മണ്ഡലപരിചയം -നിലമ്പൂർ; മാറിയും മറിഞ്ഞും മലയോരം
text_fieldsനിലമ്പൂർ: തേക്കിെൻറ ഈറ്റില്ലമെന്നറിയപ്പെടുന്ന നിലമ്പൂരിന് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രത്യേകതകൾ ഏറെയുണ്ട്. ചരിത്രപ്രാധാന്യമുള്ള നിലമ്പൂർ കോവിലകവും ആദ്യത്തെ മനുഷ്യനിർമിത തേക്കിൻതോട്ടവും ഉൾപ്പെടുന്ന ചാലിയാറിെൻറ തീരത്തുള്ള മണ്ഡലം ഏറനാടിെൻറ തിലകക്കുറിയാണ്.
സംസ്ഥാന ചരിത്രത്തിൽ ഒരു എം.എൽ.എ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് സാക്ഷിയാകേണ്ടിവന്ന മണ്ണുകൂടിയാണിത്. ഇടതു-വലതു മുന്നണികളെ ചേർത്തുപിടിച്ച മലയോരം. 1965ല്‍ നിലമ്പൂര്‍ മണ്ഡലം രൂപം കൊണ്ടതുമുതല്‍ ആര്യാടന് മുഹമ്മദ് സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. 65ലും 67ലും സി.പി.എമ്മിലെ കുഞ്ഞാലിയോട് പരാജയപ്പെട്ട ആര്യാടന് 69ല്‍ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതോടെ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു.
87ല്‍ സി.പി.എമ്മിലെ ദേവദാസ് പൊറ്റക്കാടിനെയും 91ല്‍ എല്‍.ഡി.എഫ് സ്വതന്ത്രന് അബ്ദുറഹിമാനെയും 96ല്‍ എല്‍.ഡി.എഫ് സ്വതന്ത്രന് തോമസ് മാത്യുവിനെയും 2001ല്‍ െഎ.എൻ.എല്ലിെൻറ പ്രഫ. പി. അന്‍വറിനെയും തോൽപിച്ച് ആര്യാടൻ കുത്തക നിലനിര്‍ത്തി. 2006ലെ െതരഞ്ഞെടുപ്പില്‍ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യ നേതാവുകൂടിയായ പി. ശ്രീരാമകൃഷ്ണനെ 18,070 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ആര്യാടന് മലര്‍ത്തിയടിച്ചത്. 2011ല്‍ എല്‍.ഡി.എഫ് സ്വതന്ത്രന് പ്രഫ. തോമസ് മാത്യുവിനെ 5,598 വോട്ടിെൻറ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.
തോമസ് മാത്യുവാണ് ആര്യാടെൻറ ഭൂരിപക്ഷം ആറായിരത്തില്‍ താഴെക്ക് എത്തിച്ചത്. 1969ൽ കുഞ്ഞാലി വെടിയേറ്റു മരിച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എം.പി. ഗംഗാധരൻ (കോൺഗ്രസ്) വിജയിച്ചു. 1971ലെ തെരഞ്ഞെടുപ്പിൽ വീണ്ടും എം.പി. ഗംഗാധരൻ വിജയിച്ചു.
1977ലെ തെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചു. തോറ്റത് കെ. സൈതാലിക്കുട്ടി (സി.പി.എം). 1980ൽ ആൻറണിക്കൊപ്പം ആര്യാടൻ എൽ.ഡി.എഫിൽ. ആര്യാടന് പകരമായി കോൺഗ്രസ് എസിലെ പി. ഹരിദാസ് മത്സരരംഗത്തെത്തി. കോൺഗ്രസിലെ ടി.കെ. ഹംസയെ പരാജയപ്പെടുത്തി.
1980ൽ ആര്യാടൻ മുഹമ്മദിന് മത്സരിക്കാൻ ഹരിദാസ് എം.എൽ.എ സ്ഥാനം രാജിവെച്ചു. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ആര്യാടൻ മുഹമ്മദ് വിജയിച്ചു. കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്.
1982ൽ കോൺഗ്രസിൽനിന്ന് രാജിവെച്ച് ടി.കെ. ഹംസ എൽ.ഡി.എഫ് സ്ഥാനാർഥിയും എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ മടങ്ങിയെത്തിയ ആര്യാടൻ മുഹമ്മദും മത്സരരംഗത്തിറങ്ങി. ടി.കെ. ഹംസ വിജയിച്ചു. 2016ൽ ആര്യാടൻ പിന്മാറി മകൻ ഷൗക്കത്ത് മത്സരരംഗത്തിറങ്ങി. സ്വതന്ത്രൻ പി.വി. അൻവറിലൂടെ എൽ.ഡി.എഫ് വീണ്ടും ചെെങ്കാടി പാറിച്ചു.
നിയമസഭ ഇതുവരെ
1965
കെ. കുഞ്ഞാലി (സി.പി.എം)-17,914
ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്)-10,753
ഭൂരിപക്ഷം -7,161
1967
കെ. കുഞ്ഞാലി (സി.പി.എം)-25,215
ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്)-15,426
ഭൂരിപക്ഷം - 9,789
1970
എം.പി. ഗംഗാധരൻ (കോൺഗ്രസ്) -30,802
വി.പി. അബൂബക്കർ (സി.പി.എം)- 25,228
ഭൂരിപക്ഷം -5,574
1971
എം.പി. ഗംഗാധരൻ (കോൺഗ്രസ്)- 28,798
പി.വി. കുഞ്ഞിക്കണ്ണൻ (സി.പി.എം)- 23,987
ഭൂരിപക്ഷം- 4,811
1977
ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്)- 35,410
കെ. സൈതാലിക്കുട്ടി (സി.പി.എം)-27,695
ഭൂരിപക്ഷം- 7,715
1980
ആര്യാടൻ മുഹമ്മദ് (ആൻറണി കോൺഗ്രസ്, എൽ.ഡി.എഫ്) -49,609
മുല്ലപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്)- 31,768
ഭൂരിപക്ഷം 17,841
1980 ഉപതെരഞ്ഞെടുപ്പ്
ആര്യാടൻ മുഹമ്മദ് (ആൻറണി കോൺഗ്രസ്, എൽ.ഡി.എഫ്)- 41,744
ടി.കെ. ഹംസ (കോൺഗ്രസ്)-35,321
ഭൂരിപക്ഷം 6,423
1982
ടി.കെ. ഹംസ (സി.പി.എം) -35,539
ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്)-33,973
ഭൂരിപക്ഷം -1,566
1987
ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്)- 55,154
ദേവദാസ് പൊറ്റകാട് (സി.പി.എം)-44,821
ഭൂരിപക്ഷം- 10,333
1991
ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്)-60,558
കെ. അബ്ദുറഹ്മാൻ (സി.പി.എം)-52,874
ഭൂരിപക്ഷം- 7,684
1996
ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്)-61,945
മാലയിൽ തോമസ് മാത്യു (സി.പി.എം)-55,252
ഭൂരിപക്ഷം -6,693
2001
ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്)-76,937
പി. അൻവർ മാസ്റ്റർ (ഐ.എൻ.എൽ)-55,317
ഭൂരിപക്ഷം- 21,620
2006
ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്)-87,522
പി. ശ്രീരാമകൃഷ്ണൻ (സി.പി.എം)-69,452
ഭൂരിപക്ഷം -18,070
2011
ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്)-66,331
തോമസ് മാത്യു (സി.പി.എം)-60,733
ഭൂരിപക്ഷം -5598
2016 നിയമസഭ
പി.വി. അൻവർ (എൽ.ഡി.എഫ് സ്വതന്ത്രൻ) -77,858.
ആര്യാടൻ ഷൗക്കത്ത് (യു.ഡി.എഫ്) -66,354
ഗിരീഷ് മേക്കാട്ട് (എൻ.ഡി.എ) 12,284
കെ. ബാബുമണി (എസ്.ഡി.പി.ഐ) 4,751
ഭൂരിപക്ഷം -11,504
2019 ലോക്സഭ
രാഹുൽ ഗാന്ധി (യു.ഡി.എഫ്) -1,03,862
പി.പി. സുനീർ (എൽ.ഡി.എഫ്) -42,202
തുഷാർ വെള്ളാപ്പള്ളി (എൻ.ഡി.എ) -6,133
ഭൂരിപക്ഷം -61,660
2020 തദ്ദേശ തെരഞ്ഞെടുപ്പ്
നിലമ്പൂർ നഗരസഭ, പോത്തുകൽ, അമരമ്പലം (എൽ.ഡി.എഫ്).
വഴിക്കടവ്, ചുങ്കത്തറ, മൂത്തേടം, എടക്കര (യു.ഡി.എഫ്).
നിലമ്പൂർ നഗരസഭ -എൽ.ഡി.എഫ് -22, യു.ഡി.എഫ് -ഒമ്പത്, ബി.ജെ.പി -ഒന്ന്, സ്വന്തത്രൻ -ഒന്ന്.
വഴിക്കടവ് -എൽ.ഡി.എഫ് -10, യു.ഡി.എഫ് -13.
ചുങ്കത്തറ- എൽ.ഡി.എഫ് -10, യു.ഡി.എഫ് -10.
അമരമ്പലം- എൽ.ഡി.എഫ് -12, യു.ഡി.എഫ് -ഏഴ്
പോത്തുകല്ല്- എൽ.ഡി.എഫ് -ഒമ്പത്, യു.ഡി.എഫ്-ഏഴ്, സ്വതന്ത്രൻ -ഒന്ന്.
എടക്കര -എൽ.ഡി.എഫ് -ഏഴ്, യു.ഡി.എഫ് -ഒമ്പത്.
മൂത്തേടം -യു.ഡി.എഫ്-12, എൽ.ഡി.എഫ് -രണ്ട്.
കരുളായി -എൽ.ഡി.എഫ് -എട്ട്, യു.ഡി.എഫ് -ഏഴ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.