നിർണായക ഘടകങ്ങളാണ്. നാലുതവണ നീലലോഹിതദാസനും ഒരു തവണ അദ്ദേഹത്തിെൻറ ഭാര്യയായ ജമീല പ്രകാശവും തെരഞ്ഞെടുക്കപ്പെെട്ടന്ന അപൂർവ ഖ്യാതിയും കോവളത്തിനുണ്ട്.
1991ലെ തെരഞ്ഞെടുപ്പിൽ 21 വോട്ടിെൻറ ഭൂരിപക്ഷത്തിൽ നീലേലാഹിതദാസൻ തെരഞ്ഞെടുക്കപ്പെെട്ടങ്കിലും ഹൈകോടതി വിജയം അസാധുവാക്കുകയും എതിരാളി കോൺഗ്രസിലെ ജോർജ് മസ്ക്രീനെ വിജയിയായി പ്രഖ്യാപിച്ചതും മണ്ഡലത്തിെൻറ തെരഞ്ഞെടുപ്പ് ചരിത്രത്തിെൻറ ഭാഗമാണ്.
2011ൽ ജമീല പ്രകാശത്തിെൻറ വിജയത്തിലൂടെ എൽ.ഡി.എഫിനൊപ്പം നിന്ന മണ്ഡലം പക്ഷേ, 2016 ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ കോൺഗ്രസിെൻറ എം. വിൻസെൻറിലൂടെ യു.ഡി.എഫിനൊപ്പം നിന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽ.ഡി.എഫ് മേൽക്കൈ നേടിയതോടെ ഇത്തവണ മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമായി. എൽ.ഡി.എഫിന് 61,502 വോട്ടും യു.ഡി.എഫിന് 50,128 ഉം ബി.ജെ.പിക്ക് 31,990 വോട്ടുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചത്.
തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ ഉൾപ്പെടുന്ന ബാലരാമപുരം, കല്ലിയൂർ, വെങ്ങാനൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, പൂവാർ പഞ്ചായത്തുകളും തിരുവനന്തപുരം നഗരസഭയിലെ വെങ്ങാനൂർ, മുല്ലൂർ, കോട്ടപ്പുറം, വിഴിഞ്ഞം, ഹാർബർ വാർഡുകളുമാണ് കോവളം മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇതിൽ നഗരസഭയിെല വിഴിഞ്ഞം, വെങ്ങാനൂർ വാർഡുകൾ എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ മുല്ലൂർ യു.ഡി.എഫിനെ തുണച്ചു.
ഹാർബർ, കോട്ടപ്പുറം വാർഡുകളിൽ സ്വതന്ത്രരാണ് വിജയിച്ചത്. ബാലരാമപുരം, വെങ്ങാനൂർ, കരുംകുളം, കോട്ടുകാൽ, പൂവാർ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മേൽക്കൈ നേടിയപ്പോൾ കല്ലിയൂരിൽ ബി.ജെ.പിയാണ് മുന്നിലെത്തിയത്. കാഞ്ഞിരംകുളത്ത് എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണെങ്കിലും എൽ.ഡി.എഫ് ഭരണം പിടിച്ചു. തെരഞ്ഞെടുപ്പ് കമീഷെൻറ പുതുക്കിയ വോട്ടർപട്ടിക പ്രകാരം 2,15,002 വോട്ടർമാരാണ് കോവളം മണ്ഡലത്തിലുള്ളത്. ഇതിൽ 1,05,175 പേർ പുരുഷന്മാരും 1,09,825 പേർ സ്ത്രീകളും രണ്ടുപേർ ട്രാൻസ്െജൻഡറുകളുമാണ്.
കോവളം മണ്ഡലത്തിലെ വിജയികൾ, ലഭിച്ച വോട്ടുകൾ, ഭൂരിപക്ഷം
1965 എം. കുഞ്ഞികൃഷ്ണൻ നാടാർ കോൺഗ്രസ്, 19896, 10924
1967 ജെ.സി. മൊറായിസ് സ്വതന്ത്രൻ, 18588, 397
1970 എം. കുഞ്ഞികൃഷ്ണൻ നാടാർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, 16746, 2129
1977 എ. നീലലോഹിതദാസൻ സ്വതന്ത്രൻ, 32549, 4114
1980 എം.ആർ. രഘുചന്ദ്രബാൽ യു.ഡി.എഫ് 40047, 7521
1982 എൻ. ശക്തൻ എൽ.ഡി.എഫ് സ്വതന്ത്രൻ 37705, 3357
1987 എ. നീലലോഹിതദാസൻ എൽ.ഡി.എഫ് 54290, 21899
1991 ജോർജ് മസ്ക്രീൻ യു.ഡി.എഫ് 49500
1996 എ. നീലലോഹിതദാസൻ എൽ.ഡി.എഫ് 57180, 21941
2001 എ. നീലലോഹിതദാസൻ, എൽ.ഡി.എഫ് 54110, 2045
2006 ജോർജ് മെഴ്സിയർ യു.ഡി.എഫ് 38764, 10825
2011 ജമീല പ്രകാശം എൽ.ഡി.എഫ് 59510, 7205
2016 എം. വിൻസെൻറ് യു.ഡി.എഫ് 60268, 2615
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.