മണ്ഡലപരിചയം- പോരാട്ടങ്ങൾക്ക് ആേവശം പകർന്ന 'നെടുമങ്ങാട്'
text_fieldsകൈയൂക്കിനും നെറികേടുകൾക്കുമെതിരായ പോരാട്ടങ്ങൾക്ക് മലയാള മണ്ണിന് എന്നും ആവേശം പകർന്ന നാടാണ് നെടുമങ്ങാട്. അയ്യങ്കാളി നയിച്ച നെടുമങ്ങാട് ചന്ത ലഹള തിരുവിതാകൂറിെൻറ ചരിത്രത്തിൽ ഇന്നും ജ്വലിക്കുന്ന ബഹുജനമുന്നേറ്റമായി നിലനിൽക്കുന്നു. കുരുമുളക്, റബർ തുടങ്ങി മലഞ്ചരക്കുകളുടെയും പച്ചക്കറികളുടെയും പ്രധാന വിപണകേന്ദ്രമായ ഇവിടം തിരുവനന്തപുരത്തിെൻറ മലയോരപട്ടണം കൂടിയാണ്.
ഉമയമ്മറാണി മുകിലപ്പടയുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ അഭയം നൽകിയ നെടുമങ്ങാട് പിന്നീട് പലരാഷ്ട്രീയക്കാർക്കും അഭയകേന്ദ്രമായി. സ്വാതന്ത്ര്യസമരകാലത്ത് നെടുമങ്ങാട് ചരിത്രത്തിൽ അടയാളപ്പെടുത്തിയത് ചന്തസമരത്തിലൂടെയാണ്. പിന്നെ, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തമായ പ്രവർത്തനകേന്ദ്രമായി.
ഐക്യകേരളം രൂപപ്പെട്ടതിനുശേഷം മണ്ഡലത്തിെൻറ മനം ഇടതിനൊപ്പമായിരുന്നു. 1957 മുതലുള്ള നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 1965ൽ കോൺഗ്രസിലെ എസ്. വരദരാജൻ വിജയിച്ചതൊഴിച്ചാൽ 1991വരെ ചെങ്കൊടിയെമാത്രം പ്രണയിച്ച മണ്ഡലമായിരുന്നു നെടുമങ്ങാട്. എന്നാൽ, ചുവപ്പിെൻറ പാരമ്പര്യത്തിന് വിള്ളൽ വീണത് 91 മുതലാണ്. പാലോട് രവിയിലൂടെ നെടുമങ്ങാട് കോൺഗ്രസ് തങ്ങളുടെ 'കൈ' ബലപ്പിച്ചു.
എന്നാൽ, 2001ൽ മങ്കോട് രാധാകൃഷ്ണൻ 165 വോട്ടിന് രവിയെ മലർത്തിയടിച്ചു. 2006ൽ 85 വോട്ടിന് മാങ്കോട് രാധാകൃഷ്ണൻ നെടുമങ്ങാടുനിന്ന് കഷ്ടിച്ച് വിജയിച്ചു. ഇതോടെ അപകടം മണത്ത സി.പി.ഐ 2011ൽ മാങ്കോടിനെ മാറ്റി പി. രാമചന്ദ്രൻനായരെ രംഗത്തിറക്കിയെങ്കിലും 5030 വോട്ടിെൻറ ഭൂരിപക്ഷത്തിൽ പാലോട് രവി വീണ്ടും നെടുമങ്ങാട്ട് കോൺഗ്രസ് പതാക പാറിച്ചു. എന്നാൽ, 2016ൽ സി. ദിവാകരൻ എന്ന മുതിർന്ന കമ്യൂണിസ്റ്റുകാരനിലൂടെ ഇടതുമുന്നണി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് ഡെപ്യൂട്ടി സ്പീക്കറായിരുന്ന രവിയെ 3621 വോട്ടിനാണ് ദിവാകരൻ പരാജയപ്പെടുത്തിയത്. 57,745 വോട്ടാണ് സി. ദിവാകരന് ലഭിച്ചത്. പാലോട് രവിക്ക് 54,124 വോട്ടും ബി.ജെ.പിയിലെ വി.വി. രാജേഷിന് 35,139 വോട്ടും ലഭിച്ചു.
2019ൽ നടന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം, അരുവിക്കര, കാട്ടാക്കട തുടങ്ങിയ നിയോജകമണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ് സ്ഥാനാർഥിയായ അടൂർ പ്രകാശ് ബഹുദൂരം മുന്നിലെത്തിയപ്പോൾ ഇടത് സ്ഥാനാർഥിയായ സമ്പത്തിന് മുന്നിലെത്താനായത് നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ മാത്രമാണ്. 55,265 വോട്ട് മണ്ഡലത്തിൽനിന്ന് സമ്പത്ത് നേടിയപ്പോൾ അടൂർ പ്രകാശിന് 54,506 ഉം ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് 36,417 വോട്ടുമാണ് ലഭിച്ചത്. ഈ മുന്നേറ്റം തിരിച്ചറിയാനാകാതെ പോയ യു.ഡി.എഫിനാകാട്ടെ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും വൻ തിരിച്ചടിയാണ് നേരിട്ടത്.
നെടുമങ്ങാട് നഗരസഭയും െവമ്പായം, കരകുളം, മാണിക്കൽ, പോത്തൻകോട്, അണ്ടൂർക്കോണം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നെടുമങ്ങാട് നിയോജകമണ്ഡലം. ഇതിൽ വെമ്പായത്ത് എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഭരണം പിടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. പക്ഷേ, കൈയിലിരുന്ന അണ്ടൂർക്കോണം എൽ.ഡി.എഫ് കൊണ്ടുപോയി. നെടുമങ്ങാട് േബ്ലാക്ക് പഞ്ചായത്തിൽ ഒരു സീറ്റിൽ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്.
നഗരസഭയിലെ 39 വാർഡുകൾ ഉൾപ്പെടെ മണ്ഡലത്തിലെ 140 വാർഡുകളിൽ എൽ.ഡി.എഫ് 91 വാർഡുകൾ പിടിച്ചടക്കിയപ്പോൾ കോൺഗ്രസിന് 31 വാർഡുകളിലാണ് വിജയിക്കാനായത്. ബി.ജെ.പി 15 വാർഡുകളും പോക്കറ്റിലാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ 3621 വോട്ടിെൻറ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ച മണ്ഡലത്തിൽ തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 21,232 ആയി മാറി. ബി.ജെ.പിയുടെ അക്കൗണ്ടുകളിലും വോട്ട് വർധനയുണ്ടായിട്ടുണ്ട്.
നായർ, ഈഴവ, പട്ടികജാതി വോട്ടുകൾ നിർണായകമാകുന്ന മണ്ഡലത്തിൽ സ്ഥാനാർഥികൾക്കുള്ള ജാതിമത സ്വാധീനവും പ്രധാന ഘടകമാണ്. സ്ഥാനാർഥികൾ ആരായാലും കടുത്ത മത്സരം തന്നെയാകും ഇത്തവണയും മണ്ഡലത്തിൽ അരങ്ങേറുക.
ആകെ വോട്ടർമാർ
പുരുഷന്മാർ- 96472
വനിതകൾ - 106775
ട്രാൻസ്െജൻഡർ- 2
ആകെ - 203229
2016 നിയമസഭ തെരഞ്ഞെടുപ്പ്
സി. ദിവാകരൻ (സി.പി.ഐ) - 57,745
പാലോട് രവി (കോൺ) - 54,124
വി.വി. രാജേഷ് (ബി.ജെ.പി)- 35,139
വർഷം, വിജയി, ഭൂരിപക്ഷം
1957 എൻ.എൻ. പണ്ടാരത്തിൽ (സി.പി.െഎ) 12665
1960 എൻ.എൻ. പണ്ടാരത്തിൽ (സി.പി.െഎ) 2112
1965 എസ്. വരദരാജൻനായർ (കോൺ.) 12049
1967 കെ.ജി. കുഞ്ഞുകൃഷ്ണപിള്ള (സി.പി.െഎ) 5653
1970 കെ.ജി. കുഞ്ഞുകൃഷ്ണപിള്ള (സി.പി.െഎ) 3762
1977 കണിയാപുരം രാമചന്ദ്രൻ (സി.പി.െഎ) 10739
1980 കെ.വി. സുരേന്ദ്രനാഥ് (സി.പി.െഎ) 6300
1982 കെ.വി. സുരേന്ദ്രനാഥ് (സി.പി.െഎ) 3341
1987 കെ.വി. സുരേന്ദ്രനാഥ് (സി.പി.െഎ) 5543
1991 പാലോട് രവി (കോൺ.) 939
1996 പാലോട് രവി (കോൺ.) 4264
2001 മാേങ്കാട് രാധാകൃഷ്ണൻ (സി.പി.െഎ) 156
2006 മാേങ്കാട് രാധാകൃഷ്ണൻ (സി.പി.െഎ) 85
2011 പാലോട് രവി (കോൺ.) 5030
2016 സി.ദിവാകരൻ (സി.പി.െഎ) 3621
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.