മണ്ഡലപരിചയം: കുറ്റ്യാടി ആര് പിടിച്ചെടുക്കും?
text_fieldsവടകര: കുറ്റ്യാടി മണ്ഡലത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഇടത്, വലത് മുന്നണികള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. മണ്ഡലമിപ്പോള്‍ യു.ഡി.എഫിെൻറ കൈകളിലാണ്.അതുകൊണ്ടുതന്നെ പിടിച്ചെടുക്കേണ്ടത് എല്‍.ഡി.എഫിെൻറയും നിലനിര്‍ത്തേണ്ടത് യു.ഡി.എഫിെൻറയും അഭിമാനപ്രശ്നമാണ്. കുറ്റ്യാടി മണ്ഡലം രൂപവത്കരിക്കപ്പെട്ടശേഷം 2016ലാണ് മണ്ഡലം യു.ഡി.എഫിെൻറ കൈകളിലെത്തുന്നത്. മുസ്ലിംലീഗ് നേതാവ് പാറക്കല്‍ അബ്ദുല്ലയാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നത്.
എം.എൽ.എ സ്വന്തം നിലക്ക് ആസൂത്രണം ചെയ്ത പദ്ധതികളാണ് കുറ്റ്യാടിയെ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. ആര്‍ദ്രം പദ്ധതിയിലൂടെ വിവിധ കോളനികളിലെ ദുരിതത്തിന് അറുതിവരുത്തുന്ന പ്രവര്‍ത്തനം കാഴ്ചവെക്കുകയാണ്.
ഇതോടൊപ്പം, കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സി.എച്ച് സെൻറര്‍ മുഖേനയും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് എം.എല്‍.എ ഓഫിസ് നേരിട്ടും ജീവന്‍രക്ഷ മരുന്നുകളും മറ്റും വിതരണം ചെയ്യുന്നതും ഈ പദ്ധതിയിലൂടെയാണ്. കുറ്റ്യാടിയില്‍ നടക്കുന്നത് വികസനത്തിെൻറ പാറക്കല്‍ മാജിക്കെന്നാണ് യു.ഡി.എഫിെൻറ അവകാശവാദം. 2008-ലെ നിയമസഭ പുനര്‍നിര്‍ണയത്തോടെയാണ് നിയമസഭാമണ്ഡലം നിലവില്‍ വന്നത്. അതുവരെ, മേപ്പയൂര്‍ മണ്ഡലത്തിെൻറ ഭാഗമായിരുന്നു. 57ല്‍ വടകര, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളുടെ ഭാഗമായിരുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല തന്നെയാണ്. എന്നാല്‍, ഇടത് സ്ഥാനാര്‍ഥിയെ സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. ഇത്തവണ എല്‍.ഡി.എഫിെൻറ ഭാഗമായ കേരള കോണ്‍ഗ്രസ് എമ്മിന് കുറ്റ്യാടി കൊടുത്താല്‍ അഡ്വ. മുഹമ്മദ് ഇഖ്ബാലായിരിക്കും സ്ഥാനാര്‍ഥി.
യു.ഡി.എഫിെൻറ ഭാഗമായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് പേരാമ്പ്രയിലാണ് മത്സരിച്ചിരുന്നത്. പേരാമ്പ്രയില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് വീണ്ടും മത്സരിക്കാനാണ് സാധ്യത. അല്ലാത്തപക്ഷം, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടിക്കാണ് മുന്‍ഗണന. ഒപ്പം, ജില്ല കമ്മിറ്റി അംഗം കെ.കെ. ദിനേശനും പരിഗണനയിലുണ്ട്. ഇതിനുപുറമെ, പാര്‍ട്ടിക്ക് പുറത്തുള്ള പൊതുസ്വീകാര്യരെ കണ്ടെത്താനുള്ള ശ്രമവുമുണ്ടെന്ന് പറയുന്നു. ഏതായാലും ചിത്രം തെളിയാന്‍ ഇനിയും കാത്തിരിക്കണം.
എം.എൽ.എമാര്‍ ഇതുവരെ
1967-എം.കെ. കേളു (സി.പി.എം)
1970-എ.വി. അബ്ദുറഹിമാന്
ഹാജി (മുസ്ലിം ലീഗ്)
1977-പാണാറത്ത്
കുഞ്ഞിമുഹമ്മദ് (മുസ്ലിംലീഗ്)
1980-എ.വി. അബ്ദുറഹിമാന്
ഹാജി (അഖിലേന്ത്യ മുസ്ലിംലീഗ്)
1982-എ.വി. അബ്ദുറഹിമാന്
ഹാജി (അഖിലേന്ത്യ മുസ്ലിംലീഗ്)
1987-എ. കണാരന് (സി.പി.എം)
1991-എ. കണാരന് (സി.പി.എം)
1996 -എ. കണാരന് (സി.പി.എം)
2001-മത്തായി ചാക്കോ
(സി.പി.എം)
2006 - കെ.കെ. ലതിക (സി.പി.എം)
2011-കെ.കെ. ലതിക (സി.പി.എം)
2016-പാറക്കല്‍ അബ്ദുല്ല
(മുസ്ലിംലീഗ്)
2016 നിയമസഭ തെരഞ്ഞെടുപ്പ്
പാറക്കല്‍ അബ്ദുല്ല
(മുസ്ലിംലീഗ്)-71,809
കെ.കെ. ലതിക
(സി.പി.എം) -70,652
രാംദാസ് മണലേരി
(ബി.ജെ.പി)-12,327
ഭൂരിപക്ഷം:1,157
2021 തദ്ദേശ തെരഞ്ഞെടുപ്പ്
ആയഞ്ചേരി: യു.ഡി.എഫ്
കുന്നുമ്മല്‍: എൽ.ഡി.എഫ്
കുറ്റ്യാടി: എല്‍.ഡി.എഫ്
പുറമേരി: എൽ.ഡി.എഫ്
തിരുവള്ളൂര്‍: യു.ഡി.എഫ്
വേളം: യു.ഡി.എഫ്
മണിയൂര്‍ എൽ.ഡി.എഫ്
വില്യാപ്പള്ളി എല്‍.ഡി.എഫ്
2019 ലോക്സഭ തെരഞ്ഞെടുപ്പ്
യു.ഡി.എഫ്: 83628
എല്‍.ഡി.എഫ്: 65736
എന്‍.ഡി.എ: 7851
കെ. മുരളീധരെൻറ
ഭൂരിപക്ഷം: 17,892.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.