Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡല പരിചയം: ഇടംവലം...

മണ്ഡല പരിചയം: ഇടംവലം തിരിഞ്ഞ്​ പെരുമ്പാവൂർ

text_fields
bookmark_border
assembly election 2021, perumbavoor,
cancel

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ 15 എ​ണ്ണം ക​ഴി​ഞ്ഞെ​ങ്കി​ലും പെ​രു​മ്പാ​വൂ​രു​കാ​ർ​ക്ക്​ എം.​എ​ൽ.​എ​മാ​ർ ഇ​തു​വ​രെ ഏ​ഴു​പേ​ർ മാ​ത്രം. പി. ​ഗോ​വി​ന്ദ​പ്പി​ള്ള​യെ മൂ​ന്നു​വ​ട്ട​വും പി.​ആ​ർ. ശി​വ​നെ ര​ണ്ടു​വ​ട്ട​വും പി.​പി. ത​ങ്ക​ച്ച​നെ നാ​ലു​വ​ട്ട​വും സാ​ജു പോ​ളി​നെ മൂ​ന്നു​വ​ട്ട​വും മ​ണ്ഡ​ലം നെ​ഞ്ചി​ലേ​റ്റി. 2016ൽ ​എ​ൽ​ദോ​സ്​ കു​ന്ന​പ്പി​ള്ളി​യെ വി​ജ​യി​പ്പി​ച്ച മ​ണ്ഡ​ലം തു​ട​ർ​വി​ജ​യ​ങ്ങ​ൾ ന​ൽ​കു​ന്ന പാ​ര​മ്പ​ര്യം തു​ട​രു​മോ​യെ​ന്ന​താ​ണ്​ കാ​ത്തി​രു​ന്ന്​ കാ​ണേ​ണ്ട​ത്. ഇ​ട​തും വ​ല​തും കു​ത്ത​ക​യാ​ക്കു​മെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന കാ​ല​ത്തൊ​ക്കെ മാ​റി​മ​റി​ഞ്ഞ​താ​ണ്​ പെ​രു​മ്പാ​വൂ​രി​െൻറ രാ​ഷ്​​ട്രീ​യം.

ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​തോ​ടെ വ​ർ​ധി​ത​വീ​ര്യ​മാ​ണ്​ കോ​ൺ​ഗ്ര​സ്​ ക്യാ​മ്പി​ൽ. അ​തി​ന്​ പ്ര​ധാ​ന കാ​ര​ണം പെ​രു​മ്പാ​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി എ​ൽ.​ഡി.​എ​ഫി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ക്കാ​നാ​യ​താ​ണ്. 27 വാ​ർ​ഡു​ള്ള ഇ​വി​ടെ വി​മ​ത​ന​ട​ക്കം 14 സീ​റ്റ്​ യു.​ഡി.​എ​ഫി​ന്​ ല​ഭി​ച്ചു. എ​ൽ.​ഡി.​എ​ഫി​ന്​ എ​ട്ട്, ബി.​ജെ.​പി​ക്ക്​ നാ​ല്, എ​സ്.​ഡി.​പി.​ഐ ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ക്ഷി​നി​ല. ഇ​തു​കൂ​ടാ​തെ കൂ​വ​പ്പ​ടി, മു​ട​ക്കു​ഴ, ഒ​ക്ക​ൽ, വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തു​ക​ളും യു.​ഡി.​എ​ഫ്​ ഭ​ര​ണ​ത്തി​ലാ​ണ്. അ​ശ​മ​ന്നൂ​ർ, രാ​യ​മം​ഗ​ലം, വേ​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണം.

എ​ന്നാ​ൽ, ഇ​ത്​ ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ടെ​ന്ന അ​ഭി​പ്രാ​യ​മാ​ണ്​ എ​ൽ.​ഡി.​എ​ഫി​ന്. പെ​രു​മ്പാ​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പ്പു​പോ​ര്​ ക​ടു​ത്തു​വെ​ന്നും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യെ അ​വ​ത​രി​പ്പി​ച്ചാ​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മെ​ന്നും ഇ​ട​തു​ക്യാ​മ്പ്​ വി​ല​യി​രു​ത്തു​ന്നു. ക​മ്യൂ​ണി​സ്​​റ്റ്​ സൈ​ദ്ധാ​ന്തി​ക​നാ​യി​രു​ന്ന പി. ​ഗോ​വി​ന്ദ​പ്പി​ള്ള മൂ​ന്നു​വ​ട്ടം ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്​ രാ​ഷ്​​ട്രീ​യ​ത്തി​ൽ അ​തി​കാ​യ​നാ​യ പി.​പി. ത​ങ്ക​ച്ച​ൻ നാ​ലു​വ​ട്ട​വും വി​ജ​യ​ക്കൊ​ടി പാ​റി​ച്ചി​ട്ടു​ണ്ട്.

വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ട്ടു​സീ​റ്റ്​ ട്വ​ൻ​റി20 യു​ടെ അ​ക്കൗ​ണ്ടി​ലാ​ണ്​. പ​ഞ്ചാ​യ​ത്തി​ൽ 6532 വോ​ട്ട്​ സം​ഘ​ട​ന നേ​ടി. 2016ൽ ​പെ​രു​മ്പാ​വൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ തി​രി​ച്ചു​പി​ടി​ച്ച​ത്​ 7193 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്. ട്വ​ൻ​റി20 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ടു​ക്കു​ന്ന നി​ല​പാ​ടും പ്ര​ധാ​ന​മാ​ണ്.

ആ​രാ​കും സ്ഥാ​നാ​ർ​ഥി​ക​ൾ

യു.​ഡി.​എ​ഫ്​ ക്യാ​മ്പി​ൽ സം​ശ​യ​മി​ല്ല, നി​ല​വി​ലെ എം.​എ​ൽ.​എ എ​ൽ​ദോ​സ്​ കു​ന്ന​പ്പി​ള്ളി​ത​ന്നെ. സം​സ്ഥാ​ന ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ ഗ്രൂ​പ്പു​ക​ൾ ത​ല​പൊ​ക്ക​രു​തെ​ന്ന്​ ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ്​ ന​ൽ​കി​യ​ത്. സ​മു​ദാ​യ ഫാ​ക്​​ട​റും കു​ന്ന​പ്പി​ള്ളി​ക്ക്​ അ​നു​കൂ​ല​മാ​യ​തി​നാ​ൽ ആ ​നി​ല​ക്കും ഭീ​ഷ​ണി​യി​ല്ല.

എ​ൽ.​ഡി.​എ​ഫി​ൽ സി.​പി.​എം കു​ത്ത​ക​യെ​ന്ന്​ പ​റ​യാ​വു​ന്ന മ​ണ്ഡ​ലം ഇ​ക്കു​റി കേ​ര​ള കോ​ൺ​ഗ്ര​സി​ന്​ ന​ൽ​കു​മോ​യെ​ന്ന ചോ​ദ്യം സ​ജീ​വ​മാ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ൽ ബാ​ബു ജോ​സ​ഫി​െൻറ പേ​രാ​ണ്​ ഉ​യ​രു​ന്ന​ത്. 2010ൽ ​കാ​ല​ടി ഡി​വി​ഷ​നി​ൽ​നി​ന്ന്​ ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക്​ ജ​യി​ച്ച അ​ദ്ദേ​ഹം കൂ​വ​പ്പ​ടി സ്വ​ദേ​ശി​യു​മാ​ണ്. മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ മൂ​ന്നു​വ​ട്ടം ജ​യി​ച്ച സാ​ജു പോ​ളി​നെ​ത​ന്നെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ പോ​രാ​ട്ടം ക​ന​ക്കും. എ​ൻ.​സി. മോ​ഹ​ന​െൻറ പേ​രും ​ഉ​യ​രു​ന്നു.

മ​ണ്ഡ​ല സ്ഥി​തി വി​വ​രം

പെ​രു​മ്പാ​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി, കു​ന്ന​ത്തു​നാ​ട്​ താ​ലൂ​ക്കി​ലെ അ​ശ​മ​ന്നൂ​ർ, കൂ​വ​പ്പ​ടി, മു​ട​ക്കു​ഴ, ഒ​ക്ക​ൽ, രാ​യ​മം​ഗ​ലം, ​െ​വ​ങ്ങോ​ല, വേ​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യാ​ണ്​ പെ​രു​മ്പാ​വൂ​ർ മ​ണ്ഡ​ല​ത്തി​െൻറ അ​തി​രു​ക​ൾ.

​െതരഞ്ഞെടുപ്പ്​ ചരിത്രം –പെരുമ്പാവൂർ

വർഷം വിജയി പാർട്ടി എതിരാളി ഭൂരിപക്ഷം എന്ന ക്രമത്തിൽ

1957 പി. ​ഗോ​വി​ന്ദ​പ്പി​ള്ള (സി.​പി.​ഐ) കെ.​എ. ദാ​മോ​ദ​ര മേ​നോ​ൻ 899

1960 കെ.​എം. ചാ​ക്കോ (കോ​ൺ​ഗ്ര​സ്) പി. ​ഗോ​വി​ന്ദ​പ്പി​ള്ള 5800‬ 1965 പി. ​ഗോ​വി​ന്ദ​പ്പി​ള്ള (സി.​പി.​എം) സി.​പി. പൗ​ലോ​സ്​ 8391‬

1967 പി. ​ഗോ​വി​ന്ദ​പ്പി​ള്ള (സി.​പി.​എം) കെ.​ജി.​ആ​ർ. ക​ർ​ത്ത 5165‬

1970 പി.​ഐ. പൗ​ലോ​സ്​ (കോ​ൺ​ഗ്ര​സ്) പി.​കെ. ഗോ​പാ​ല​ൻ നാ​യ​ർ 4441‬

1977 പി.​ആ​ർ. ശി​വ​ൻ (സി.​പി.​എം) പി.​ഐ. പൗ​ലോ​സ്​ 1747

1980 പി.​ആ​ർ. ശി​വ​ൻ (സി.​പി.​എം) എ.​എ. കൊ​ച്ചു​ണ്ണി മാ​സ്​​റ്റ​ർ 7070‬

1982 പി.​പി. ത​ങ്ക​ച്ച​ൻ (കോ​ൺ​ഗ്ര​സ്) പി.​ആ​ർ. ശി​വ​ൻ 6252‬

1987 പി.​പി. ത​ങ്ക​ച്ച​ൻ (കോ​ൺ​ഗ്ര​സ്) രാ​മ​ൻ ക​ർ​ത്ത 7105

1991 പി.​പി. ത​ങ്ക​ച്ച​ൻ (കോ​ൺ​ഗ്ര​സ്) ആ​ലു​ങ്ക​ൽ ദേ​വ​സി 3311‬

1996 പി.​പി. ത​ങ്ക​ച്ച​ൻ (കോ​ൺ​ഗ്ര​സ്) രാ​മ​ൻ ക​ർ​ത്ത 4783

2001 സാ​ജു പോ​ൾ (സി.​പി.​എം) പി.​പി. ത​ങ്ക​ച്ച​ൻ 1188‬

2006 സാ​ജു പോ​ൾ (സി.​പി.​എം) ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ 12461‬

2011 സാ​ജു പോ​ൾ (സി.​പി.​എം) ജ​യ്​​സ​ൺ ജോ​സ​ഫ്​ 3382‬

2019 ലോ​ക്​​സ​ഭ

ബെ​ന്നി ബ​ഹ​നാ​ൻ (കോ​ൺ​ഗ്ര​സ്) 69,526

ഇ​ന്ന​സെൻറ്​ (സി.​പി.​എം) 46,903

എ.​എ​ൻ. രാ​ധാ​കൃ​ഷ്​​ണ​ൻ (ബി.​ജെ.​പി) 22,954

ഭൂ​രി​പ​ക്ഷം -22,623

2016 നി​യ​മ​സ​ഭ

എ​ൽ​ദോ​സ്​ കു​ന്ന​പ്പി​ള്ളി (കോ​ൺ​ഗ്ര​സ്) 64,285

സാ​ജു പോ​ൾ (സി.​പി.​എം) 57,197

ഇ.​എ​സ്. ബി​ജു (ബി.​ജെ.​പി) 19,731

ഭൂ​രി​പ​ക്ഷം -7088‬

2020ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​

യു.​ഡി.​എ​ഫ്​ -61,442

എ​ൽ.​ഡി.​എ​ഫ്​ -58,266

എ​ൻ.​ഡി.​എ -19,092

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perumbavoorassembly election 2021
News Summary - assembly election 2021, perumbavoor,
Next Story