മണ്ഡലം പരിചയം: മഞ്ചേരി നെഞ്ചിടിപ്പ് കൂട്ടുമോ
text_fieldsമഞ്ചേരി: ജില്ലയിലെ യു.ഡി.എഫിെൻറ ഉറച്ചകോട്ടയാണ് മഞ്ചേരി നിയമസഭ മണ്ഡലം. 'കോണി'യുമായി വരുന്നവരെയെല്ലാം നിയമസഭയിലേക്ക് പറഞ്ഞയച്ചതാണ് ചരിത്രം. 1967ന് ശേഷം ഈ കോട്ടയിൽ വിള്ളൽവീഴ്ത്താൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ രണ്ട് തവണ നിയമസഭയിലെത്തിയത് മഞ്ചേരിയിൽനിന്നാണ്.
മഞ്ചേരി നഗരസഭയും കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മഞ്ചേരി നിയമസഭ മണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതോടെ അഞ്ച് തദ്ദേശസ്ഥാപനങ്ങളിലും ഭരണം യു.ഡി.എഫിനൊപ്പമാണ്.
1957ലും 1960ലും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ പി.പി. ഉമ്മർ കോയയാണ് വിജയിച്ചത്. 1967ൽ മുസ്ലിം ലീഗിലെ എം. ചടയൻ വിജയിച്ചു. പിന്നീട് മണ്ഡലം ലീഗിനെ കൈവിട്ടിട്ടില്ല. 1977ൽ എം.പി.എം. അബ്ദുല്ല കുരിക്കൾ മഞ്ചേരിയെ പ്രതിനിധാനംചെയ്ത് നിയമസഭയിലെത്തി.
1980ലും '82ലും സി.എച്ച്. മുഹമ്മദ് കോയ വിജയിച്ചു. പിന്നീട് തുടർച്ചയായി അഞ്ച് തവണ ഇസ്ഹാഖ് കുരിക്കൾ സഭയിലെത്തി. 2001ൽ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ഇസ്ഹാഖ് കുരിക്കൾ വിജയിച്ചത്. 2006ൽ പി.കെ. അബ്ദുറബ്ബും 2011ലും 2016ലും അഡ്വ. എം. ഉമ്മറും മഞ്ചേരിയുടെ ജനപ്രതിനിധികളായി.
2014ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി ഇ. അഹമ്മദിന് മഞ്ചേരി മണ്ഡലത്തിൽനിന്ന് മാത്രം 64,677 വോട്ടാണ് ലഭിച്ചത്. സി.പി.എം സ്ഥാനാർഥി പി.കെ. സൈനബക്ക് 38,615ഉം ബി.ജെ.പി സ്ഥാനാർഥി എൻ. ശ്രീപ്രകാശിന് 10,656 വോട്ടും ലഭിച്ചു. 26,062 വോട്ടിെൻറ ഭൂരിപക്ഷം.
എന്നാൽ, ഇ. അഹമ്മദിെൻറ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വോട്ട് വർധിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. 73,870 വോട്ടാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. സി.പി.എം സ്ഥാനാർഥിയായിരുന്ന എം.ബി. ഫൈസലിന് 51,027 വോട്ട് ലഭിച്ചു. മുൻവർഷത്തെക്കാൾ 12,000ത്തോളം വോട്ട് അധികം നേടാൻ സി.പി.എമ്മിന് സാധിച്ചു. ബി.ജെ.പിക്ക് കാര്യമായ മാറ്റമുണ്ടായില്ല.
2016ൽ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലീഗിെൻറ ഭൂരിപക്ഷം കുറഞ്ഞു. ലീഗ് സ്ഥാനാർഥി എം. ഉമ്മറിന് 69,779 വോട്ട് ലഭിച്ചു. സി.പി.ഐ സ്ഥാനാർഥി അഡ്വ. കെ. മോഹൻദാസിന് 50,163 വോട്ട് ലഭിച്ചു. 19,616 വോട്ടിെൻറ ഭൂരിപക്ഷമാണ് ലീഗിന് നേടാനായത്. 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് 36,048 വോട്ടിെൻറ ഭൂരിപക്ഷമാണ് മഞ്ചേരി നൽകിയത്.
2017ലെ ഉപതെരഞ്ഞെടുപ്പിനെക്കാൾ 13,000ത്തോളം വോട്ട് അധികം നേടാനായി. ഈ ഭൂരിപക്ഷം നിയമസഭയിലേക്കും ലഭിക്കുമെന്നാണ് ലീഗിെൻറ കണക്കുകൂട്ടൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച ആധിപത്യം മുതൽക്കൂട്ടാകുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്.
നിയമസഭ ഇതുവരെ
1957
പി.പി. ഉമ്മർ കോയ (ഐ.എൻ.സി) -30,860
എം. ചടയൻ (സ്വത) - 29,101
ഭൂരിപക്ഷം -1759
1960
പി.പി. ഉമ്മർ േകായ (ഐ.എൻ.സി)- 69,700
എം. ചടയൻ (മുസ്ലിം ലീഗ്) - 66,028
ഭൂരിപക്ഷം -3672
1965
യു. ഉത്തമൻ (സ്വത) - 20,060
വി. ഈച്ചരൻ (കോൺ) - 13,124
ഭൂരിപക്ഷം - 6936
1967
എം. ചടയൻ (മുസ്ലിം ലീഗ് ) -23,752
എസ്. മാരിയപ്പൻ (ഐ.എൻ.സി -12,636
ഭൂരിപക്ഷം - 11,116
1970
കെ.പി. രാമൻ (മുസ്ലിം ലീഗ്) -23,882
ഒ. കോവൻ (ഐ.എസ്.പി) -17,190
ഭൂരിപക്ഷം -6692
1977
എം.പി.എം. അബ്ദുല്ല കുരിക്കൾ (മുസ്ലിം ലീഗ് ) -43,626
കെ.എ. ഖാദർ (എം.എൽ.ഒ ) -16,807
ഭൂരിപക്ഷം -26,819
1980
സി.എച്ച്. മുഹമ്മദ് കോയ (മുസ്ലിം ലീഗ്)
- 43,209
എം.പി.എം. അബൂബക്കർ കുനിക്കൽ
(ഐ.എം.എൽ) -21,905
ഭൂരിപക്ഷം -21304
1982
സി.എച്ച്. മുഹമ്മദ് േകായ (മുസ്ലിം ലീഗ് )- 38,681
കെ.കെ. മുഹമ്മദ് (ഐ.എം.എൽ) -19,031
ഭൂരിപക്ഷം -19,650
1984
ഇസ്ഹാഖ് കുരിക്കൾ (മുസ്ലിം ലീഗ് -47,988
എം.സി. മുഹമ്മദ് (ഐ.എം.എൽ) 26,179
ഭൂരിപക്ഷം -21,809
1987
ഇസ്ഹാഖ് കുരിക്കൾ (മുസ്ലിം ലീഗ് ) -56,783
ജി. കുഞ്ഞികൃഷ്ണൻ പിള്ള (എൽ.കെ.ഡി) -24,099
ഭൂരിപക്ഷം -32,684
1991
ഇസ്ഹാഖ് കുരിക്കൾ (മുസ്ലിം ലീഗ് ) -57,717
കെ.പി. മുഹമ്മദ് (ജനതാദൾ) - 35,286
ഭൂരിപക്ഷം -22,431
1996
ഇസ്ഹാഖ് കുരിക്കൾ (മുസ്ലിം ലീഗ്) -62,029
പി.എ. സഫറുള്ള (ജനതാദൾ ) -33,374
ഭൂരിപക്ഷം -28,655
2001
ഇസ്ഹാഖ് കുരിക്കൾ (മുസ്ലിം ലീഗ് ) -71,529
പ്രഫ. അബ്രഹാം പി. മാത്യു (ജനതാദൾ.എസ് )- 36,933
ഭൂരിപക്ഷം -34,596
2006
പി.കെ. അബ്ദുറബ്ബ് (മുസ്ലിം ലീഗ് ) -76,646
എ.പി. അബ്ദുൽ വഹാബ് (ഐ.എൻ.എൽ) -61,274
ഭൂരിപക്ഷം -15,372
2011
എം. ഉമ്മർ (മുസ്ലിം ലീഗ് ) -67,594
പി. ഗൗരി - (സി.പി.ഐ) - 38,515
ഭൂരിപക്ഷം -29,079
2016
എം. ഉമ്മർ (മുസ്ലിം ലീഗ്) - 69,779
അഡ്വ. കെ. മോഹൻദാസ് (സി.പി.ഐ) - 50,163
ഭൂരിപക്ഷം - 19,616
2016 നിയമസഭ തെരഞ്ഞെടുപ്പ്
എം. ഉമ്മർ (മുസ്ലിം ലീഗ്) - 69,779
കെ. മോഹൻദാസ് (സി.പി.ഐ) - 50,163
സി. ദിനേശ് (ബി.ജെ.പി) - 11,233
കെ.എ. സവാദ് (വെൽഫെയർ പാർട്ടി) - 2503
സി.എച്ച്. അഷ്റഫ് (എസ്.ഡി.പി.ഐ ) - 2357
മോയിൻ ബാപ്പു (പി.ഡി.പി) - 1121
ഭൂരിപക്ഷം - 19,616
2017 ലോക്സഭ ഉപതെരഞ്ഞെടുപ്പ്
(ഇ. അഹമ്മദിെൻറ മരണത്തെ തുടർന്ന്)
പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) - 73,870
എം.ബി. ഫൈസൽ (സി.പി.എം) - 51,027
എൻ. ശ്രീപ്രകാശ് (ബി.ജെ.പി ) - 10,159
ഭൂരിപക്ഷം - 22,843
2019 ലോക്സഭ
പി.കെ. കുഞ്ഞാലിക്കുട്ടി- (മുസ്ലിം ലീഗ്)- 85,579
വി.പി. സാനു - (സി.പി.എം) - 49,531
വി. ഉണ്ണികൃഷ്ണൻ - (ബി.ജെ.പി) - 11,595
അബ്ദുൽ മജീദ് ഫൈസി-(എസ്.ഡി.പി.ഐ) - 2534
നിസാർ മേത്തർ - (പി.ഡി.പി) - 450
നോട്ട - 703
ഭൂരിപക്ഷം- 36,048
തദ്ദേശസ്ഥാപന കക്ഷിനില
മഞ്ചേരി നഗരസഭ
യു.ഡി.എഫ് - 28
എൽ.ഡി.എഫ് - 20
എസ്.ഡി.പി.ഐ -1, സ്വത- 1
കീഴാറ്റൂർ
യു.ഡി.എഫ് -17
എൽ.ഡി.എഫ് -2
എടപ്പറ്റ
യു.ഡി.എഫ് - 11
എൽ.ഡി.എഫ് - 4
പാണ്ടിക്കാട്
യു.ഡി.എഫ് -15
എൽ.ഡി.എഫ് - 8
തൃക്കലങ്ങോട്
യു.ഡി.എഫ് - 15
എൽ.ഡി.എഫ് - 8
2020 തദ്ദേശതെരഞ്ഞെടുപ്പ് വോട്ടുനില
യു.ഡി.എഫ് -89,071
എൽ.ഡി.എഫ് - 75,166
എൻ.ഡി.എ - 6556
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.