പി.ആർ ഏജൻസികൾ പണിതുടങ്ങി; തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രയോഗിച്ച തന്ത്രങ്ങൾ പൊടിതട്ടി മുന്നണികൾ
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിറകെ പ്രചാരണ തന്ത്രങ്ങൾ പൊടിതട്ടി പി.ആർ ഏജൻസികൾ.
എൽ.ഡി.എഫ് തദ്ദേശതെരഞ്ഞെടുപ്പിനായി രൂപപ്പെടുത്തിയ വാർ റൂമുകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സജീവമായി. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് ദിവസങ്ങൾ കാത്തിരിക്കണമെങ്കിലും സീറ്റുറപ്പിച്ച മണ്ഡലത്തിലെല്ലാം സജീവ ഇടപെടൽ ഉറപ്പാക്കാൻ ഏജൻസികളെ ഏൽപിച്ചുകഴിഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൃത്യമായ ആസൂത്രണത്തോടെ സമൂഹ മാധ്യമങ്ങളെ പ്രചാരണത്തിന് ഉപയോഗിച്ച സി.പി.എം നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ രണ്ടുമാസം അവ സജീവമായി നിലനിർത്തി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിറകെ നൂറുകണക്കിന് പോസ്്റ്ററുകൾ ഇവയിലൂടെ സമൂഹമാധ്യമങ്ങളിലേക്ക് പ്രചരിപ്പിക്കുന്നുണ്ട്. ഓരോ മണ്ഡലത്തിലും പോസ്്റ്റർ ഡിസൈനിങ്ങിൽ പരിചയമുള്ളവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൽപര്യവുമുള്ള ഇടത് അനുഭാവികളുെട പട്ടികയുൾപ്പെടെ ഇതിനായി ഉപയോഗിക്കുന്നുണ്ട്.
കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള വലിയ ഏജൻസികളും സി.പി.എമ്മിനും കോൺഗ്രസിനുംവേണ്ടി പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. ഇതുകൂടാതെ ഫേസ്ബുക്ക് പേജുകളും ഓൺലൈൻ ന്യൂസ് പോർട്ടലുകളും പെയ്ഡ് പ്രമോഷന് സജ്ജമായിട്ടുണ്ട്. ടെലിഗ്രാമിലൂടെയുള്ള പ്രചാരണമാണ് കോൺഗ്രസ് തദ്ദേശതെരഞ്ഞെടുപ്പിൽ പയറ്റിയത്.
ഇൗ ഗ്രൂപ്പുകൾ ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയോടെ സജീവമായി. ബി.ജെ.പിക്ക് സാധ്യതയുള്ള മണ്ഡലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ചോദ്യാവലികൾ തയാറാക്കി സർവേകൾവരെ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.