വേവുംവരെ കാത്തു; ഇനി ആറട്ടെ...
text_fieldsകൊച്ചി: വേവുംവരെ കാത്തില്ലേ; ഇനി ആറുംവരെ കൂടി കാക്കാം. വോട്ടെണ്ണൽ ദിവസത്തിലേക്ക് കണ്ണുംനട്ടിരിക്കുന്നവരുടെ കവലച്ചർച്ചകളിലെ അന്തിമ വിധിയിങ്ങനെ. വോട്ട് പെട്ടിയിലാക്കിയിട്ട് എണ്ണാൻ ഏറെ കാത്തിരിക്കേണ്ടിവരുന്നതിെൻറ മടുപ്പ് ചർച്ചകളായി മാറുകയാണ്. തെരഞ്ഞെടുപ്പിന് മുേമ്പ തുടങ്ങിയതാണ് നാട്ടിൻപുറങ്ങളിലെ അന്തിക്കൂട്ട് രാഷ്ട്രീയ ചർച്ച. കളിക്കളത്തിലും കല്യാണവീട്ടിലും വോട്ടെടുപ്പുത്സവം കഴിഞ്ഞ് വോട്ട് പെട്ടികൾ സ്േട്രാങ് റൂമിലുമായിട്ടും തീരുന്നില്ല കവലകളിലെ രാഷ്ട്രീയ ചർച്ചകൾ.
അഞ്ച് വർഷത്തെ സർക്കാർ നേട്ടങ്ങളും വികസനവുമായി ഒരുകൂട്ടർ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും സർക്കാറിെൻറ അഴിമതിയും തെറ്റിദ്ധരിപ്പിക്കലും ഉയർത്തിക്കാട്ടി മറ്റൊരു വിഭാഗം. രണ്ട് മുന്നണിയെയും മടുത്ത മലയാളികൾ പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവത്തിന് പിന്നാലെ പോകുമെന്ന് മൂന്നാമതൊരു കൂട്ടർ. ഇതായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പത്തെ കാഴ്ച.
വോട്ടെടുപ്പ് കഴിഞ്ഞതോടെ വോട്ടിങ് ശതമാനമായി ചർച്ചയിലെ 'താരം'. ഗണിതശാസ്ത്രവും ജനവിധിയും തമ്മിലെ ബന്ധമൊന്നും അത്ര തിട്ടമില്ലെങ്കിലും രണ്ട് ദിവസമായി ചർച്ചയും വാദപ്രതിവാദവും ശതമാനക്കണക്കിൽ പിടിച്ചാണ്. സർവേ റിപ്പോർട്ടെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിച്ച കണക്കുവെച്ചാണ് ഏറ്റവും പുതിയ ചർച്ചകൾ. 82 സീറ്റ് കുറഞ്ഞത് ഉറപ്പെന്ന് ഒരുകൂട്ടർ. 69ൽ വിജയം ഉറപ്പെന്നും 18ൽകൂടി സാധ്യതയെന്നും മറ്റൊരു കൂട്ടർ. ഒന്നിന് പകരം നാലെങ്കിലും ഇത്തവണ ഉറപ്പെന്ന് മൂന്നാമത്തെ കൂട്ടർ. കൂട്ടത്തിൽ ബുദ്ധിജീവികൾ കാര്യകാരണസഹിതം നിരത്തുന്ന വാദങ്ങൾക്ക് ഒരു അംഗീകാരമൊക്കെയുണ്ടെങ്കിലും അതിെൻറ മുന കൊള്ളുന്നവർ പെട്ടെന്നങ്ങ് വഴങ്ങാനും തയാറല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.